For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതത്തെ നിയന്ത്രിക്കാന്‍ വരരുത്! സിനിമാ ബന്ധമില്ലാത്തെ കുടുംബത്തെക്കുറിച്ച് രശ്മിക

  |

  തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. കന്നഡയിലൂടെ കരിയര്‍ ആരംഭിച്ച രശ്മിക ഇതിനോടകം തന്നെ തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായി മാറിയിട്ടുണ്ട്. ഇപ്പോഴി താരം ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ്. അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ ബോളിവുഡ് എന്‍ട്രി. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്.

  Also Read: ഡാൻസ് കഴിഞ്ഞിട്ടും മുകേഷ് കെട്ടിപ്പിടുത്തം വിട്ടില്ല;ന​ഗ്മ മൈക്കെടുത്ത് നടന്ന കാര്യം പറഞ്ഞു; വിദേശ ഷോയിലെ തമാശ

  സിനിമയിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ പിന്തുണയോ ഇല്ലാതെയാണ് രശ്മിക കടന്നു വന്നത്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും തുടക്കകാലത്തെ വെല്ലുവിളികളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് രശ്മിക. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.


  ''ഞാന്‍ ഹോസ്റ്റലില്‍ ജീവിച്ചിട്ടുണ്ട്. എട്ട് മാസത്തോളം ഹോസ്റ്റലില്‍ ജീവിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ വീട്ടില്‍ നിന്നും അകന്നു നില്‍ക്കുക എന്നത് ഒരു പ്രശ്‌നമായിരിക്കില്ല. പക്ഷെ കുറേക്കാലത്തേക്ക് സ്ഥിരമായി വീട്ടില്‍ നിന്നും മാറി നില്‍ക്കുക ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും സഹോദരി ജനിച്ച ശേഷം. ഞാനായിരുന്നു അവള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നതും ഡയപ്പര്‍ മാറ്റിയിരുന്നതുമൊക്കെ. അവളെ കുളിപ്പിക്കുന്നതും ഞാനായിരുന്നു. ഞാന്‍ അവളുടെ രണ്ടാമത്തെ അമ്മയായിരുന്നു'' രശ്മിക പറയുന്നു.

  Also Read: നായികയുടെ റോള്‍ വെട്ടി ചെറുതാക്കി, മെയിന്‍ ആകാന്‍ ഐശ്വര്യയുടെ കുതന്ത്രം; കരിയറില്ലാതായി പ്രിയ!

  ''അങ്ങനെയുള്ളപ്പോള്‍ മാറി നില്‍ക്കേണ്ടി വരുന്നതും ഇപ്പോഴവളുടെ വളര്‍ച്ച കാണാന്‍ സാധിക്കാത്തതും വിഷമമുണ്ടാക്കുന്നതാണ്. എന്റേത് സിനിമാകുടുംബമല്ല. അതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്റെ അമ്മ കരുതിയിരുന്നത് ഞങ്ങളുടെ ഇഷ്ടത്തിന് എന്തും ചെയ്യാനുള്ള കണ്‍ട്രോള്‍ ഞങ്ങള്‍ക്കുണ്ടെന്നായിരുന്നു. പക്ഷെ അതങ്ങനെയല്ലെന്ന് അമ്മയ്ക്ക് മനസിലായത് പിന്നെയാണ്. നിങ്ങളുടെ കുടുംബം എന്ത് ചെയ്യുന്നവരാണെങ്കിലും, നിങ്ങൊരു അഭിനേതാവാണ്, ആര്‍ട്ടിസ്റ്റാണ്, നിങ്ങളാണ് മുഖം, അതിനാല്‍ അതൊരുനാള്‍ നിങ്ങളിലേക്ക് തന്നെ വരും'' രശ്മിക പറയുന്നു.

  Also Read: അഭിനയിക്കാന്‍ തീരുമാനിച്ചത് നടി ശ്രീദേവി കാരണം; അവരെക്കാളും നന്നായി ഞാന്‍ ഡാന്‍സ് ചെയ്യുമെന്ന് കരീന

  ഇപ്പോള്‍ ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നുമുള്ളവര്‍ അല്ലാത്തതിനാല്‍ വല്ലാതെയങ്ങ് ഇറങ്ങിച്ചെല്ലരുതെന്നു. കാരണം കുറേയൊന്നും അതില്‍ നിന്നും സ്വന്തമാക്കാനാകില്ല. ഞങ്ങള്‍ കൂര്‍ഗില്‍ നിന്നുമുള്ളവരാണ്. ഞങ്ങളുടേത് വലിയൊരു ലോകമൊന്നുമല്ല. ഇത് നിങ്ങളുടെ ജീവിതമാണ്. ഇത് എളുപ്പമല്ല, അതിനാല്‍ വിട്ടു കൊടുക്കരുത്. നാളെ എന്റെ സഹോദരിയ്ക്ക് സിനിമയിലോ മറ്റോ വരണമെന്നുണ്ടെങ്കില്‍ അവള്‍ക്കും ഒരുപാട് ദൂരം പോകേണ്ടി വരുമെന്നും രശ്മിക പറയുന്നു.

  എന്റെ ജീവിതത്തെ ആരും നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. ഇത് എന്റെ യാത്രയാണ്. എന്റെ തീരുമാനങ്ങള്‍ ഞാന്‍ തന്നെ നടപ്പിലാക്കും. എന്റെ കുടുംബം അത്ര വിശാല ചിന്തയുള്ളവരൊന്നുമായിരുന്നില്ല. അതിനാല്‍ എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്, രണ്ട് തലമുറ തമ്മിലുള്ള കാഴ്ചപ്പാടിന്റെ അന്തരമായിരുന്നു പ്രശ്‌നം. അവര്‍ക്ക് കൂര്‍ഗില്‍ ജനിക്ക് കൂര്‍ഗില്‍ വളര്‍ന്നവരാണ്. എല്ലാവര്‍ക്കും എല്ലാവരേയും അറിയുന്ന ചെറിയ ലോകമാണത്. അവിടെ നിന്നും പുറത്ത് വന്ന് ലോകം കാണുമ്പോള്‍ ലോകം മുഖത്തടിച്ച് പറയും ഇവിടെ നീ ആരുമല്ലെന്ന്. വലിയൊരു ലോകത്തിലെ ചെറിയൊരു പാര്‍ട്ടിക്കിള്‍ മാത്രമാണെന്ന്, രശ്മിക പറയുന്നു.

  ''കൂര്‍ഗില്‍ അവര്‍ക്ക് വേണ്ടതൊക്കെ ലഭിക്കുമായിരുന്നു. പണമുണ്ടായിരുന്നു. നടക്കാന്‍ ഇറങ്ങും. കാണുന്നവരോട് കൈ വീശി സംസാരിക്കും. അങ്ങനെയുള്ളവരായിരുന്നു. പക്ഷെ ഇവിടെ അതൊന്നും നടക്കില്ല. എനിക്കത് അവരെ പഠിപ്പിക്കേണ്ടി വന്നു. ഇപ്പോഴവര്‍ പഠിച്ചു. തങ്ങളുടെ ജീവിതത്തില്‍ സ്വസ്ഥമായി ജീവിക്കുന്നു. എന്റെ സഹോദരെ നോക്കുന്നു. സന്തോഷത്തോടെ ജീവിക്കുന്നു. ഞാന്‍ എന്റെ ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്ന കലാകാരിയുമാണ്. ഞങ്ങളെല്ലാവര്‍ക്കും ഒരുയാത്രയും പാഠവുമായിരുന്നു ഇത്'' എന്നും രശ്മിക പറയുന്നു.

  Read more about: rashmika mandanna
  English summary
  Rashmika Mandanna About Being From A Non Filmy Family And Small Town Coorg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X