എന്നെ തല്ലരുതേ..! രവീണയുടെ കാര്‍ വൃദ്ധയെ ഇടിച്ചു; താരത്തെ കയ്യേറ്റം ചെയ്ത് ആള്‍ക്കൂട്ടം!

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുള്ള നായികയായിരുന്നു രവീണ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവായി മാറിയിരിക്കുകയാണ്. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ തന്റെ തുറന്ന സംസാരത്തിന്റെ പേരിലും ആരാധകരെ നേടിയിട്ടുണ്ട് രവീണ. ഇപ്പോഴിതാ വലിയൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് രവീണ ടണ്ടന്‍.

രവീണയുടെ കാര്‍ മൂന്ന് പേരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന ആരോപണമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. പിന്നാലെ രവീണയെ ആളുകള്‍ ചോദ്യം ചെയ്യുന്നതും തന്നെ തല്ലരുതെന്ന് അപേക്ഷിക്കുന്ന രവീണയുടേയും വീഡിയോ വൈറലായി മാറുകയാണ്. വീഡിയോയില്‍ മദ്യപിച്ച നിലയിലാണ് രവീണയെ കാണാന്‍ സാധിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Raveena Tandon

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നടിയുടെ കാര്‍ മുംബൈ കാര്‍ട്ടര്‍ റോഡില്‍ വച്ച് മൂന്ന് പേരെ ഇടിക്കുകയും നിര്‍ത്താതെ പോവുകയുമായിരുന്നു. പിന്നാലെ ഇത് ചോദ്യം ചെയ്തവരെ രവീണയുടെ ഡ്രൈവര്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഈ സമയമത്രയും കാറിലുണ്ടായിരുന്ന രവീണ പുറത്തിറങ്ങുകയും അപകടത്തില്‍ പരുക്കേറ്റവരെ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. രവീണ മദ്യപിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോയില്‍ രവീണയെ ആള്‍ക്കൂട്ടം വളഞ്ഞിരിക്കുന്നതായി കാണാം. തങ്ങള്‍ പോലീസിനെ വിളിക്കുമെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. നീ ഈ രാത്രി മുഴുവന്‍ ജയിലില്‍ കിടക്കും, എന്റെ മൂക്കില്‍ നിന്നും ചോര വരുന്നുണ്ടെന്ന് ഒരു സ്ത്രീ പറയുന്നുണ്ട്. വീഡിയോ റെക്കോര്‍ഡ് ചെയ്യരുതെന്നും തന്നെ പിടിച്ച് തള്ളരുതെന്നും അടിക്കരുതെന്നും പറയുന്ന രവീണയേയും വീഡിയോയില്‍ കാണാം.

മുഹമ്മദ് എന്നൊരു വ്യക്തിയാണ് താരത്തിനെതിരെ ആരോപണവുമായി രംഗത്തെയിയിരിക്കുന്നത്. തന്റെ അമ്മയും സഹോദരിയും സഹോദരിയുടെ മകളുമാണ് ഇരകള്‍ എന്നാണ് മുഹമ്മദ് പറയുന്നത്. റോഡിലൂടെ നടക്കുകയായിരുന്ന തന്റെ കുടുംബാംഗങ്ങളെ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്.

Raveena Tandon

''ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ എന്റെ അമ്മയേയും സഹോദരിയുടെ മകളേയും അസഭ്യം പറഞ്ഞു. പിന്നീട് രവീണയും പുറത്തിറങ്ങി വന്നു. അവര്‍ മദ്യപിച്ചിരുന്നു. എന്റെ അമ്മയെ അവര്‍ ഇടിച്ചു. അമ്മയുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്'' എന്നാണ് മുഹമ്മദ് പറയുന്നത്. തങ്ങള്‍ നാല് മണിക്കൂറോളം പോലീസ് സ്‌റ്റേഷനില്‍ കാത്തിരുന്നിട്ടും രവീണയ്‌ക്കെതിരെ കേസെടുത്തില്ലെന്നും മുഹമ്മദ് ആരോപിക്കുന്നുണ്ട്. കേസ് ഒത്തു തീര്‍പ്പാക്കാനാണ് തങ്ങളോട് പറഞ്ഞത്. എന്നാല്‍ തങ്ങള്‍ അതിന് തയ്യാറല്ലെന്നും തങ്ങള്‍ക്ക് നീതി വേണമെന്നുമാണ് മുഹമ്മദ് പറയുന്നത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതുവരേയും സംഭവത്തെക്കുറിച്ച് രവീണയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല. പോലീസ് സ്‌റ്റേഷനില്‍ രവീണയ്‌ക്കൊപ്പം ഭര്‍ത്താവ് അനില്‍ തഡനിയും എത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X