For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടെയുണ്ടായിരുന്നവര്‍ ഇട്ടിട്ടുപോയി, രാത്രിയിരുന്ന് കരഞ്ഞു, ആ കാലം എങ്ങനെ പിന്നിട്ടെന്ന് അറിയില്ല: രശ്മിക

  |

  തെന്നിന്ത്യന്‍ സിനിമയിലെ യുവതാരമാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെയായിരുന്നു രശ്മികയുടെ അരങ്ങേറ്റം. പിന്നാലെ താരം തെലുങ്കിലു തമിഴിലുമെല്ലാം സജീവമായി മാറുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാനും രശ്മികയ്ക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ ഹിന്ദി അരങ്ങറ്റത്തിന് തയ്യാറെടുക്കുകയാണ് രശ്മിക മന്ദാന.

  Also Read: 'ഐശ്വര്യ വന്നാൽ നീ ഔട്ട്'; പൊന്നിയിൻ സെൽവൻ സെറ്റിൽ സംഭവിച്ചതിനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

  സിനിമ പോലെ തന്നെ രശ്മികയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന താരമാണ് രശ്മിക. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് രശ്മിക മന്ദാന.

  സമീപകാലത്തായി രശ്മികയുടെ പേരിനൊപ്പം യുവനടന്‍ വിജയ് ദേവരക്കൊണ്ടയുടെ പേരും ചേര്‍ക്കപ്പെട്ട് ഒരുപാട് ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെ സജീവമാണ്. ഇരുവരും വാര്‍ത്തകള്‍ നിരസിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല. അതേസമയം തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നവരാണെന്നുമാണ് ഇരുവരും പറയുന്നത്.

  Also Read: ലക്ഷ്മി നായര്‍ വീണ്ടും പ്രസവിച്ചെന്ന് വാര്‍ത്ത വന്നിരുന്നു; അത് തന്റെ മകളുടെ കുട്ടികളാണെന്ന് താരം

  രശ്മികയും വിജയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഡിയര്‍ കോമ്രേഡ്. 2019 ല്‍ പുറത്തിറങ്ങിയ സിനിമയിലെ ഇരുവരുടേയും കെമിസ്ട്രി കയ്യടി നേടിയിരുന്നു. ചിത്രത്തില്‍ രശ്മികയുടേയും വിജയുടേയും ഒരു ലിപ് ലോക്ക് രംഗവുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയിയല്‍ ഈ രംഗം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. രശ്മികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ട്രോളുകളുമായി ആക്രമണം നടത്തുകയായിരുന്നു.

  ഇപ്പോഴിതാ സൂം എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ഡിയര്‍ കോമ്രേഡിലെ ചുംബന രംഗത്തെക്കുറിച്ച് മനസ് തുറക്കുകയാണ് രശ്മിക മന്ദാന. ''ആ ഘട്ടത്തിലൂടെ ഞാന്‍ എങ്ങനെയാണ് കടന്നു പോന്നതെന്ന് എനിക്കറിയില്ല. ഞാന്‍ വളരെ വൈകാരികമായി ചിന്തിക്കുന്നയാളും എന്റെ ആളുകളുമായി നല്ല അടുപ്പമുള്ളയാളുമാണ്. ഇത് സംഭവിച്ചപ്പോള്‍ എന്നെ വിളിച്ച് എല്ലാവരും എല്ലാം ശരിയാണെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ വല്ലാത്ത ആക്രമണം നടക്കുന്നുണ്ടായിരുന്നു'' എന്നാണ് രശ്മിക പറയുന്നത്.

  Also Read: 'ഞാൻ ആർട്ടിസ്റ്റുകളോട് സംസാരിക്കുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല, പ്രായശ്ചിത്തമാണ് കൗരവരിലെ റോൾ'; ബേബി അഞ്ജു

  ''വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ഞാന്‍ വായിക്കുന്നുണ്ടായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ച് പോയതായും ഞാന്‍ അവരുടെ സഹായിത്താനായി അലറി വിളിക്കുന്നതായും ഞാന്‍ സ്വപ്‌നം കാണുമായിരുന്നു അപ്പോഴൊക്കെ. എന്താണതെന്ന് എനിക്ക് അറിയില്ല. സ്ഥിരമായി ആ സ്വപ്‌നം കാണുമായിരുന്നു. രാത്രി സ്വപ്‌നം കണ്ട് ഞെട്ടിയെഴുന്നേറ്റ് ഇരുന്ന് കരയുമായിരുന്നു. കരഞ്ഞു കൊണ്ട് കിടക്കുകയോ കരഞ്ഞു കൊണ്ട് എഴുന്നേല്‍ക്കുകയോ ചെയ്യുമായിരുന്നു'' രശ്മിക പറയുന്നു.

  പുഷ്പയും സീതാരാമവുമാണ് രശ്മികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സീതാരാമത്തില്‍ സപ്പോര്‍ട്ടിംഗ് വേഷത്തിലാണ് രശ്മിക എത്തിയത്. പുഷ്പയില്‍ അല്ലു ്അര്‍ജുന്റെ നായികയായി എത്തിയും രശ്മിക കയ്യടി നേടിയിരുന്നു. താരം ഇപ്പോള്‍ ബോളിവുഡ് എന്‍ട്രിയ്ക്ക് ശ്രമിക്കുകയാണ്. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുഡ് ബൈ ആണ് രശ്മികയുടെ ആദ്യ ഹിന്ദി ചിത്രം. നീന ഗുപ്തയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  Read more about: rashmika mandanna
  English summary
  Rashmika Mandanna Recalls How A Lip Lock Scene From Dear Comrad Made Her Cry At Nights
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X