നായികയ്ക്ക് വേണ്ട ഉയരവുമില്ല, ശബ്ദവുമില്ല! കരിയര്‍ മാറ്റിമറിച്ച കമലിന്റെ വാക്കുകളെക്കുറിച്ച് റാണി മുഖര്‍ജി
ബോളിവുഡിലെ താരസുന്ദരിയാണ് റാണി മുഖര്‍ജി. ഒരുകാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായ റാണി മുഖര്‍ജിയുടെ താരമൂല്യത്തിന് ഇന്നും യാതൊരു കോട്ടവും തട്ടിയിട്ടില്ല. താര കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ റാണിയുടെ കരിയറിന്റെ തുടക്കം പരാജയങ്ങളുടേയതായിരുന്നു. എന്നാല്‍ പിന്നീട് വന്ന കുച്ച് കുച്ച് ഹോത്താ ഹേയുടെ വിജയത്തിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു റാണി. ബോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് റാണി മുഖര്‍ജി.
ഇപ്പോഴിതാ തന്റെ ബോളിവുഡ് യാത്രയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് റാണി മുഖര്‍ജി. തന്റെ കരിയറിന്റെ തുടക്കത്തിലെ പരാജയങ്ങളെക്കുറിച്ചും അത് തന്നിലുണ്ടാക്കിയ അരക്ഷിതാവസ്ഥകളെക്കുറിച്ചുമൊക്കെയാണ് റാണി തുറന്ന് പറഞ്ഞത്. തന്റെ ഉയരക്കുറവിനെക്കുറിച്ചും അപകര്‍ഷതയോടെയായിരുന്നു റാണി ചിന്തിച്ചിരുന്നത്. തന്റെ ശബ്ദവും ഒരു നായികയ്ക്ക് ചേര്‍ന്നതാണെന്ന് താന്‍ കരുതിയിരുന്നില്ലെന്നാണ് റാണി മുഖര്‍ജി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റാണി മുഖര്‍ജി മനസ് തുറന്നത്. തുടക്കത്തില്‍ താനൊരു നടിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് റാണി മുഖര്‍ജി പറയുന്നത്. താന്‍ തിരിച്ചറിയുന്നതിന് മുമ്പ് തന്നെ തന്റെ അമ്മയാണ് തന്റെ സ്വപ്‌നം തിരിച്ചറിഞ്ഞതെന്നും അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് റാണി ആദ്യത്തെ സിനിമ ചെയ്യുന്നതെന്നും താരം പറയുന്നത്. എന്നാല്‍ അപ്പോഴും റാണിയ്ക്ക് അഭിനേത്രിയാകുന്നതില്‍ ആത്മവിശ്വാസമില്ലായിരുന്നു. താന്‍ സിനിമ ലോകത്തിന് ചേര്‍ന്നവളല്ലെന്നായിരുന്നു റാണിയുടെ ധാരണ.

നായിക എന്ന സങ്കല്‍പ്പത്തിന് ചേരുന്നവളാണ് താനെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നാണ് റാണി മുഖര്‍ജി പറഞ്ഞത്. ''സത്യത്തില്‍ ഞാന്‍ നായിക എന്ന സങ്കല്‍പ്പത്തിന് എതിരാണ്. എനിക്ക് ഉയരം കുറവാണ്. എന്റെ ശബ്ദം നായികയ്ക്ക് ചേര്‍ന്നതല്ല. എന്റെ തൊലിയുടെ നിറം വെളുത്തതല്ല'' എന്നായിരുന്നു റാണി മുഖര്‍ജി അഭിമുഖത്തില്‍ പറഞ്ഞത്. ഈ മാനസികാവസ്ഥയില്‍ നിന്നും തന്നെ രക്ഷിച്ചത് ഉലകനായകന്‍ കമല്‍ഹാസന്‍ ആണെന്നാണ് റാണി മുഖര്‍ജി പറയുന്നത്. കരിയറില്‍ പിന്നീട് പല വലിയ അഭിനേതാക്കള്‍ക്ക് ഒപ്പവും പ്രവര്‍ത്തിച്ചതോടെയാണ് തനിക്ക് ആത്മവിശ്വാസം ലഭിക്കുന്നതെന്നാണ് റാണി പറയുന്നത്.

''അതില്‍ ഒരാളാണ് കമല്‍ഹാസന്‍. നിന്റെ ഉയരത്തെ അടിസ്ഥനമാക്കി നിന്റെ വിജയത്തിന്റെ ഉയരം അളക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫഷണലീ നിങ്ങള്‍ക്ക് എത്രമാത്രം ഉയരാന്‍ സാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് വിജയത്തെ അളക്കേണ്ടത്'' എന്നാണ് റാണി പറഞ്ഞത്. അതിന് ശേഷമാണ് നായികയെക്കുറിച്ചുള്ള ബോളിവുഡിന്റെ സ്ഥിരം സങ്കല്‍പ്പങ്ങള്‍ പൊളിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചതെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിക്കുന്നതെന്നും റാണി മുഖര്‍ജി പറയുന്നത്. അതേസമയം റാണി മുഖര്‍ജിയുടെ പുതിയ സിനിമയായ ബണ്ടി ഓര്‍ ബബ്ലി 2 റിലീസിന് തയ്യാറെടുക്കുകയാണ്. റാണിയും സെയ്ഫ് അലി ഖാനും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ബണ്ടി ഓര്‍ ബബ്ലി 2.
Recommended Video

നവംബര്‍ 19നാണ് ബണ്ടി ഓര്‍ ബബ്ലി 2 റിലീസ് ചെയ്യുക. റാണിയ്ക്കും സെയിഫ് അലി ഖാന് പുറമേ യുവതാരം സിദ്ധാര്‍ഥ് ചതൂര്‍വേദിയും പുതുമുഖം ഷര്‍വരി വാദ് അടക്കം വമ്പന്‍ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട. വിവാഹം കഴിഞ്ഞതിന് ശേഷം നാല് വര്‍ഷത്തോളം റാണി അഭിനയത്തില്‍ നിന്നും വിട്ട് നിന്നിരുന്നു. 2018 ല്‍ ഹിച്ച്കി എന്ന സിനിമയിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്. പിന്നാലെ സീറോ, മര്‍ധാനി 2 എന്നീ സിനിമകളിലും അഭിനയിച്ചു. മര്‍ധാനി 2വാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിസിസ് ചാറ്റര്‍ജി വാസ് നോര്‍വേ എന്നൊരു ചിത്രമാണ് റാണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications