For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  21-ാം വയസില്‍ രണ്ട് പെണ്‍കുട്ടികളുടെ അമ്മ; അവരെ ഭയന്ന് എല്ലാം മറച്ചുവെച്ചുവെന്ന് രവീണ ടണ്ടന്‍

  |

  ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു രവീണ ടണ്ടന്‍. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കുകയും ഒരുപാട് ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് രവീണ. തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്ന സ്വഭാവവും രവീണയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അഭിനയത്തില്‍ നിന്നെല്ലാം ഇടവേളയെടുത്തിരുന്ന രവീണ ഇപ്പോള്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യകിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. സീരീസും രവീണയുടെ പ്രകടനവുമെല്ലാം കയ്യടി നേടിയിരുന്നു.

  ജീവിതം മറ്റൊരാളുമായി പങ്കുവെക്കണമെന്ന് തോന്നുമ്പോഴാണ് അയാളുടെ വിവാഹപ്രായം; നടി ഐശ്വര്യ ലക്ഷ്മി പറയുന്നു

  തൊണ്ണൂറുകളില്‍ രവീണയുടെ കൂടെ എപ്പോഴുമുണ്ടായിരുന്ന രണ്ട് പെണ്‍മക്കളും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ 21-ാം വയസിലാണ് രവീണ രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കുന്നത്. തന്റെ കരിയറിന്റെ പീക്ക് ടൈമില്‍ രവീണയെടുത്ത ഈ തീരുമാനം പലരില്‍ നിന്നും പ്രശംസയും വിമര്‍ശനവും ഒരുപോലെ നേടി കൊടുത്തിരുന്നു. രണ്ട് പേരും ഇന്ന് വിവാഹിതരാണ്. മുത്തശ്ശിയായി മാറുകയും ചെയ്തു രവീണ. ഇപ്പോഴിതാ കുട്ടികളെ ദത്തെടുത്തിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രവീണ.

  1995 ലായിരുന്നു രവീണ ഛായ, പൂജ എന്നീ രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കുന്നത്. തന്റെ അകന്ന ബന്ധുവിന്റെ മക്കളായിരുന്നു ഇരുവരും. മാതാപിപിതാക്കളുടെ മരണത്തെ തുടര്‍ന്ന് ആരുമില്ലാതായ കുട്ടികളെ രവീണ ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ ദത്തെടുക്കുക എന്നത് ഇന്നത്തേത് പോലെ അത്ര സ്വീകാര്യമായിരുന്നില്ല അക്കാലത്ത്. ഇതിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗുകളെക്കുറിച്ചുമെല്ലാമാണ് രവീണ മനസ് തുറന്നത്. മാധ്യമ വാര്‍ത്തകളെ ഭയന്ന് താന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുകയായിരുന്നുവെന്നാണ് രവീണ പറഞ്ഞത്.

  ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ''തുടക്കത്തില്‍, ടാബ്ലോയ്ഡിസത്തിന്റെ കാലമായിരുന്നു അത്. വൃത്തികെട്ട മഞ്ഞ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലമായിരുന്നു. വൃത്തികെട്ട വാര്‍ത്തകളും വൃത്തികെട്ട തലക്കെട്ടുകളും എഴുതുന്ന ആളുകളുണ്ടായിരുന്നു അന്ന്. എന്തില്‍ നിന്നും വിവാദങ്ങളുണ്ടാക്കിയെടുക്കുമായിരുന്നു. പെണ്‍കുട്ടികളെ ദത്തെടുത്തപ്പോള്‍ ഞാന്‍ ആദ്യം അതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. അവര്‍ രണ്ട പേരും പത്താം ക്ലാസ് കഴിയുന്നത് വരെ. അതിന് ശേഷം അവര്‍ എനിക്കൊപ്പം സെറ്റില്‍ സ്ഥിരമായി വരുമായിരുന്നു. അതോടെ ഈ പെണ്‍കുട്ടികള്‍ ആരാണെന്ന് എല്ലാവരും ചോദിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയത്്'' എന്നായിരുന്നു രവീണ പറഞ്ഞത്.

  മാധ്യമ വാര്‍ത്തകളേയും തന്നെക്കുറിച്ച് പ്രചരിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഗോസിപ്പുകളും തന്നെ ഭയപ്പെടുത്തിയിരുന്നുവെന്നും രവീണ വെളിപ്പെടുത്തുന്നുണ്ട് അഭിമുഖത്തില്‍. ''എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അതില്‍ നിന്നും ആളുകള്‍ എന്ത് അര്‍ത്ഥമാണ് കണ്ടെത്തുക എന്ന് അറിയില്ലായിരന്നു. എനിക്ക് രഹസ്യമായി കുട്ടികളുണ്ടായെന്നും അവരെ ഞാന്‍ അവരുടെ അച്ഛനില്‍ നിന്നും അകറ്റിയെന്നും എഴുതിയേനെ. അങ്ങനത്തെ കാലമായിരുന്നു. അന്നത്തെ ആളുകളുടെ മനസ് അത്രയും വൃത്തികെട്ടതായിരുന്നു. അത്തരം കഥകളെ അവഗണിക്കാന്‍ വേണ്ടി ഞാന്‍ എല്ലാം ശാന്തമായാണ് ചെയ്തത്'' എന്നും രവീണ കൂട്ടിച്ചേര്‍ത്തു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്തായാലും പിന്നീട് രവീണ തന്റെ മക്കളെക്കുറിച്ച് പറഞ്ഞപ്പോള്‍ താരത്തെ അഭിനന്ദിക്കുകയായിരുന്നു ലോകം ചെയ്തത്. ഇരുവരേയും പഠിപ്പിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തു രവീണ. മകളെ കൈപിടിച്ച് വിവാഹ വേദിയിലേക്ക് കൊണ്ടു വരുന്ന രവീണയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിനിടെ വിവാഹിതയായ രവീണയ്ക്ക് രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു. നാല് മക്കളുടെ അമ്മയാവുക എന്നത് തന്നെ കരുത്തയാക്കിയെന്നാണ് രവീണ പറഞ്ഞത്. ഛായയും പൂജയും സഹോദരിമാരെന്നത് പോലെ തന്നോട് അടുപ്പം കാണിക്കുന്നവരാണെന്നും രവീണ പറഞ്ഞിരുന്നു.

  അതേസമയം ബിഗ് സ്‌ക്രീനിലേക്കും തിരിച്ചു വരാന്‍ തയ്യാറെടുക്കുകയാണ് രവീണ. കന്നഡ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് രവീണയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്.

  Read more about: raveena tandon
  English summary
  Raveena Tandon Finally Opens Up About Her Adopted Daughters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X