For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീനയുടെ വിവാഹത്തിന് മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിന് ക്ഷണമില്ല! നിയന്ത്രണങ്ങള്‍ ഒട്ടനവധി

  |

  ബോളിവുഡ് ഇപ്പോള്‍ ഒരു കല്യാണത്തിന്റെ തിരക്കുകളിലാണ്. യുവനടന്‍ വിക്കി കൗശലും സൂപ്പര്‍ നായിക കത്രീന കൈഫുമാണ് വരനും വധുവും. ഇരുവരും ഇതുവരെ ഔദ്യോഗികമായി തങ്ങളുടെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ പ്രതികരിച്ചിട്ടില്ലെങ്കിലും വിവാഹ വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഡിസംബര്‍ ഒമ്പതിന് വിക്കിയും കത്രീനയും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജസ്ഥാനില്‍ വച്ച് നടക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആചാര പ്രകാരമുള്ള വിവാഹത്തിന് മുമ്പായി ഇരുവരും കോര്‍ട്ട് മാരിയേജ് നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

  കറുപ്പിൽ തിളങ്ങി താരം, ചിത്രം വൈറലാവുന്നു

  വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. വിവാഹത്തിന് അതീവ രഹസ്യ സ്വഭാവമാണുള്ളതെന്നും ഇതിന്റെ ഭാഗമായി അതിഥികള്‍ക്ക് കര്‍ശന നിബന്ധനകള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആരൊക്കെയായിരിക്കും വിവാഹത്തിന് എത്തുക എന്നതിനെക്കുറിച്ചും ഒരുപാട് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സൂപ്പര്‍ താരവും കത്രീനയുടെ മുന്‍ കാമുകനുമായ സല്‍മാന്‍ ഖാന്‍ വിവാഹത്തിന് എത്തുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സല്‍മാന്‍ ഖാന്‍ വിവാഹത്തിന് എത്തില്ലെന്നാണ്.

  ഇതിനിടെ കത്രീനയുടെ മുന്‍ കാമുകനും യുവനടനുമായ രണ്‍ബീര്‍ കപൂര്‍ വിവാഹത്തിന് എത്തുമോ എന്ന സംശയവും ആരാധകരിലുണ്ട്. പ്രണയ ബന്ധം അവസാനിച്ച ശേഷവും കത്രീനയും സല്‍മാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വിവാഹത്തിന് സല്‍മാന്റെ കുടുംബത്തെ ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ രണ്‍ബീര്‍ കപൂറിനെയും ക്ഷണിച്ചിട്ടുണ്ടാകില്ലെന്നാണ് ചര്‍ച്ചകള്‍ പറയുന്നത്. നേരത്തെ സല്‍മാനും കുടുംബവും വിവാഹത്തിനെത്തില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സഹോദരി അര്‍പിത ഖാന്റെ പ്രതികരണത്തോടെയായിരുന്നു. ഞങ്ങള്‍ക്ക് ഒരു കല്യാണത്തിനുള്ള ക്ഷണവും ലഭിച്ചിട്ടില്ലെന്നായിരുന്നു അര്‍പിതയുടെ പ്രതികരണം.

  പിന്നീട് കത്രീനയുടേയും വിക്കിയും വിവാഹത്തിനുള്ള ക്ഷണം സല്‍മാന്റെ കുടുംബത്തിന് ഇല്ലെന്ന് വ്യക്തമാവുകയായിരുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡിലെ സൂപ്പര്‍ താരമായ ഷാരൂഖ് ഖാന്‍ വിവാഹത്തില്‍ പങ്കെടുക്കും. എന്നാല്‍ തന്റെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷാരൂഖ് ഖാന്‍ വരാതിരിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. മിനി മാത്തൂര്‍, കബീര്‍ ഖാന്‍, ഫറ ഖാന്‍, അലി അബ്ബാസ് സഫര്‍, കരണ്‍ ജോഹര്‍, ആലിയ ഭട്ട്, രോഹിത് ഷെട്ടി, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി, വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ വിവാഹത്തിന് എത്തുമെന്നാണ് കരുതപ്പെടുന്നത്.

  അതേസമയം വിവാഹത്തിന് കര്‍ശന നിബന്ധനകളാണ് വിക്കിയുടേയും കത്രീനയുടേയും ടീം മുന്നോട്ട് വച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. അതിഥികളോട് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് അറിയിച്ചിട്ടുണ്ട്. വിവാഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ എടുക്കാന്‍ പാടില്ല. വിവാഹത്തെക്കുറിച്ച് എന്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വിക്കിയുടേയും കത്രീനയുടേയും ടീമിന്റെ അനുവാദം വാങ്ങണം. വിവാഹം നടക്കുന്ന റിസോര്‍ട്ടിന്റെ പരിസരത്തു കൂടി ഡ്രോണ്‍ പറത്താന്‍ അനുവാദമുണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹ നടക്കുന്നിടത്തു നിന്നും പുറം ലോകവുമായി ബന്ധപ്പെടാനോ ആരൊക്കെ വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താനോ എവിടെയാണോ വിവാഹം നടക്കുന്നതെന്ന് പറയാനോ അനുവാദമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  തനിക്ക് കുഞ്ഞുണ്ടെന്ന തെളിവ് വെച്ചാണ് വാർത്ത പ്രചരിപ്പിച്ചത്; നുണ പറയുന്നതിൻ്റെ ആവശ്യമെന്താണെന്ന് നടി അപ്‌സര

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സീറോയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ ത്രീയിലാണ് കത്രീന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിവാഹത്തിന് മുമ്പ് തന്നെ താരം ചിത്രം പൂര്‍ത്തിയാക്കിയിരുന്ന്ു. അതേസമയം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സര്‍ദ്ദാര്‍ ഉദ്ദം ആണ് വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രവും വിക്കിയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിക്കിയും കത്രീനയും തമ്മിലുള്ള പ്രണയം കുറച്ച് നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായിരുന്നു.

  English summary
  Ranbir Kapoor Will Not Attend Ex Girlfriend Katrina Kaif's Marriage With Vicky Kaushal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X