താര സുന്ദരിയ്ക്ക് വേണ്ടി രവീണയെ മറന്നു; മനോരോഗിയാക്കി അജയ് ദേവ്ഗണ്‍; ജീവനൊടുക്കാന്‍ ശ്രമിച്ച നടി

ബോളിവുഡിലെ ഐക്കോണിക് നായകനാണ് അജയ് ദേവ്ഗണ്‍. സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ മാത്രമല്ല, തന്റെ അഭിനയം കൊണ്ട് അത്ഭുതപ്പെടുത്താനും അജയ് ദേവ്ഗണിന് സാധിക്കാറുണ്ട്. അജയ് ദേവ്ഗണിന്റെ തുടക്കകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയാണ് രവീണ ടണ്ടന്‍. തൊണ്ണൂറുകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ഇന്ന് പലരും മറന്നുപോയ ഒന്നാണ് രവീണയും അജയ് ദേവ്ഗണും തമ്മിലുണ്ടായിരുന്ന അടുപ്പം.

ഒരുകാലത്ത് കടുത്ത പ്രണയത്തിലായിരുന്നു അജയ് ദേവ്ഗണും രവീണയും. എന്നാല്‍ കരീഷ്മ കപൂറുമായി അടുപ്പമായതോടെ അജയ് ദേവ്ഗണ്‍ രവീണയുമായുള്ള ബന്ധം അവസാനിപ്പിച്ചു. പ്രണയങ്ങളും പ്രണയതകര്‍ച്ചകളുമൊക്കെ ബോളിവുഡില്‍ പതിവാണ്. എന്നാല്‍ ഈ സംഭവം വലിയ വിവാദത്തിലേക്കാണ് താരങ്ങളെ നയിച്ചത്. പരസ്യമായി തന്നെ രവീണയും അജയ് ദേവ്ഗണും പോരടിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തി.

ajay devgn

രവീണ ജീവനൊടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. താനും അജയ് ദേവ്ഗണും തമ്മിലുള്ള പ്രണയത്തിന്റെ തെളിവായി തനിക്ക് അജയ് നല്‍കിയ പ്രണയലേഖനങ്ങളുണ്ടെന്ന് രവീണ പറഞ്ഞു. പിന്നാലെ 1994 ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ അജയ് ദേവ്ഗണ്‍ രവീണയുടെ വാദങ്ങളെയെല്ലാം തള്ളിക്കളയുകയായിരുന്നു. രവീണയ്‌ക്കെതിരെ രൂക്ഷമായ രീതിയിലാണ് അഭിമുഖത്തില്‍ അജയ് ദേവ്ഗണ്‍ സംസാരിച്ചത്.

'' കത്തുകളോ? എന്ത് കത്തുകള്‍? ആ പെണ്ണിനോട് പോയി ആ കത്തുകള്‍ പബ്ലിഷ് ചെയ്യാന്‍ പറ. എനിക്കും അവളുടെ ഭാവനകള്‍ വായിക്കണമെന്നുണ്ട്. ഞങ്ങളുടെ കുടുംബങ്ങള്‍ വര്‍ഷങ്ങളായി പരസ്പരം അറിയുന്നവരാണ്. എന്റെ സഹോദരിയുടെ സുഹൃത്ത് ആയതിനാല്‍ അവള്‍ വീട്ടില്‍ വരാറുണ്ട്. അവള്‍ മോശമായി പെരുമാറിയപ്പോള്‍ പുറത്താക്കാന്‍ പറ്റിയില്ല. ഞാന്‍ ഒരിക്കലും അവളുമായി അടുപ്പം പുലര്‍ത്തിയിട്ടില്ല. ഞാന്‍ ഒരിക്കലെങ്കിലും അവളെ വിളിച്ചിട്ടുണ്ടോ എന്ന് അവളോട് ചോദിക്കൂ. അവള്‍ തന്റെ പേര് എന്റെ പേരിനൊപ്പം ചേര്‍ത്ത് വെച്ച് പബ്ലിസിറ്റിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആത്മഹാത്യാശ്രമം പോലും പബ്ലിസ്റ്റി ഗിമ്മിക്ക് ആണ്'' എന്നാണ് അജയ് ദേവ്ഗണ്‍ പറഞ്ഞത്.

തീര്‍ന്നില്ല. രവീണ ടണ്ടന്‍ ജന്മനാ കള്ളത്തരം പറയുന്ന ആളാണെന്നും നടിയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വരെ അജയ് ദേവ്ഗണ്‍ പറഞ്ഞു. ''അവള്‍ ജന്മനാ കള്ളി ആണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ അവളുടെ പ്രസ്താനകള്‍ എന്നെ ബാധിക്കില്ല. പക്ഷെ ഇത്തവണ അവള്‍ പരിധി വിട്ടു. ഞാന്‍ അവള്‍ക്ക് ഉപദേശം നല്‍കേണ്ട സമയം അതിക്രമിച്ചു. ഈ പെണ്‍കുട്ടി ഉടനെ തന്നെ ഒരു മനോരോഗ വിദഗ്ധനെ കാണണം. അല്ലെങ്കില്‍ അവള്‍ ഭ്രാന്താശുപത്രിയിലെത്തും. ഡോക്ടറെ കാണാന്‍ കൂടെ ചെല്ലാന്‍ ഞാന്‍ തയ്യാറാണ്' എന്നും അജയ് ദേവ്ഗണ്‍ പറയുന്നുണ്ട്.

ajay devgn

എന്തായാലും ഇന്ന് അതെല്ലാം പഴങ്കഥയാണ്. ബോളിവുഡിലെ സൂപ്പര്‍ താരമാണ് അജയ് ദേവ്ഗണ്‍. സിങ്കം എഗെയ്ന്‍ ആണ് അജയ് ദേവ്ഗണിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. ദൃശ്യം പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് അജയ് ദേവ്ഗണിന്റേതായി അണിയറയിലുള്ള സിനിമകളിലൊന്ന്. മലയാളത്തില്‍ ദൃശ്യം 3 ഇറങ്ങും മുമ്പേ ഹിന്ദി ദൃശ്യം 3 പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന താരമാണ് രവീണ ടണ്ടന്‍. ഒടിടിയിലൂടെയാണ് തിരിച്ചുവരവ്. നെറ്റ്ഫ്‌ളിക്‌സിന്റെ ആരണ്യക് ആണ് രവീണയുടെ തിരിച്ചുവരവ് സീരീസ്. പിന്നാലെ കെജിഎഫ് ചാപ്റ്റര്‍ ടുവിലൂടെ ബോക്‌സ് ഓഫീസിലേക്കും തിരികെ വന്നു. വെല്‍ക്കം പരമ്പരയിലെ പുതിയ സിനിമയായ വെല്‍ക്കം ടു ദ ജംഗിള്‍ ആണ് രവീണയുടെ പുതിയ സിനിമ.

More from Filmibeat

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X