ഞാന്‍ അവിടെയിരുന്ന് കരഞ്ഞു, എന്റെ കരങ്ങള്‍ പിടിച്ചു കൊണ്ട് ഗോവിന്ദ അടുത്ത് തന്നെ ഇരുന്നു; രവീണ പറയുന്നു

ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍നായികയായിരുന്നു രവീണ ഇന്നും ആരാധകരുടെ പ്രിയങ്കരിയാണ്. ബോളിവുഡില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയും രവീണ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം രവീണ വീണ്ടും അഭിനയത്തില്‍ സജീവമായി മാറുകയാണ്. ഈയ്യടുത്ത് പുറത്തിറങ്ങിയ ആരണ്യക് എന്ന വെബ് സീരീസിലൂടെ ഡിജിറ്റല്‍ രംഗത്ത് സാന്നിധ്യം അറിയിച്ചിരിക്കുകയാണ് രവീണ.

ഇതിനിടെ ഇപ്പോഴിതാ ഗോവിന്ദയെക്കുറിച്ചുള്ള രവീണയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഹിറ്റ് ജോഡിയായിരുന്നു ഒരു കാലത്ത് രവീണയും ഗോവിന്ദയും. തന്റെ ജീവിതത്തിലെ മോശം സമയങ്ങളില്‍ ഗോവിന്ദ വലിയ പിന്തുണയാണ് നല്‍കിയതെന്നാണ് രവീണ പറയുന്നത്. സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവമാണ് രവീണ തുറന്ന് പറയുന്നത്. വാര്‍ത്തയറിഞ്ഞ് കരഞ്ഞു കൊണ്ടിരുന്ന തന്റെ കൈകള്‍ പിടിച്ചു കൊണ്ട് ഗോവിന്ദ അരികില്‍ തന്നെ ഇരിക്കുകയായിരുന്നുവെന്നാണ് രവീണ പറയന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

കരങ്ങള്‍ പിടിച്ചുകൊണ്ട്

ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു രവീണ മനസ് തുറന്നത്. മുന്‍ കാലങ്ങളില്‍ അഭിനേതാക്കള്‍ തമ്മിലുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും ഇന്നത്തെ മാറ്റത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു രവീണ. ''ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ ചിചിയുടെ കൂടെ ഷൂട്ട് ചെയ്യുകയായിരുന്നു. എന്റെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായിരുന്ന കാലമായിരുന്നു അത്. ഞാന്‍ വെറുതെയിരിക്കുയായിരുന്നു. അപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്ന് നീ അറിഞ്ഞോ എന്ന് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ആ വാര്‍ത്ത എന്നെ അറിയിച്ചു. ഇത് കേട്ടപ്പോള്‍ നിന്നോട് ഇത് പറയുന്ന ആദ്യത്തെ ആളാകണം എന്ന് കരുതിയാണ് ഞാന്‍ വന്നതെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിത്തരിച്ച് പോയിരിക്കുമ്പോള്‍ അദ്ദേഹം എന്റെ കരങ്ങള്‍ പിടിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു. കരുത്തോടെയിരിക്കൂ, ഞങ്ങള്‍ എല്ലാവരും കൂടെയുണ്ടെന്ന് പറഞ്ഞു'' എന്നായിരുന്നു രവീണ പറഞ്ഞത്.

ജീവിതത്തെക്കുറിച്ച്

''ഞങ്ങള്‍ക്കൊക്കെ പരസ്പരം ജീവിതത്തെക്കുറിച്ച് സംസാരിക്കുക എന്നല്ലാതെ വേറൊരു വിനോദവുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ അടുക്കുന്നതും ഒരു കുടുംബം പോലെ ആകുന്നതും. പക്ഷെ ഇന്നത്തെ കാലത്ത് കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ എല്ലാവരും അവരവരുടെ ഫോണിലാണ്. എല്ലാവരും ഇന്‍സ്റ്റഗ്രാമിന് വേണ്ടി ഫോട്ടകളെടുക്കുകയാണ്. തങ്ങളുടെ കേക്കിന്റേയോ കോഫിയുടേയോ ഫോട്ടോ എടുക്കുന്നു. വാനിറ്റി വാനില്‍ പോയിരിക്കുന്നു. സിനിമ കാണുകയോ ഗെയിം കളിക്കുകയോ ചെയ്യുന്നു. മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ ടെക്‌നോളജി കയ്യടിക്കിയിരിക്കുകയാണ്'' എന്നാണ് രവീണ അഭിപ്രായപ്പെടുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഹിറ്റ് ജോഡി

ഒരുകാലത്തെ ഹിറ്റ് ജോഡിയായിരുന്നു ഗോവിന്ദയും രവീണയും. ദുല്‍ഹെ രാജ, അഖിയോംസെ ഗോലി മാരെ, ബഡേ മിയന്‍ ചോട്ടേ മിയാന്‍, തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് രവീണ ടണ്ടന്‍. ആരണ്യകിന്റെ വിജയത്തോടെ ഡിജിറ്റല്‍ അരങ്ങേറ്റത്തില്‍ കയ്യടി നേടാന്‍ രവീണയ്ക്ക സാധിച്ചിട്ടുണ്ട്. പിന്നാലെ ആരാധകര്‍ കാത്തിരിക്കുന്നത് ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ ടുവിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. യഷ് നായകനായി എത്തുന്ന ചിത്രത്തില്‍ സൂപ്പര്‍ താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍. പ്രധാന മന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തില്‍ രവീണ എത്തുന്നത്.

Read more about: raveena tandon govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X