For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണിയെടുത്താ പേരാ, ബുദ്ധിവേണം! അവസരത്തിനായി തന്നോട് കിടക്ക പങ്കിടാന്‍ പറഞ്ഞെന്ന് രണ്‍വീര്‍

  |

  സിനിമയില്‍ അഭിനയിക്കുക എന്ന മോഹവുമായി എത്തുന്നവര്‍ക്ക് എല്ലാവര്‍ക്കും അതൊരു സുഖമുള്ള യാത്ര ആയിരിക്കണമെന്നില്ല. പ്രത്യേകിച്ച് സിനിമയില്‍ വലിയ ബന്ധങ്ങളൊന്നുമില്ലാത്തവര്‍ക്ക്. തങ്ങളുടെ കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ പലരില്‍ നിന്നും മോശം അനുഭവങ്ങളുണ്ടായതായി പല മുന്‍നിര താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട പല പ്രമുഖരുടേയും മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നതിനും നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

  Also Read: ഇഷ്ട വസ്ത്രം ഇട്ടു നോക്കുമ്പോള്‍ ചേരാതെ വന്നാല്‍! അദ്ദേഹം കുടുംബത്തോടൊപ്പം വിദേശത്ത്; വിവാഹത്തെപ്പറ്റി സുരഭി

  എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ സിനിമാ ബന്ധമില്ലാത്തവര്‍ക്ക് മാത്രമല്ല, ചിലപ്പോഴൊക്കെ താരകുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്നതാണ് വസ്തുതയാണ്. അത്തരത്തിലുള്ള അനുഭവങ്ങള്‍ക്ക് താന്‍ ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് രണ്‍വീര്‍ സിംഗ്. ഇന്നത്തെ സൂപ്പര്‍ താരമാണ് രണ്‍വീര്‍ സിംഗ്. അനില്‍ കപൂറിന്റെ ബന്ധു കൂടിയായ രണ്‍വീര്‍ സിംഗിന്റെ തുടക്കം പക്ഷെ അത്ര സുഖകരമായിരുന്നില്ല.

  2010 ല്‍ ബാന്റ് ബജാ ബാരാത്ത് എന്ന സിനിമയിലൂടെയാണ് രണ്‍വീര്‍ സിംഗ് അരങ്ങേറുന്നത്. എന്നാല്‍ തന്റെ ആദ്യ സിനിമ ലഭിക്കുന്നത് വരെ തനിക്ക് ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടെന്നാണ് രണ്‍വീര്‍ പറയുന്നത്. തനിക്കും കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ടെന്നാണ് രണ്‍വീര്‍ സിംഗ് പറയുന്നത്. മാറാക്കെച്ച് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഡെഡ് ലൈിനോടായിരുന്നു രണ്‍വീര്‍ സിംഗ് മനസ് തുറന്നത്.

  അന്തരിച്ച നിര്‍മ്മാതാവ് തന്നെ അദ്ദേഹത്തിന്റെ വീട്ടലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്. മീറ്റിംഗിനായി വിളിച്ചു വരുത്തിയ ശേഷം തന്റെ നേരെ അയാള്‍ തന്റെ പട്ടിയെ അഴിച്ചുവിട്ടുവെന്നാണ് രണ്‍വീര്‍ പറയുന്നത്. കണ്ട് രസിക്കാന്‍ വേണ്ടി മാത്രമായിരുന്നു അയാള്‍ അങ്ങനെ ചെയ്തത്. മറ്റൊരിക്കല്‍ ഒരാള്‍ തന്നെ അവസരം നല്‍കാമെന്ന് പറഞ്ഞൊരു സ്വകാര്യ ഇടത്തിലേക്ക് വിളിച്ച് വരുത്തിയെന്നും തുടര്‍ന്ന് മോശമായി പെരുമാറിയെന്നുമാണ് രണ്‍വീര്‍ പറയുന്നത്.

  ''അയാള്‍ എന്നെ ആ വൃത്തികെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി. നീയൊരു ഹാര്‍ഡ് വര്‍ക്കര്‍ ആണോ അതോ സ്മാര്‍ട്ട് വര്‍ക്കര്‍ ആണോ എന്ന് ചോദിച്ചു. ഞാന്‍ എന്നെ ബുദ്ധിമാനായി കരുതിയിട്ടില്ല, അതിനാല്‍ ഞാന്‍ പറഞ്ഞത് ഞാനാരു ഹാര്‍ഡ് വര്‍ക്കര്‍ ആണെന്നാണ്. ഡാര്‍ലിംഗ് ബുദ്ധിമാനാകൂ, സെക്‌സിയാകൂവെന്നായിരുന്നു അയാളുടെ മറുപടി'' രണ്‍വീര്‍ പറയുന്നു.

  ഈ മോശം അനുഭവങ്ങള്‍ തന്നെ തനിക്ക് ഇന്ന് ലഭിക്കുന്ന അവസരങ്ങളോട് കടപ്പെട്ടവനാകാന്‍ ശീലിപ്പിച്ചുവെന്നാണ് രണ്‍വീര്‍ പറയുന്നത്. ''ഈ മൂന്ന് മൂന്നര വര്‍ഷത്തിനുള്ളില്‍ എനിക്ക് എല്ലാതാരം അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇന്ന് എനിക്ക് ലഭിക്കുന്ന അവസരങ്ങളെ മാനിക്കാന്‍ എന്നെ ശീലിപ്പിക്കുന്നത് ആ കാലമായിരിക്കാം'' എന്നാണ് താരം പറയുന്നത്. മുമ്പും തനിക്കുണ്ടായ മോശം അനുഭവം രണ്‍വീര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്നോട് മോശമായി പെരുമാറിയ വ്യക്തിയാരെന്ന് വെളിപ്പെടുത്താന്‍ രണ്‍വീര്‍ കൂട്ടാക്കിയിട്ടില്ല.

  ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് രണ്‍വീര്‍ സിംഗ്. ജയേഷ്ഭായ് ജോര്‍ജാര്‍ ആണ് രണ്‍വീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം തീയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു. സര്‍ക്കസ് ആണ് അണിയറയിലുള്ള സിനിമ. പിന്നാലെ ആലിയ ഭട്ടിനൊപ്പം അഭിനയിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി, അന്യന്റെ ഹിന്ദി റീമേക്ക് തുടങ്ങിയ സിനിമകളും രണ്‍വീറിന്റേതായി പുറത്തിറങ്ങാനുണ്ട്.

  Read more about: ranveer singh
  English summary
  Ranveer Singh Reveals His Bitter Experience From His Struggling Days And Why He Is Grateful For His Roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X