അക്ഷയ് കുമാറുമായുള്ള പ്രണയം പൊളിഞ്ഞത് എങ്ങനെ? വര്‍ഷങ്ങള്‍ക്ക് ശേഷം രവീണ പറയുന്നു
ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു അക്ഷയ് കുമാറും രവീണ ടണ്ടനും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പ്രണയത്തിലായിരുന്ന ഇരുവരും ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോഡിയായിരുന്നു. ഇരുവരും ഏറെനാള്‍ പ്രണയിച്ച ശേഷം വിവാഹം കഴിക്കാനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. അതിനായി രഹസ്യമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. ഇരുവരും ആരുമറിയാതെ വിവാഹം കഴിച്ചെന്ന് വരെ ഗോസിപ്പുകളുണ്ടായിരുന്നു.
എന്നാല്‍ ആ പ്രണയം വിവാഹ നിശ്ചയത്തിന് അപ്പുറത്തേക്ക് പോയില്ല. അധികം വൈകാതെ ഇരുവരും പിരിയുകയായിരുന്നു. വിവാഹം കഴിക്കാനായി സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ഒരുങ്ങിയതായിരുന്നു രവീണ ടണ്ടന്‍. പ്രണയം ഉപേക്ഷിച്ചതോടെ അക്ഷയ് കുമാറും രവീണ ടണ്ടനും ഇരുവഴിയ്ക്ക് പിരിഞ്ഞുവെങ്കിലും ഇരുവരേയും കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ തങ്ങളുടെ പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് രവീണ ടണ്ടന്‍. നീണ്ട നാളത്തെ നിശബദ്ത അവസാനിപ്പിച്ചിരിക്കുകയാണ് രവീണ ടണ്ടന്‍. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രവീണ ടണ്ടന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
''അതിങ്ങനെ പൊന്തിവന്നു കൊണ്ടിരിക്കും. അതുമായി ബന്ധപ്പെട്ടവര്‍ക്കിടയില്‍ എന്തോ വലിയ യുദ്ധം നടക്കുന്നത് പോലെയാണ് തോന്നുക. ഞാന്‍ അവന്റെ ജീവിതത്തില്‍ നിന്നും പുറത്ത് വന്ന ശേഷം ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാവുകയായിരുന്നു. അവനും മറ്റൊരാളെ പ്രണയിക്കാന്‍ ആരംഭിച്ചിരുന്നു. പിന്നെ എവിടുന്നാണ് അസൂയയക്കൊക്കെ സമയം കിട്ടുന്നത്?'' എന്നാണ് രവീണ ടണ്ടന്‍ കുത്തിപ്പൊക്കലുകാരോട് ചോദിക്കുന്നത്.
''ഞങ്ങളൊരു ഹിറ്റ് ജോഡിയായിരുന്നു. മോഹ്‌റ ചെയ്യുമ്പോഴും ഇപ്പോഴും. ഞങ്ങള്‍ ഇടയ്ക്ക് പരസ്പരം എവിടെയെങ്കിലും വച്ച് കണ്ടുമുട്ടാറുണ്ട്. ഞങ്ങള്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍ അപ്പോള്‍. എല്ലാവരും മുന്നോട്ട് പോകും. കോളേജില്‍ പെണ്‍കുട്ടികള്‍ എല്ലാ ആഴ്ചയും കാമുകന്മാരെ മാറ്റും. പക്ഷെ ഒരു തകര്‍ന്ന വിവാഹ നിശ്ചയം എന്റെ തലയില്‍ ഇപ്പോഴുമുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല. എല്ലാവരും മുന്നോട്ട് പോന്നു. ആളുകള്‍ക്ക് വിവാഹ മോചനമുണ്ടാകും. അതിലെന്താണ് ഇത്ര വലിയ കാര്യം?'' എന്നും രവീണ ചോദിക്കുന്നുണ്ട്.
രവീണയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് അക്ഷയ് കുമാര്‍ മറ്റൊരു നടിയുമായി പ്രണയത്തിലാകുന്നത്. ഈ സമയത്ത് കാണാന്‍ രവീണയെ പോലെ തന്നെയുള്ളൊരു നടയുമായി അക്ഷയ് കുമാര്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് നടി ട്വിങ്കിള്‍ ഖന്നയുമായി അക്ഷയ് കുമാര്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇരുവരും 2001 ല്‍ വിവാഹം കഴിക്കുകയും ചെയ്തു.
്അതേസമയം തന്നെ രവീണ ടണ്ടനും ജീവിതത്തില്‍ പ്രണയം കണ്ടെത്തിയിരുന്നു. ഫിലിം ഡിസ്ട്രിബ്യൂട്ടറായ അതില്‍ തഡനിയുമായിട്ടായിരുന്നു രവീണ പ്രണയത്തിലാകുന്നത്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2004 ല്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം അക്ഷയ് കുമാറും രവീണ ടണ്ടനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് രവീണ ടണ്ടന്‍. പോയ വര്‍ഷം പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആര്യണകിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. സീരീസിലെ രവീണയുടെ പ്രകടനം കയ്യടി നേടിയിരുന്നു. പിന്നാലെ താരം ബിഗ് സ്‌ക്രീനിലേക്കും മടങ്ങിയെത്തിയിരുന്നു. കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫ് 2വിലൂടെയാണ് രവീണയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്.
അതേസമയം തന്റെ കരിയറിലെ മോശം സമയത്തിലൂടെയാണ് അക്ഷയ് കുമാര്‍ കടന്നു പോകുന്നത്. അവസാനം പുറത്തിറങ്ങിയ മിക്ക സിനിമകളും തീയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു. സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമ. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക്ാണ് സെല്‍ഫി. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications