രണ്‍വീറിന് കാമുകനാകാന്‍ സാധിക്കില്ല, കാരണം; എന്തുകൊണ്ട് പ്രണയിച്ചില്ലെന്ന് അനുഷ്‌ക ശര്‍മ

ബോളിവുഡിലെ മിന്നും താരങ്ങളാണ് അനുഷ്‌ക ശര്‍മയും രണ്‍വീര്‍ സിംഗും. ഒരുവരുടേയും കരിയറിന്റെ തുടക്കം ഒരേ കാലത്തായിരുന്നു. ആദ്യകാലത്ത് ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍വീറിന്റെ അരങ്ങേറ്റ സിനിമയായ ബാന്റ് ബജാ ബാരാത്തില്‍ അനുഷ്‌കയായിരുന്നു നായിക. ആ സമയത്തിലാണ് ഇരുവരും അടുപ്പത്തിലാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്ത നിഷേധിക്കുകയാണ് രണ്‍വീറും അനുഷ്‌കയും ചെയ്തിട്ടുള്ളത്. ഒരിക്കല്‍ രണ്‍വീറിന് ഒരു കാമുകനാകാന്‍ സാധിക്കില്ലെന്ന് വരെ അനുഷ്‌ക പറഞ്ഞിരുന്നു. ഈയ്യടുത്ത് തന്റെ ഭാര്യയും നടിയുമായ ദീപിക പദുക്കോണിനൊപ്പം രണ്‍വീര്‍ കോഫി വിത്ത് കരണിലെത്തിയിരുന്നു. ഈ സമയത്ത് രണ്‍വീര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ രണ്‍വീര്‍-അനുഷ്‌ക പ്രണയകാലത്തേക്ക് ആരാധകരെ തിരികെ കൊണ്ടു പോയിരുന്നു.

Ranveer Singh

ഇതിനിടെ ഇപ്പോഴിതാ അനുഷ്‌കയുടെ ഒരു വീഡിയോ വൈറലായി മാറുകയാണ്. രണ്‍വീറിന് കാമുകനാകാന്‍ സാധിക്കില്ലെന്നാണ് വീഡിയോയില്‍ അനുഷ്‌ക പറയുന്നത്. മുമ്പ് രണ്‍വീര്‍ അനുഷ്‌കയെക്കുറിച്ച് പറഞ്ഞത് അവതാരക പരാമര്‍ശിച്ചപ്പോഴായിരുന്നു അനുഷ്‌കയുടെ പ്രതികരണം. അനുഷ്‌ക കാമുകന്റെ ജീവനെടുക്കുമെന്നായിരുന്നു രണ്‍വീര്‍ പറഞ്ഞത്. അവതാരക അത് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് അവന് കാമുകനാകാന്‍ സാധിക്കാത്തതിനാലാണെന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം.

രണ്‍വീര്‍ സിംഗ് നല്ല പയ്യനാണ്. കഠിനാധ്വനിയാണ്. പക്ഷെ കൂടുതലും അവനവനില്‍ തന്നെ മുഴുകിയിരിക്കുന്നവാണെന്നും അനുഷ്‌ക പറയുന്നുണ്ട്. ''അങ്ങനെയായിരിക്കണം. ഇതവന്റെ ആദ്യത്തെ സിനിമയാണ്. ഇന്‍ഡസ്ട്രിയിലേക്കുള്ള എന്‍ട്രിയാണ്. ഞാനത് മനസിലാക്കുന്നു. പക്ഷെ അതുകൊണ്ടാണ് എനിക്ക് അവനെ ഡേറ്റ് ചെയ്യാന്‍ പറ്റാത്തത്. എന്റെ കാമുകന്‍ തന്റെ ദിവസം എങ്ങനെയായിരുന്നുവെന്ന് പറയുന്നവന്‍ മാത്രമല്ല, എന്നോട് എന്റെ ദിവസത്തെക്കുറിച്ച് ചോദിക്കുന്നവനും ആയിരിക്കണം. പക്ഷെ ഇവനത് ചെയ്യില്ല. അതിനാല്‍ എനിക്ക് ഇവനെ എടുക്കാനാകില്ല'' എന്നാണ് അനുഷ്‌ക പറഞ്ഞത്.

തനിക്ക് പ്രണയത്തിലാകണമെന്നുണ്ടെന്നും പക്ഷെ താന്‍ കണ്ടുമുട്ടുന്നതെല്ലാം നടന്മാരെയാണെന്നും അനുഷ്‌ക അഭിമുഖത്തില്‍ പറയുന്നുണ്ട്. തനിക്ക് അഭിനേതാക്കളെ പ്രണയിക്കാനാകില്ലെന്നും അനുഷ്‌ക പറയുന്നുണ്ട്. അഭിനേതാക്കള്‍ അവനവനില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നവരായിരിക്കും എന്നാണ് അതിന് അനുഷ്‌ക പറയുന്ന കാരണം. താനും അങ്ങനെ തന്നെയാണെന്നും അതിനാല്‍ തന്നെ പോലെ തന്നെ ഒരാളെ പ്രണയിക്കാന്‍ താല്‍പര്യമില്ലെന്നും അനുഷ്‌ക പറയുന്നുണ്ട്.

 anushka sharma

പറഞ്ഞതു പോലൊരാളെ തന്നെ അനുഷ്‌ക കണ്ടെത്തിയെന്നതും ശ്രദ്ധേയമാണ്. അനുഷ്‌ക പിന്നീട് ക്രിക്കറ്റ് താരം വിരാട് കോലിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അനുഷ്‌കയും വിരാടും. ഇരുവരുടേയും പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ലോക്ക് ഡൗണ്‍ സമയത്താണ് അനുഷ്‌കയ്ക്കും വിരാടിനും കുഞ്ഞ് പിറന്നത്. വാമിക എന്നാണ് താരപുത്രിയുടെ പേര്.

അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുഷ്‌ക വീണ്ടും ഗര്‍ഭിണിയാണെന്നാണ്. താരദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരാനിരിക്കെയാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പുറത്തു വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിതകഥ പറയുന്ന ചക്ദാ എക്‌സ്പ്രസ് ആണ് അനുഷ്‌കയുടെ പുതിയ സിനിമ.

More from Filmibeat

Read more about: ranveer singh anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X