പുരികവും മേല്‍ച്ചുണ്ടും ശരിയായപ്പോള്‍ അവള്‍ ഓക്കെ! കത്രീനയെ കുത്തി രണ്‍ബീര്‍; അച്ഛനായില്ലേ ഇനിയും മറന്നില്ലേ?
മുന്‍കാമുകിയെ പരോക്ഷമായി ട്രോളി രണ്‍ബീർ കപൂർ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. സൂപ്പര്‍ നായികയായ ആലിയ ഭട്ടാണ് രണ്‍ബീറിന്റെ ഭാര്യ. ഈയ്യടുത്താണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. രാഹ എന്നാണ് തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്ക് രണ്‍ബീറും ആലിയയും പേരിട്ടിരിക്കുന്നത്. ആരാധകര്‍ ഏറെ നാള്‍ കാത്തിരുന്ന താരവിവാഹമായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്.
ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ആലിയയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് രണ്‍ബീര്‍ ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയവരുമായി പ്രണയത്തിലായിരുന്നു. രണ്‍ബീറിന്റെ ഏറ്റവും ചര്‍ച്ചയായ പ്രണയങ്ങൡലൊന്നായിരുന്നു കത്രീന കൈഫുമായുള്ളത്. ഇന്ന് ഇരുവരും സുഹൃത്തുക്കളായിരുന്നുവെങ്കിലും പ്രണയ തകര്‍ച്ചയുടെ സമയത്ത് ഇരുവരും തമ്മിലുള്ള ഭിന്നത പരസ്യമായിരുന്നു.

ഇപ്പോഴിതാ രണ്‍ബീര്‍ നടത്തിയൊരു പരാമര്‍ശം കത്രീന കൈഫിനുള്ള ഒളിയമ്പാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പുതിയ ചിത്രമായ തു ജൂട്ടി മേം മക്കാര്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് രണ്‍ബീര്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായി താരം കഴിഞ്ഞ ദിവസം ദ കപില്‍ ശര്‍മ ഷോയിലുമെത്തിയിരുന്നു. ഷോയില്‍ വച്ച് രണ്‍ബീര്‍ നടത്തിയൊരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ആണും പെണ്ണും എങ്ങനെയാണ് പ്രണയ തകര്‍ച്ചയെ നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു രണ്‍ബീര്‍ മറുപടി നല്‍കിയത്. ''ആണിന്റെ ഹൃദയം തകരുമ്പോള്‍ അവന്റെ വയറ് ചാടും, താടി നീളും. പെണ്ണിന്റെ ഹൃദയം തകര്‍ന്നാല്‍ അവര്‍ക്ക് അപ്പര്‍ ലിപ്പും പുരികവും ശരിയാക്കിയാല്‍ മതി. എന്നാല്‍ എളുപ്പത്തില്‍ അവര്‍ സെറ്റാകും'' എന്നായിരുന്നു രണ്‍ബീറിന്റെ മറുപടി. അധികം വൈകാതെ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
രണ്‍ബീറിന്റെ വാക്കുകള്‍ കത്രീനയ്ക്കുള്ള കൊട്ടാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രണ്‍ബീറുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം കത്രീനയും മറ്റൊരാളുമായി പ്രണയത്തിലാവുകയായിരുന്നു. യുവനടന്‍ വിക്കി കൗശലുമായാണ് കത്രീന കൈഫ് പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇത് ഉദ്ദേശിച്ചാകാം രണ്‍ബീര്‍ അങ്ങനൊരു പരാമര്‍ശം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. നിരവധി പേരാണ് കത്രീനയുടെ പേര് കമന്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
പ്രണയ തകര്‍ച്ചയ്ക്ക് ശേഷം രണ്ടു പേരും വീണ്ടും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ രണ്‍ബീര്‍ ഇപ്പോഴും പഴയതൊന്നും മറന്നില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തെ കത്രീനയുമായി പിരിഞ്ഞ സമയത്ത് അഭിമുഖത്തിനിടെ പരസ്യമായി തന്നെ രണ്‍ബീര്‍ കത്രീനയെ അപമാനിച്ചത് വിവാദമായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ജഗ്ഗാ ജാസൂസിന്റെ ചിത്രീകരണ സമയത്തിനിടെയാണ് ഇരുവരും പിരിയുന്നത്. ആ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് രണ്‍ബീര്‍ കത്രീനയെ അപമാനിച്ചത്.

അതേസമയം വിക്കി കൗശലുമായുള്ള കത്രീനയുടെ വിവാഹം വലിയ ചര്‍ച്ചയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു കത്രീനയും വിക്കിയും തമ്മിലുള്ള വിവാഹം. ബ്രഹ്‌മാസ്ത്രയുടെ സെറ്റില്‍ വച്ചാണ് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലാകുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇത്.
രണ്‍ബീറിന്റേയും ആലിയയുടേയും കുഞ്ഞിനും വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ഇതിനോടകം തന്നെ രാഹ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അതേസമയം തു ജൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീറിന്റെ പുതിയ സിനിമ. ശ്രദ്ധ കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം ലവ് രഞ്ജന്‍ ആണ്. ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരുന്നു.


Click it and Unblock the Notifications