എയര്‍പോര്‍ട്ടില്‍ തല്ലുണ്ടാക്കി കരിഷ്മയും രവീണയും ; വര്‍ഷങ്ങള്‍ക്ക് ശേഷം നടന്നത് എന്തെന്ന് രവീണ

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഇന്നും മറക്കാത്ത നിരവധി സിനിമകളും പ്രകടനങ്ങളും സമ്മാനിച്ചിട്ടുണ്ട് രവീണ. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാരിയിരിക്കുകയാണ് രവീണ ടണ്ടന്‍. അതേസമയം വിവാദങ്ങളും രവീണയുടെ കരിയറില്‍ പതിവായിരുന്നു. രവീണയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. ഇതിനിടെ കരിഷ്മ കപൂറുമായി ഉണ്ടായ പ്രശ്‌നങ്ങളും രവീണയുടെ കരിയറില്‍ വലിയ വിവാദത്തിന് വഴിയൊരുക്കി.

രവീണയുടെ കരിയറിനെ തന്നെ ബാധിക്കുന്നതായിരുന്നു കരിഷ്മയുമായുള്ള പ്രശ്‌നങ്ങള്‍. ഒരിക്കല്‍ കരിഷ്മയും രവീണയും തമ്മില്‍ വിമാനത്താവളത്തില്‍ വച്ച് തല്ലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് രവീണ ടണ്ടന്‍. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് രവീണ മനസ് തുറന്നത്. തന്റെ സമകാലികരായ പൂജ ഭട്ട്, മാധുരി ദീക്ഷിത്, ജൂഹി ചൗള, ശില്‍പ ഷെട്ടി എന്നിവരുമായി തനിക്ക് ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നാണ് രവീണ പറയുന്നത്.

Raveena Tandon

''ഇന്നും വളരെ ശക്തമാണ് ആ സൗഹൃദങ്ങള്‍. പക്ഷെ അന്ന് കുറച്ച് ഇന്‍സെക്വയര്‍ ആയ ആളുകളുണ്ട്. അവര്‍ ഇപ്പോഴും അങ്ങനെയാണ്. അതിനാല്‍ അവരുമായി അടുപ്പം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ കാണേണ്ടി വരാറുണ്ട്. പക്ഷെ ഇന്ന് നിങ്ങള്‍ പറയുന്നത് പോലെയുള്ള ക്യാറ്റ്‌ഫൈറ്റുകള്‍ ആയിരുന്നില്ല അതൊന്നും'' എന്നാണ് രവീണ പറയുന്നത്.

''അങ്ങനെ ഒരിക്കലും ക്യാറ്റ് ഫൈറ്റുകള്‍ ഉണ്ടായിട്ടില്ല. എനിക്കതിനോട് എതിര്‍പ്പുണ്ട്. തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ഇത് എന്തിന് ചെയ്തു, ഈ അകലം കുറച്ചാലോ എന്നൊക്കെ ചര്‍ച്ച ചെയ്തിട്ടുണ്ടാകും. പക്ഷെ ഒരിക്കലും അടിയുണ്ടായിട്ടില്ല. അതൊക്കെ മാസാല പുരട്ടി വലുതാക്കിയതായിരുന്നു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലായിരുന്നു. അതിനാല്‍ വിശദീകരിക്കാന്‍ സാധക്കുമായിരുന്നില്ല. എത്ര വിശദീകരിക്കാന്‍ പറ്റും?'' എന്നും രവീണ പറയുന്നു.

അതേസമയം നടിമാരേക്കാള്‍ കൂടുതല്‍ വഴക്കുണ്ടായിരുന്നത് നടന്മാര്‍ക്കിടയില്‍ ആണെന്നും രവീണ പറയുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ആരും അവരെ ചോദ്യം ചെയ്യാത്തതെന്നും രവീണ ചോദിക്കുന്നു.

Raveena Tandon

''പുരുഷന്മാര്‍ക്കിടയില്‍ ശരിക്കുമുള്ള അടികളുണ്ടായിട്ടുണ്ട്. അവരെ എന്താണ് ചോദ്യം ചെയ്യാത്തത്? സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. എന്താണ് പ്രശ്‌നം, എല്ലാം അവസാനിപ്പിക്കാ എന്ന ചര്‍ച്ചകളാണ് പരമാവധി സംഭവിക്കുക. പക്ഷെ ചിലര്‍ അതിന് തയ്യാറായില്ല. അങ്ങനെയാണ് ക്യാറ്റ് ഫൈറ്റുകളുണ്ടാകുന്നത്. ശരിക്കും അടികളില്ല. അതൊക്കെ പര്‍വ്വതീകരിച്ചതും മാസല ചേര്‍ത്തതുമായിരുന്നു. ആളുകള്‍ക്ക് മാസാല വേണമെന്ന് കരുതി വിട്ടതാണ്' രവീണ പറയുന്നു.

രവീണയും കരിഷ്മയും നായികമാരായി അഭിനയിച്ച സിനിമയായിരുന്നു അന്ദാസ് അപ്‌ന അപ്‌ന. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഇരുവരും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്നും പരസ്പരം സംസാരിക്കുക പോലുമല്ലായിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീടൊരു അഭിമുഖത്തില്‍ ഇക്കാര്യം കരിഷ്മ സമ്മതിക്കുകയും ചെയ്തിരുന്നു. താനും രവീണയും മാത്രമല്ല സിനിമയിലെ നായകന്മാരായ ആമിര്‍ ഖാനും സല്‍മാന്‍ ഖാനും പര്‌സപരം സംസാരിക്കാത്ത സമയവും ഉണ്ടായിരുന്നു എന്നാണ് കരിഷ്മ പറഞ്ഞത്.

More from Filmibeat

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X