For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപിക ഗര്‍ഭിണി, രണ്‍വീര്‍ സിംഗ് അച്ഛനാകുന്നു; 'സ്ഥിരീകരിക്കാന്‍' നടനെ വിളിച്ച് പരിനീതി ചോപ്ര

  |

  താര ജീവിതത്തില്‍ ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്തതാണ് ഗോസിപ്പുകള്‍. തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ച് അറിയാനുള്ള ആരാധകരുടെ ആകാംഷയെ മുതലെടുത്താണ് ഗോസിപ്പ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളായിരിക്കും താരങ്ങളെക്കുറിച്ച് പ്രചരിക്കുക. ഇതില്‍ പ്രണയവും വിവാഹവും ഗര്‍ഭവുമെല്ലാമുണ്ടാകും. ഈയ്യടുത്ത് അങ്ങനെ പ്രചരിച്ച വിവാഹ നിശ്ചയ വാര്‍ത്ത കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയുമായിരുന്നു.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  ഇതിനിടെ മറ്റൊരു ഗോസിപ്പു കൂടി ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവരും രാംലീലയുടെ ചിത്രീകരണത്തിനിടെയായിരുന്നു പ്രണയത്തിലാകുന്നത്. ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇറ്റലിയില്‍ വച്ചായിരുന്നു സ്വപ്‌ന തുല്യമായി താരവിവാഹം നടന്നത്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേര്‍ ജീവിതത്തിലും ഒരുമിക്കുന്നത് കണ്ട് ആരാധകരും ഏറെ സന്തോഷിച്ചിരുന്നു.

  Deepika Padukone

  വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണോ അല്ലയോ എന്നുള്ള അന്വേഷണവും ആരംഭിച്ചു. പലപ്പോഴും ഇത്തരം ഗോസിപ്പുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലായിരുന്നു. എങ്കിലും ഗോസിപ്പുകള്‍ നിഷേധിച്ച് ദീപിക തന്നെ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ദീപികയ്ക്കും രണ്‍വീറിനും കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്ന രസകരമായൊരു സംഭവത്തെക്കുറിച്ച് വായിക്കാം.

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയായ പരിനീതി ചോപ്ര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഒരു ചോദ്യത്തോര സെഷന്‍ നടത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പരിനീതി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇതിനിടെയായിരുന്നു സംഭവം. ആരാധകരില്‍ ഒരാള്‍ രണ്‍വിര്‍ സിംഗ് പപ്പ ആയോ എന്ന് പരിനീതിയോട് ചോദിക്കുകയായിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കുന്നതിന് പകരം സ്ഥിരീകരിക്കാനായി രണ്‍വീര്‍ സിംഗിനെ ടാഗ് ചെയ്യുകയായിരുന്നു പരിനീതി ചെയ്തത്. എന്തായാലും ചോദ്യത്തോട് രണ്‍വീര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

  മുമ്പൊരിക്കല്‍ താന്‍ ഗര്‍ഭിണിയാണോ എന്നു തിരക്കിയൊരു മാധ്യമ പ്രവര്‍ത്തകന് ദീപിക നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. താന്‍ കുടുംബത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങളോട് ചോദിക്കാമെന്നും നിങ്ങള്‍ അനുമതി നല്‍കുകയാണെങ്കില്‍ കുടുംബമുണ്ടാക്കാം എന്നുമായിരുന്നു ദീപികയുടെ പ്രതികരണം. ഗര്‍ഭിണിയാണെങ്കില്‍ ഒമ്പത് മാസം കഴിയുമ്പോള്‍ അറിയുമെന്നും ദീപിക പറഞ്ഞിരുന്നു. ഈയ്യടുത്തും സമാനമായ ചോദ്യങ്ങളെ ദീപികയും രണ്‍വീറും നേരിട്ടിരുന്നു.

  ഇതിനിടെ രണ്‍വീറിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദീപികയ്ക്ക് വേണ്ടി ഡാന്‍സ് കളിക്കുന്ന രണ്‍വീറിന്റെ വീഡിയോയായിരുന്നു അതിലൊന്ന്. മറ്റൊരു വീഡിയോയില്‍ അമ്മയ്‌ക്കെപ്പം ഡാന്‍സ് ചെയ്യുന്ന രണ്‍വീറാണ് ഉള്ളതെങ്കില്‍ മറ്റൊന്നില്‍ അച്ഛനൊപ്പമാണ് രണ്‍വീര്‍ ഡാന്‍സ് കളിക്കുന്നത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  മകള്‍ക്ക് ഒരുമിച്ച് മൂന്ന് മക്കളുണ്ടായി; അമ്മൂമ്മ ആയതിനൊപ്പം മറ്റൊരു സന്തോഷം കൂടി പറഞ്ഞ് ലക്ഷ്മി നായര്‍

  അതേസമയം രണ്‍വീറും ദീപികയും സ്‌ക്രീനില്‍ വീണ്ടും ഒരുമിക്കുന്ന 83യുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം 1983 ല്‍ ലോകകപ്പ് ജയിച്ചതിന്റെ കഥയാണ് ചിത്രം പറയുന്നത്. കപില്‍ ദേവായാണ് രണ്‍വീര്‍ എത്തുന്നത്. കപിലിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ ആണ് പരിനീതിയുടെ അവാസനം പുറത്തിറങ്ങിയ സിനിമ. ലോക്ക്ഡൗണ്‍ സമയത്ത് മാത്രം മൂന്ന് സിനിമകളാണ് പരിനീതിയുടേതായി പുറത്തിറങ്ങിയത്. സൈന നെഹ്വാളിന്റെ ജീവിതം പറഞ്ഞ സൈന, ഗ ഗേള്‍ ഓണ്‍ ദ ട്രെയിന്‍ എന്നിവയാണ് മറ്റ് രണ്ട് സിനിമകള്‍.

  English summary
  Ranveer Ban Gaya Papa Asks A Fan Parineeti Chopra Calls The Actor To Confirm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X