അനുഷ്‌കയെക്കുറിച്ചുള്ള കഥ ദീപികയുടേതാക്കി രണ്‍വീര്‍; ഇത്ര മികച്ച കോപ്പിയടി ബോളിവുഡില്‍ വേറെയില്ല!

ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കൊണ്ടും വിവാദങ്ങള്‍ കൊണ്ടും തുറന്നു പറച്ചിലുകള്‍ കൊണ്ടുമെല്ലാം ജനപ്രീയമായി മാറിയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. ഇപ്പോഴിതാ ഈ പരിപാടിയുടെ ഏറ്റവും പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. എട്ടാം സീസണുമായാണ് കരണ്‍ ജോഹര്‍ എത്തിയിരിക്കുന്നത്. എട്ടാം സീസണിലെ ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ബോളിവുഡിലെ താരജോഡിയായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണുമാണ്.

ഇരുവരും തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തേയും കുറിച്ച് ഷോയില്‍ മനസ് തുറക്കുന്നുണ്ട്. പരിപാടിയില്‍ താന്‍ ദീപികയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും രണ്‍വീര്‍ സിംഗ് സംസാരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ സോഷ്യല്‍ മീഡിയ മറ്റൊരു രസകരമായ വസ്തുത കണ്ടെത്തിയിരിക്കുകയാണ്.

Ranveer Singh

കോഫി വിത്ത് കരണില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിഥിയായി വന്നപ്പോള്‍ അനുഷ്‌ക ശര്‍മയെ താന്‍ ആദ്യം കണ്ടതിനെക്കുറിച്ച് പറഞ്ഞ അതേ കാര്യമാണ് രണ്‍വീര്‍ ദീപികയെക്കുറിച്ചും പറഞ്ഞിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പഴയ വീഡിയോയും പുതിയ വീഡിയോയും കോര്‍ത്തിണക്കി വച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

സഞ്ജയ് ലീല ബന്‍സാലിയുടെ വീട്ടില്‍ വച്ചാണ് രണ്‍വീര്‍ ദീപികയെ ആദ്യമായി നേരിട്ട് കാണുന്നത്. ''ഞാന്‍ ടേബിളിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. സൈഡില്‍ നിന്നും വാതില്‍ തുറക്കപ്പെട്ടു. അദ്ദേഹത്തിന്റെ വീടിന്റെ വാതില്‍ വളരെ വലുതാണ്. കടല്‍ക്കരയില്‍ ആയതിനാല്‍ നല്ല കാറ്റുമുണ്ട്. വാതില്‍ തുറന്ന് അവള്‍ അകത്തേക്ക് വന്നു. വെള്ള നിറത്തിലുള്ള വസ്ത്രമായിരുന്നു അവള്‍ ധരിച്ചിരുന്നത്'' എന്നാണ് ദീപികയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് രണ്‍വീര്‍ പറയുന്നത്.

ഈ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ പഴയ വീഡിയോ കുത്തിപ്പൊക്കുകയായിരുന്നു. 2011 ല്‍ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമായിരുന്നു രണ്‍വീര്‍ കോഫി വിത്ത് കരണിലെത്തിയത്. ആ സമയത്ത് രണ്‍വീറും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍വീറിന്റെ അരങ്ങേറ്റ സിനിമയായ ബാന്റ് ബജാ ബാരാത്തിലെ നായിക അനുഷ്‌കയായിരുന്നു.

യഷ് രാജ് ഫിലിംസിന്റെ ഓഫീസിലെ വലിയ വാതില്‍ തുറന്നപ്പോള്‍ തന്നെ താന്‍ കാണുന്നത് അനുഷ്‌ക ശര്‍മയെയാണെന്നാണ് വീഡിയോയില്‍ രണ്‍വീര്‍ പറയുന്നത്. രണ്ട് പേരെക്കുറിച്ചും രണ്‍വീര്‍ ഒരേ കഥ തന്നെയാണ് പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. കഥയെങ്കിലും ഒന്ന് മാറ്റിക്കൂടേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Ranveer Singh

അനുഷ്‌കയുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷമാണ് രണ്‍വീര്‍ സിംഗ് ദീപികയുമായി പ്രണയത്തിലാകുന്നത്. ഇരുവരും രാം ലീലയുടെ ചിത്രീകരണത്തിനിടെയാണ് പരിചയപ്പെടുന്നത്. 2018 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ദീപികയെ പരിചയപ്പെട്ട് ആറ് മാസത്തിനകം തന്നെ ദീപികയായിരിക്കും തന്റെ പങ്കാളിയെന്ന് താന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്.

അതേസമയം തങ്ങള്‍ വിവാഹത്തിന് മുന്ന് വര്‍ഷം മുമ്പ് തന്നെ എന്‍ഗേജ്ഡ് ആയിരുന്നുവെന്നും രണ്‍വീരും ദീപികയും വെളിപ്പെടുത്തുന്നുണ്ട്. അതേസമയം തങ്ങളുടേത് ഓപ്പണ്‍ റിലേഷന്‍ഷിപ്പായിരുന്നുവെന്നും രണ്‍വീര്‍ തന്നെ പ്രൊപ്പോസ് ചെയ്യുന്നത് വരെ യാതൊരു തരത്തിലുള്ള കമ്മിന്റ്‌മെന്റും ഇല്ലായിരുന്നുവെന്നും ദീപിക പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X