For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്നെ മാറ്റാന്‍ അവള്‍ കരഞ്ഞു പറഞ്ഞു! നായകനോട് തന്നെ മാറ്റാന്‍ പറഞ്ഞ കാമുകിയെ കുറിച്ച് രവീണ

  |

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. തൊണ്ണൂറകളിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു രവീണ ടണ്ടന്‍. സിനിമ പോലെ തന്നെ രവീണയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയ ഗോസിപ്പുകളും വിവാദങ്ങളുമെല്ലാം രവീണയുടെ വ്യക്തജീവിതത്തേയും വാര്‍ത്തകളില്‍ നിറച്ചിരുന്നു. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത രവീണ ഇപ്പോഴിതാ ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ആര്യണക് എന്ന സീരീസിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്.

  ആ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്; പ്രസവത്തെ കുറിച്ച് സാമന്ത പറഞ്ഞത്

  ഇപ്പോഴിതാ രവീണയുടെ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തജീവിതത്തെക്കുറിച്ചുമെല്ലാം രവീണ നടത്തിയ തുറന്നു പറച്ചിലുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഇന്നത്തെ കാലത്ത് ബോളിവുഡില്‍ മാത്രമല്ല ഇങ്ങ് മലയാളത്തില്‍ വരെ സജീവമായൊരു ചര്‍ച്ചാ വിഷയമാണ് നെപ്പോട്ടിസം. എന്നാല്‍ പണ്ട് മുതല്‍ക്കു തന്നെ ഈ രീതിയുണ്ടായിരുന്നുവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അത്തരത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് രവീണ.

  നായകന്റെ കാമുകി കാരണം തന്നെ ചില സിനിമകളില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നാണ് രവീണ ടണ്ടന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ''ആ പെണ്‍കുട്ടിയ്ക്ക് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ട് മാത്രം എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരിക്കല്‍ അവളൊരു ഹീറോയുമായി പ്രണയത്തിലായിരുന്നു. ഞാനും അവനും ഹിറ്റ് ജോഡിയായിരുന്നു. അതില്‍ ഇന്‍സെക്യൂരിറ്റി തോന്നിയ അവള്‍ അവനോട് പറഞ്ഞ് എന്നെ മാറ്റുകയായിരുന്നു. എനിക്ക് പകരം വേറെ നായികയെ കൊണ്ടു വന്നു. അത്തരത്തില്‍ ഒന്ന് രണ്ട് സിനിമകള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്'' എന്നായിരുന്നു രവീണയുടെ തുറന്നു പറച്ചില്‍. മുമ്പൊരിക്കലും സമാനമായൊരു ആരോപണം രവീണ നടത്തിയിരുന്നു. കരിഷ്മയെക്കുറിച്ചായിരുന്നു രവീണ അന്ന് സംസാരിച്ചതെന്നായിരുന്നു വിലയിരുത്തലുകള്‍. രവീണയും കരിഷ്മ കപൂറും തമ്മിലുള്ള വഴക്ക് ബോളിവുഡിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു.

  ഇതേ നായിക തന്നെ മറ്റൊരു ജനപ്രീയ നായകനോട് തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് അനുസരിച്ച് അയാള്‍ തന്നെ മാറ്റിയെന്നുമാണ് രവീണ ആരോപിക്കുന്നത്. ''പിന്നെ മറ്റൊരു സിനിമയില്‍ നിന്നും എന്നെ മാറ്റാന്‍ എന്റെ ഇഷ്ട നായകനോട് അവള്‍ ആവശ്യപ്പെട്ടു. ആ നായകന്‍ എന്റെ അടുത്തു വന്നു പറഞ്ഞു, അവള്‍ കരഞ്ഞ് പറഞ്ഞു നമ്മള്‍ പഴയ ഗ്യാങ് അല്ലേ, നിങ്ങളെങ്ങനെയാണ് ഇവളെ എടുത്തത്. അതും പറഞ്ഞു പിന്നേയും കരഞ്ഞു. അതുകൊണ്ട് ഞാനും സംവിധായകനും കരുതി ശരി വിശ്വാസ്യതയുടെ പേരില്‍ ചെയ്യാമെന്ന്. ഞങ്ങള്‍ അവളോട് ഒരുപാട കടപ്പെട്ടിരിക്കുന്നുണ്ട്'' എന്നായിരുന്നു രവീണ പറഞ്ഞത്.

  അതേസമയം കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ആ നായകന്‍ തന്റെ കാമുകിയെ ഉപേക്ഷിച്ചുവെന്നാണ് രവീണ പറയുന്നത്. ''ഏറ്റവും രസകരമായ കാര്യം എന്തെന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ നായകന്‍ എന്റെ അടുത്ത് വന്നു, അവളുടെ സിനിമയായിരുന്നു പക്ഷെ എനിക്ക് വേണ്ടി നീയിത് ചെയ്യണമെന്ന് പറഞ്ഞു. അവളുടെ സ്വഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലേയെന്ന് ഞാന്‍ ചോദിച്ചു. ഞാനതൊന്നും കാര്യമാക്കുന്നില്ല. ജീവിതത്തില്‍ നമ്മള്‍ സഞ്ചരിക്കേണ്ട ചില വിധിയുടെ വഴികളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'' എന്നാണ് രവീണ പറയുന്നത്. രവീണയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കുകയും ഒരുപാട് ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് രവീണ. അജയ് ദേവ്ഗണ്‍, ഗോവിന്ദ, അക്ഷയ് കുമാര്‍ തുടങ്ങിയ നായകന്മാരുടെ ഹിറ്റ് നായികയായിരുന്നു രവീണ. തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്ന സ്വഭാവവും രവീണയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തിട്ടുണ്ട്. രവീണ ഇപ്പോള്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യകിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. സീരീസും രവീണയുടെ പ്രകടനവുമെല്ലാം കയ്യടി നേടിയിരുന്നു. അതേസമയം ബിഗ് സ്‌ക്രീനിലേക്കും തിരിച്ചു വരാന്‍ തയ്യാറെടുക്കുകയാണ് രവീണ. കന്നഡ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് രവീണയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്.

  Read more about: raveena tandon
  English summary
  Raveena Tandon Reveals She Has Been Replaced By Hero's Girlfriend Multiple Times
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X