For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ മരണവാര്‍ത്ത, പിന്നാലെ ശ്രീദേവിയെ ചാട്ടവാറിന് അടിക്കുന്ന രംഗം; മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞു

  |

  വില്ലന്‍ എന്ന സങ്കല്‍പ്പം ഇന്നാകെ മാറിയിരിക്കുകയാണ്. സിനിമയില്‍ ബ്ലാക്ക് ഓര്‍ വൈറ്റിലുള്ള കഥാപാത്രങ്ങള്‍ കുറഞ്ഞ് വരുന്നതോടെ വില്ലന്‍-നായകന്‍ എന്നീ ബൈനറികളും പതിയെ ഇല്ലാതായി വരികയാണ്. എന്നാല്‍ ഒരുകാലത്ത് വില്ലന്‍ എന്നത് ഒരേ പാറ്റേണിലുള്ള കഥാപാത്രങ്ങളിലൊന്നായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിനെ വിറപ്പിച്ച വില്ലനായിരുന്നു രഞ്ജീത്ത്. നമക് ഹലാല്‍, ഷേര്‍ണി തുടങ്ങി ഹൗസ്ഫുള്‍ വരെ നിരവധി സിനിമകളില്‍ അദ്ദേഹം വില്ലന്‍ വേഷങ്ങളില്‍ എത്തിയിരുന്നു.

  ഓറഞ്ച് പോലെ സ്വീറ്റ്; ഓറഞ്ച് അണിഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

  ഇപ്പോഴിതാ തന്റെ അച്ഛന്റേ മരണത്തെക്കുറിച്ചും ആ വാര്‍ത്ത കേട്ടതിന് പിന്നാലെയും അഭിനയിക്കേണ്ടി വന്നതിനേയും കുറിച്ചുമെല്ലാം രഞ്ജീത്ത് മനസ് തുറന്നിരിക്കുകയാണ്. ഈയ്യടുത്ത് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ബോളിവുഡിലെ എക്കാലത്തേയും വലിയ സൂപ്പര്‍നായികയായ ശ്രീദേവിയോടൊപ്പമായിരുന്ന തന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ രഞ്ജീത്ത് അഭിനയിച്ചത്. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ അച്ഛന്റെ മരണത്തെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്. വിശദമായി വായിക്കാം.

  Ranjeet

  ''നിങ്ങള്‍ക്ക് അറിയാമോ എന്റെ അച്ഛന്‍ മരിച്ച ദിവസം ഞാന്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ എത്തിയിരുന്നു? പാറ പോലെ നിന്നിരുന്ന മനുഷ്യനാണ് ഞാന്‍. അച്ഛന്‍ മരിച്ചപ്പോള്‍ ഇല പോലെ വിറച്ചു. കുടുംബത്തിലെ മൂത്തയാളായിരുന്നു അദ്ദേഹം. അവസാന നോക്ക് കാണാനായി ഒരുപാട് പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയിരുന്നു. പക്ഷെ ഞാന്‍ പറന്നു. സെറ്റ് വെറുതെയാകാതിരിക്കാന്‍ വേണ്ടി ഞാന്‍ ഷൂട്ടിംഗിന് വരാന്‍ തീരുമാനിക്കുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു തെറ്റും ചെയ്യാത്ത അദ്ദേഹം കാരണം അങ്ങനെയൊന്ന് സംഭവിക്കരുതെന്ന് ഞാന്‍ കരുതി. അതുകൊണ്ട് ഞാന്‍ പോയി'' അദ്ദേഹം പറയുന്നു.

  ''ക്യാമറയ്ക്ക് വേണ്ടി ഒരു വില്ലനെ പോലെ പൊട്ടിച്ചിരിച്ചു. പിന്നീട് എന്റെ മുറിയില്‍ പോയിരുന്ന് കരഞ്ഞു. ശ്രീദേവിയെ ചാട്ട കൊണ്ട് അടിച്ചു. റൂമിലേക്ക് കരഞ്ഞു കൊണ്ട് വന്നു. ആരും അറിയാതിരിക്കാന്‍ എന്റെ മുഖം ഞാന്‍ തണുത്ത സോഡ കൊണ്ട് കഴുകി കൊണ്ടിരുന്നു'' അദ്ദേഹം പറയുന്നു. അതേസമയം സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്തത് കാരണം ആളുകള്‍ തന്നെ തെറ്റിദ്ധരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  ''അന്നൊക്കെ ആരും കഥ കേട്ടിരുന്നില്ല. ഒരു സംവിധായകന്‍ നിങ്ങളെ തേടി വരുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ചേരുന്ന കഥാപാത്രമായിരിക്കണം എന്നായിരുന്നു. തിരക്കഥ വായിക്കണമെന്ന് തോന്നിയിരുന്നില്ല. വില്ലന്‍ കഥാപാത്രം ചെയ്യാന്‍ എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ സമൂഹത്തിന്റെ എതിര്‍പ്പുണ്ടായിരുന്നു. തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍പ്പായിരുന്നു. പക്ഷെ പതിയെ ഇതൊരു ജോലിയാണെന്ന് അവര്‍ക്ക് ബോധ്യമായി. എനിക്ക് കരിയര്‍ പ്ലാനുണ്ടായിരുന്നില്ല. വരുന്നത് പോലെ ചെയ്യുകയായിരുന്നു'' അദ്ദേഹം പറയുന്നു.

  അതേസമയം ഒരിക്കല്‍ ഒരു ബലാത്സംഘം രംഗം അഭിനയിച്ചതിന്റെ പേരില്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. ഇതെന്ത് തരം ജോലിയാണെന്നായിരുന്നു അവര്‍ ചോദിച്ചത്. ആര്‍മി ഓഫീസറുടേയും ഡോക്ടറുടേയും കഥാപാത്രങ്ങള്‍ ചെയ്താല്‍ മതിയല്ലോ ഇതുപോലെ കഥാപാത്രം ചെയ്താല്‍ എങ്ങനെയാണ് നാട്ടുകാരുടെ മുഖത്ത് നോക്കുക എന്നായിരുന്നു വീട്ടുകാര്‍ ചോദിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. അച്ഛന്റെ പേര് നാണം കെടുത്തിയെന്നും അവര്‍ പറഞ്ഞതായി അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

  ആ സ്നേഹം ഇല്ലായിരുന്നെങ്കിൽ, അഭിനയം പൂർണതയോടെ ചെയ്യാൻ സാധിക്കുമായിരുന്നില്ല; ഐശ്വര്യ ലക്ഷ്മി

  നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

  അന്നത്തെ സിനിമകളില്‍ അതൊന്നും അശ്ലീലമായിരുന്നില്ലെന്നാണ് രഞ്ജീത്ത് പറയുന്നത്. അന്ന് സിനിമയില്‍ ഹീറോയും നായികയും വില്ലനും കോമേഡിയനും സഹോദരിയും അമ്മയും നിര്‍ബന്ധമായിരുന്നു. പ്രണയ രംഗങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു. അതുകൊണ്ട് അന്ന് ബ്ലൂ ഫിലിമുകള്‍ ഇറക്കേണ്ടി വന്നിരുന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നു. നായികമാരുടെ വസ്ത്രത്തില്‍ ഫാഷന്‍ വന്നതോടെയാണ് തന്നെ പോലുള്ള വില്ലന്മാര്‍ക്ക് കരിയര്‍ ഇല്ലാതെ ആയതെന്നാണ് അദ്ദേഹം പറയുന്നത്.

  Read more about: sridevi
  English summary
  Ranjeet Reveals He Had To Act On The Day His Father Passed Away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X