കാമുകി പൂജ ഭട്ടിന്റെ സഹോദരന്‍ ഇരുമ്പ് വടിയ്ക്ക് തല്ലി, കാറ് തകര്‍ത്തു; ഹൃദയം തകര്‍ന്ന് രാജ്യം വിട്ട രണ്‍വീര്‍

തന്റെ അഭിനയ മികവു കൊണ്ട് കയ്യടി നേടിയെടുത്തിട്ടുള്ള നടനാണ് രണ്‍വീര്‍ ഷോരി. ഇപ്പോഴിതാ ബിഗ് ബോസ് ഒടിടി സീസണ്‍ 3 ല്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് രണ്‍വീര്‍. ഷോയിലൂടെ ഇതിനോടകം തന്നെ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം തന്നെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന പല തുറന്നു പറച്ചിലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്.

തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് താരം കഴിഞ്ഞ ദിവസം മനസ് തുറന്നിരുന്നു. ലക്ഷ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഒരു ദിവസം തന്നെ തേടി ഒരു ഫോണ്‍ കോള്‍ വരികയായിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമായിരുന്നു സന്ദേശം. പക്ഷെ ഷൂട്ട് തീരുന്നത് വരെ സെറ്റ് വിടാന്‍ സാധിക്കുമായിരുന്നില്ല. തിരികെ മുംബൈയിലെത്തുമ്പോഴേക്കും അമ്മയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതും അമ്മ മരണപ്പെട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രോമയാണ് അമ്മയുടെ മരണം എന്നാണ് രണ്‍വീര്‍ പറയുന്നത്.

Ranvir Shorey

പിന്നാലെ പൂജ ഭട്ടുമായുള്ള പ്രണയത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. പൂജയും രണ്‍വീറും ഏറെകാലം പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടേയും പ്രണയം ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു. പൂജ ഭട്ടിന്റെ പേരെടുത്ത് പറയാതെയായിരുന്നു താരം അതേക്കുറിച്ച് സംസാരിച്ചത്. അതിന് ശേഷം താന്‍ യുഎസിലേക്ക് പോയെന്നും ആറ് മാസം ആക്ടിംഗ് കോഴ്‌സ് ചെയ്തുവെന്നുമാണ് താരം പറയുന്നത്. സഹോദരനില്‍ നിന്നും പണം കടം വാങ്ങേണ്ടി വന്നുവെന്നും താരം പറയുന്നുണ്ട്.

''അതേസമയത്താണ് ഒരു നടിയുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തിലെ അറ്റവും വലിയ വിവാദമുണ്ടാകുന്നത്. കൈകാര്യം ചെയ്യാനാകാതെ വന്നതോടെ എന്റെ സഹോദരന്‍ യുഎസിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ അവിടെ ആറു മാസം ആക്ടിംഗ് കോഴ്‌സ് ചെയ്തു. സഹോദരനില്‍ നിന്നും പണം കടം വാങ്ങി. യുഎസില്‍ നിന്നും തിരികെ വന്ന ശേഷം ദ ഗ്രേറ്റ് ഇന്ത്യന്‍ കോമഡി ഷോയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഈ സമയത്തു തന്നെ എന്റെ റിലീസ് മുടങ്ങിപ്പോയ രണ്ട് സിനിമകള്‍ റിലീസ് ചെയ്തു. ആളുകള്‍ക്ക് എന്റെ അഭിനയം ഇഷ്ടമായി. അപ്പോഴാണ് ആദ്യമായി നടന്‍ എന്ന നിലയില്‍ ജീവിതം ശരിയായ നിലയിലെത്തിയെന്ന് തോന്നിയത്'' രണ്‍വീര്‍ പറയുന്നു.

Ranvir Shorey

വലിയ വിവാദമായിരുന്നു രണ്‍വീറിന്റേയും പൂജയുടേയും പ്രണയ തകര്‍ച്ച. രണ്‍വീര്‍ മദ്യപിച്ച് തന്നെ ആക്രമിക്കുമായിരുന്നു എന്നാണ് പൂജയുടെ തുറന്നു പറച്ചില്‍. മഹേഷ് ഭട്ടിന്റെ മകളും അക്കാലത്തെ ഏറ്റവും വലിയ താരവുമായിരുന്നു പൂജ ഭട്ട്. താരത്തിന്റെ വാക്കുകള്‍ വലിയ വാര്‍ത്തയായി. എന്നാല്‍ പൂജയുടെ ആരോപണങ്ങള്‍ രണ്‍വീര്‍ നിഷേധിച്ചു. താന്‍ മദ്യപനല്ലെന്നും പങ്കാളിയെ തല്ലാറില്ലെന്നും രണ്‍വീര്‍ വാദിച്ചു.

തങ്ങള്‍ തമ്മില്‍ വഴക്കുകളുണ്ടാകുമായിരുന്നു എന്ന് രണ്‍വീര്‍ പക്ഷെ സമ്മതിച്ചിട്ടുണ്ട്. പൂജയുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ താന്‍ തിരികെ വരുമ്പോള്‍ കണ്ടത് തന്റെ കാറിന്റെ വിന്‍ഡോകള്‍ തല്ലി തകര്‍ത്തതായിട്ടാണ്. പൂജയുടെ സഹോദരന്‍ രാഹുല്‍ തന്നെ ഇരുമ്പ് വടി വച്ച് തല്ലിയെന്നും രണ്‍വീര്‍ ആരോപിച്ചിരുന്നു. പൂജയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് രണ്‍വീര്‍ നടി കൊങ്കണ സെന്‍ ശര്‍മയുമായി പ്രണയത്തിലാകുന്നത്. 2010 ല്‍ ഇരുവരും വിവാഹം കഴിച്ചു. 2011 ല്‍ മകന്‍ ഹരൂണ്‍ ജനിച്ചു. എന്നാല്‍ 2015 ല്‍ ഇരുവരും പിരിയുകയായിരുന്നു.

More from Filmibeat

Read more about: ranvir shorey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X