കല്യാണം, കുട്ടികള്‍ എന്ന് മാത്രമായിരുന്നു ചിന്ത; ഒരു പൊടിക്ക് അടങ്ങാന്‍ പറഞ്ഞത് ഇയാളെന്ന് രണ്‍ബീര്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റേതായി വലിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അവസാനം പുറത്തിറങ്ങിയ സഞ്ജു വലിയ വിജയമായിരുന്നു. എന്നാല്‍ ഇനി പുറത്തിറങ്ങാനുള്ളതെല്ലാം അതിലും വമ്പന്‍ സിനിമകളാണ്. ഇതിനിടെ നടിയും ബോളിവുഡിലെ സൂപ്പര്‍ നായികയുമായ ആലിയ ഭട്ടുമായുള്ള വിവാഹത്തിന് രണ്‍ബീര്‍ തയ്യാറെടുക്കുന്നതായാണ് ചില റിപ്പോർട്ടുകള്‍.

ഗോള്‍ഡന്‍ ഗേള്‍ ആയി മൗനി റോയ്; ചിത്രങ്ങള്‍ കാണാം

എന്നാല്‍ രണ്‍ബീര്‍ നന്നേ ചെറുപ്രായത്തില്‍ തന്നെ വിവാഹത്തെക്കുറിച്ചും സാധാരണ ജീവിതത്തെക്കുറിച്ചുമെല്ലാം ചിന്തിച്ചിരുന്നുവെന്നതാണ് സത്യം. സാവരിയ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് രണ്‍ബീര്‍. പിന്നീട് ഒരുപാട് വലിയ ഹിറ്റുകളിലെ നായകനായി. ഇതിനിടെ നിരവധി പ്രണയങ്ങളും രണ്‍ബീറിന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്നാല്‍ തന്റെ ഇരുപതുകളില്‍ തന്നെ രണ്‍ബീര്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിരുന്നു.

വിവാഹത്തെക്കുറിച്ച്

രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും ഒരുമിച്ച് അഭനയിച്ച ചിത്രമായിരുന്നു യേ ജവാനി ഹേ ദീവാനി. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രണ്‍ബീര്‍ തന്റെ ചിന്തകളെക്കുറിച്ച് വെളിപ്പെടുത്തിയത്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചതിനെ പറ്റി പറയുമ്പോള്‍ രണ്‍ബീറിന് 30 വയസായിരുന്നു. അന്ന് തന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചത്. സംവിധായകനും അടുത്ത സുഹൃത്തുമായ അയാന്‍ മുഖര്‍ജിയാണെന്നാണ് രണ്‍ബീര്‍ പറയുന്നത്. വിശദമായി വായിക്കാം.

കല്യാണം കഴിക്കണം

കല്യാണത്തിനൊരു ഡെഡ് ലൈനൊന്നും ഇപ്പോള്‍ നല്‍കേണ്ടതില്ല. ഒരാളുമായി പ്രണയത്തിലാകുമ്പോള്‍ കല്യാണമൊക്കെ സ്വാഭാവികമായി തന്നെ സംഭവിക്കും. കുട്ടികളുണ്ടാകും. എല്ലാം സ്വാഭാവികമായി തന്നെ സംഭവിക്കും. ഇതെന്നെ പഠിപ്പിച്ചത് അയാന്‍ ആണ്. നാല് വര്‍ഷം മുമ്പ് ഞാന്‍ കല്യാണം കഴിക്കാന്‍ തിരക്ക് കൂട്ടുകയായിരുന്നു. കല്യാണം കഴിക്കണം, കല്യാണം കഴിക്കണം, കുട്ടികളുണ്ടാകണം എന്നായിരുന്നു ചിന്ത. പക്ഷെ അന്ന് അയാന്‍ എന്നോട് പറഞ്ഞത് ശാന്തനാകൂ, നിന്റെ കരിയര്‍ തുടങ്ങിയതേയുള്ളൂ, ആളുകളെ കാണു, ജീവിതമൊന്ന് ജീവിക്കൂ എന്നായിരുന്നു. രണ്‍ബീര്‍ പറയുന്നു.

എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം

അന്നത്തെ രണ്‍ബീര്‍ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹത്തിന് മാനസികമായി തയ്യാറായിരിക്കുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുന്നതിനായി ആരാധകരും കാത്തിരിക്കുകയാണ്. ഇതിനിടെ രണ്‍ബീറും ആലിയയും ഒരുമിച്ച് അഭിനയിക്കുന്്‌ന ബ്രഹ്‌മാസ്ത്രയും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. അയാന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പുറത്തിറങ്ങാനുള്ള സിനിമകള്‍

സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ അരങ്ങേറ്റം. വേക്ക് അപ്പ് സിഡ്, റോക്ക് സ്റ്റാര്‍, ബര്‍ഫി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്‍ബീറും ദീപികയും ഒരുമിച്ച ചിത്രങ്ങളായിരുന്നു യേ ജവാനി ഹേ ദിവാനി, തമാശ, തുടങ്ങിയവ. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ സഞ്ജുവാണ് അവസാനം പുറത്തിറങ്ങിയ സിനിമ. 2018 ലായിരുന്നു സഞ്ജു റിലീസ് ചെയ്തത്. ഷംഷേര, ബ്രഹ്‌മാസ്ത്ര എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. ഷംഷേരയില്‍ ഡബിള്‍ റോളിലാണ് എത്തുക. ലവ് രഞ്ജനുമൊത്തുള്ളൊരു സിനിമയും ഇറങ്ങാനുണ്ട്.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X