For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്നെ മാത്രം ബാധിക്കുന്നത്, ചില പ്രതികരണങ്ങള്‍ അനാവശ്യം: രശ്മിക

  |

  തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് രശ്മിക. നാഷണല്‍ ക്രഷ് എന്ന് സോഷ്യല്‍ മീഡിയ വിളിച്ച രശ്മികയുടെ കരിയര്‍ തുടങ്ങുന്നത് കന്നഡ സിനിമയില്‍ നിന്നുമായിരുന്നു. പിന്നാലെ തമിഴിലും തെലുങ്കിലുമൊക്കെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഗുഡ് ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ഹിന്ദിയിലെത്തുന്നത്.

  Also Read: പൂജ ഹെ​ഗ്ഡെയുമായി സൽമാൻ ഖാൻ പ്രണയത്തിൽ? ബോഡിഗാർഡുമായി നടൻ വേർപിരിഞ്ഞോ എന്ന് ട്രോളുകൾ

  അതേസമയം കന്നഡ സിനിമയും രശ്മികയും തമ്മിലുള്ള ബന്ധം എന്നും വാര്‍ത്തകളില്‍ നിറയുന്ന ഒന്നാണ്. തന്റെ കരിയര്‍ രശ്മിക തുടങ്ങുന്നത് കന്നഡയിലാണെന്നത് എല്ലാവര്‍ക്കും അറിയുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിരിക്ക് പാര്‍ട്ടിയായിരുന്നു രശ്മികയുടെ അരങ്ങേറ്റ സിനിമ. പക്ഷെ പിന്നീട് രശ്മിക മറ്റ് ഭാഷകളിലാണ് കൂടുതലും അഭിനയിച്ചത്.

  ഈയ്യടുത്ത് പുറത്തിറങ്ങിയ ഋഷഭ് ഷെട്ടിയുടെ കന്താര എന്ന സിനിമ പാന്‍ ഇന്ത്യന്‍ വിജയമായി മാറിയിരുന്നു. എന്നാല്‍ തന്റെ സ്വന്തം ഭാഷയില്‍ പുറത്തിറങ്ങിയ, തന്നെ സിനിമയിലേക്ക് കൊണ്ടു വന്ന ടീമിന്റെ സിനിമയുടെ വന്‍ വിജയത്തില്‍ രശ്മിക പങ്കുചേര്‍ന്നില്ലെന്നും ചിത്രത്തിന്റെ വിജയത്തോട് മുഖം തിരിച്ചുവെന്നും താരത്തിനെതിരെ കന്നഡ സിനിമാ പ്രേമികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കന്നഡയില്‍ രശ്മികയെ വിലക്കാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  Also Read: അവനൊപ്പം മണ്ഡപത്തില്‍ നിന്നാലും എനിക്ക് പേടിയായിരിക്കും; രണ്‍ബീറുമായുള്ള കല്യാണത്തെക്കുറിച്ച് കത്രീന

  എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് രശ്മിക. തന്നെ കന്നഡ സിനിമയില്‍ നിന്നും വിലക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിഷേധിക്കുകയാണ് രശ്മിക ചെയ്യുന്നത്. അതിനും മാത്രം ഒന്നും സംഭവിച്ചിട്ടില്ലെന്നും നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും രശ്മിക പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.


  'എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ചത് എന്നേയും എന്നോട് അടുപ്പമുള്ളവരേയും സംബന്ധിക്കുന്നതാണ്. കാന്താരയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി എനിക്കെതിരെ പ്രതികരിച്ചു. പക്ഷേ അതൊന്നും ഞാന്‍ സീരിയസായി എടുത്തിട്ടില്ല. സിനിമ നേടിയ വിജയത്തില്‍ കാന്താരയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് ഞാന്‍ മെസേജ് ചെയ്തിരുന്നു. എന്റെ പോയിന്റ് തെളിയിക്കാനായി ആ മെസേജുകള്‍ പബ്ലിക്കിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവില്ല'' എന്നായിരുന്നു വിവാദത്തോട് രശ്മിക പ്രതികരിച്ചത്.

  കന്നഡ സിനിമയോട് എന്നും ഒരുപാട് ബഹുമാനവും നന്ദിയുമുണ്ടെന്നും രശ്മിക പറഞ്ഞു. കന്നഡയില്‍ നിന്നും എനിക്ക് ബാന്‍ ലഭിക്കുവാന്‍ തക്കതായി ഒരു കാരണവുമില്ലെന്നും നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും കന്നഡയില്‍ അഭിനയിക്കാന്‍ റെഡിയാണെന്ന് വ്യക്തമാക്കുകയും ചെയ്തു രശ്മിക. നേരത്തെ കന്താര കണ്ടില്ലെന്ന് രശ്മിക പറഞ്ഞത് താരത്തിനെതിരെ കന്നഡ സിനിമാ പ്രേമികളുടെ സൈബര്‍ ആക്രമണത്തിന് കാരണമായിരുന്നു.

  ഇതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഋഷഭ് ഷെട്ടി സിനിമയെക്കുറിച്ചോ ഋഷഭിന്റെ നിര്‍മ്മാണ് കമ്പനിയുടെ പേരോ പറയാതെ പോയതും താരത്തിനെതിരെ വിമര്‍ശനത്തിന് ഇടയാക്കി. പിന്നീട് ഋഷഭ് കങ്കണയ്‌ക്കെതിരെ പരോക്ഷ പ്രതികരണവുമായി എത്തിയിരുന്നു. ഇഷ്ടപ്പെട്ട നടിമാരെക്കുറിച്ച് ചോദിക്കവെ രശ്മികയുടെ പേരും പറഞ്ഞ മാധ്യമ പ്രവര്‍ത്തകനോട് ഈ ടൈപ്പ് നടിമാരെ എനിക്കിഷ്ടമല്ലെന്ന് ഋഷഭ് പറഞ്ഞത് രശ്മികയെ ഉന്നം വച്ചായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തിയത്.

  ഋഷഭിന്റെ തന്നെ ഉടമസ്ഥതയിലുള്ള പരംവാഹ് പ്രൊഡക്ഷന്‍ ഹൗസാണ് രശ്മികയുടെ അരങ്ങേറ്റസിനിമയായ കിറിക്ക് പാര്‍ട്ടി നിര്‍മിച്ചത്. രക്ഷിത് ഷെട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. രക്ഷിതിനും പങ്കാളിത്വമുള്ളതാണ് പരംവാഹ് പ്രൊഡക്ഷന്‍സ്. രക്ഷിതും രശ്മികയും പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് രശ്മിക മറ്റ് ഭാഷകളില്‍ സജീവമാകുന്നത്. അക്കാലം മുതല്‍ക്കു തന്നെ രശ്മികയ്‌ക്കെതിരെ കന്നഡ സിനിമാ പ്രേമികള്‍ സൈബര്‍ ആക്രമണം നടത്താറുണ്ട്. ഒരിക്കല്‍ രക്ഷിത് തന്നെ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

  കന്താരയുടെ റിലീസിന് ശേഷം നടന്ന സംഭവങ്ങളാണ് രശ്മികയെ കന്നഡ സിനിമയില്‍ വിലക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായത്. അതേസമയം തന്റെ ഹിന്ദി അരങ്ങേറ്റത്തിന്റെ തിളക്കത്തിലാണ് രശ്മിക. ഗുഡ് ബൈ ആയിരുന്നു താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം. പിന്നാലെ രണ്‍ബീര്‍ കപൂറിന്റെ നായികയായി എത്തുന്ന ആനിമലും അണിയറയിലുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗമാണ് രശ്മികയുടേതായി അണിയറയിലുളള മറ്റൊരു സിനിമ.

  Read more about: rashmika mandanna
  English summary
  Rashmika Mandanna Finally Reacts To Reports Of Being Banned In Kannada Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X