For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിക്ക പെൺകുട്ടികളേയും പോലെ നുള്ളലും തോണ്ടലും അനുഭവിച്ചിടുണ്ട്; തുറന്നു പറഞ്ഞ് രവീണ ടണ്ടൻ

  |

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ രവീണ ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ രവീണ ടണ്ടന്‍ എന്ന പേര് മറ്റേത് താരത്തേക്കാളും വലുതായിരുന്നു. പിന്നീട് വിവാഹം കഴിക്കുകയും അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയുമായിരുന്നു രവീണ. അഭിനയത്തിന് പുറമെ രവീണയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

  എന്നും വേറിട്ടൊരു പാത സൃഷ്ടിച്ച് അതിലൂടെ നടന്നിരുന്ന താരമാണ് രവീണ ടണ്ടന്‍. ഇപ്പോഴിതാ രവീണ ടണ്ടന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ട്വിറ്ററിലൂടെ താരം നടത്തിയൊരു പ്രസ്താവനയും പിന്നീട് നടന്ന സംഭവങ്ങളുമാണ് രവീണയെ വാര്‍ത്തകളിലെ താരമാക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ ദിവസം മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മുംബൈ ആരെ കോളനിയില്‍ നിന്നും വിവാദമായ മെട്രോ കാര്‍ ഷെഡ് മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. ഈ വിഷയത്തിലായിരുന്നു രവീണ പ്രതികരിച്ചത്. പ്രദേശത്തെ വൈല്‍ഡ് ലൈഫ് സംരക്ഷിക്കണമെന്നായിരുന്നു രവീണയുടെ പ്രതികരണം. നേരത്തേയും ഇതേ വാദമായിരുന്നു രവീണ ഉന്നയിച്ചത്. താരത്തിന്റെ പ്രതികരണത്തിനെതിരെ ചിലര്‍ ട്വിറ്ററിലൂടെ രംഗത്തെത്തുകയായിരുന്നു.

  ഞാന്‍ റിയലായിരുന്നു, അംഗീകരിച്ചില്ലെങ്കിലും ചിലതൊക്കെ പറയണമായിരുന്നു; എവിക്ഷന് ശേഷം റിയാസ്

  രവീണ ടണ്ടനെ പോലെയുള്ള എലൈറ്റ് വിഭാഗത്തിന് മധ്യവര്‍ഗ്ഗക്കാരായ മുംബൈക്കാരുടെ വിഷമം എങ്ങനെ മനസിലാകാനാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇതിന് മറുപടിയുമായി രവീണ എത്തുകയായിരുന്നു. ''1991 വരെ ഞാന്‍ യാത്ര ചെയ്തത് ഇങ്ങനെയായിരുന്നു. പേരില്ലാത്ത ട്രോളുകളാല്‍ ശാരീരികമായി അതിക്രമം നേരിട്ട പെണ്‍കുട്ടി എന്ന നിലയിലും. ജോലി ചെയ്യാന്‍ ആരംഭിക്കുന്നതിനും വിജയം കാണുന്നതിനും ആദ്യത്തെ കാര്‍ വാങ്ങുന്നതിനും മുമ്പ്. ആരുടേയും വിജയത്തേയും നേട്ടങ്ങളേയും ജഡ്ജ് ചെയ്യരുത്'' എന്നായിരുന്ന രവീണയുടെ പ്രതികരണം.

  സൂപ്പര്‍ താരം ഇക്കിളിയാക്കി, ഞാന്‍ കിടക്കുകയായിരുന്നു; അയാള്‍ കരുത്തനായിരുന്നിട്ടും ഞാന്‍ ദേഷ്യപ്പെട്ടു: രാധിക

  ''എല്ലാവരുടേയും ജീവിതം റോസാപുഷ്പങ്ങളുടെ മെത്തയിലല്ല. എല്ലാവരും കഷ്ടപ്പെട്ടാണ് ഓരോയിടങ്ങളിലെത്തുന്നത്. നിങ്ങള്‍ക്കും ഒരു വീടും കാറുമുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ചൂട് കാറ്റ് ഉയരുമ്പോഴും, വെള്ളപ്പൊക്കമോ പ്രകൃതി ദുരന്തമോ ഉണ്ടാകുമ്പോഴും ആദ്യം ബാധിക്കുക സാധാരണക്കാരെയാകും. ആദ്യം ഓടി രക്ഷപ്പെടുക എലൈറ്റ് വിഭാഗമായിരിക്കും. എല്ലാ തരത്തിലുള്ള വികസനവും സ്വാഗതം ചെയ്യും. വന സംരക്ഷണവും പ്രകൃതിയെ കാക്കലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്'' എന്നും രവീണ പറഞ്ഞു.

  ബിഗ് ബോസില്‍ വിന്നറാവാന്‍ എന്തു കൊണ്ടും അര്‍ഹയാണ് ദില്‍ഷ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ആരാധകരും

  ''ഇന്ന് ഇന്ത്യയിലെ കടുവകളുടെ എണ്ണം കൂടുന്നതില്‍ അഭിമാനിക്കുന്നുണ്ട്. പക്ഷെ വനനശീകരണം മൂലം പുലികളേയും കടുവകളേയും കൊല്ലുന്നതും കൂടുകയാണ്. എല്ലാവരുടേയും സുരക്ഷയും സൗകര്യവും നമ്മളുടെ സര്‍ക്കാര്‍ നോക്കുമെന്ന് എനിക്കുറപ്പാണ്. ശരിയായ തീരുമാനം തന്നെയെടുക്കുമെന്നും അറിയാം'' എന്നും രവീണ പറയുന്നത്. പിന്നാലെ ഒരാള്‍ ലോക്കല്‍ ട്രെയിനില്‍ നിന്നുമുള്ളൊരു വീഡിയോ പങ്കവുച്ചു കൊണ്ട് രവീണയോട് അവസാനമായി എന്നാണ് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തത് എന്ന് ചോദിക്കുകയായിരുന്നു.


  തന്റെ കൗമാരകാലത്ത് താന്‍ ട്രെയിനിലും ബസിലും യാത്ര ചെയ്തിട്ടുണ്ടെന്നും അക്കാലത്ത് തനിക്ക് അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രവീണ മറുപടി നല്‍കുകയായിരുന്നു. ''കൗമാരകാലത്ത് ലോക്കല്‍ ബസിലും ട്രെയിനിലും യാത്ര ചെയ്തിട്ടുണ്ട്. പഞ്ചാരയടികളും നുള്ളലുകളും അതിക്രമങ്ങളും, മിക്ക സ്ത്രീകളേയും പോലെ ഞാനും നേരിട്ടിട്ടുണ്ട്.

  ആദ്യത്തെ കാര്‍ വാങ്ങുന്നത് 1992 ലാണ്. വികസനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷെ നമ്മള്‍ ഉത്തരവാദിത്തം കാണിക്കണം. ഒരു പ്രൊജക്ട് മാത്രമല്ല. എല്ലായിപ്പോഴും പ്രകൃതിയേയും വനത്തേയും സംരക്ഷിക്കണം'' എന്നായിരുന്നു രവീണയുടെ മറുപടി.

  Recommended Video

  Dilsha Prasanna: ദിൽഷയുടെ വിജയത്തിന് പിന്നിൽ,മണികണ്ഠൻ പറയുന്നു | *BiggBoss

  കുറച്ച് നാള്‍ മുമ്പും ഈ വിഷയം വലിയ ചര്‍ച്ചയായിരുന്നു. ഇന്നും രവീണയടക്കമുള്ള മിക്ക ബോളിവുഡ് താരങ്ങളും മരങ്ങള്‍ മുറിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

  വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രവീണ. ഈയ്യടുത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രവീണ ടണ്ടന്‍. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യകിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. സീരീസും രവീണയുടെ പ്രകടനവും കയ്യടി നേടുകയുണ്ടായി.

  പിന്നീട് ബിഗ് സ്‌ക്രീനിലേക്കും രവീണ ശക്തമായി തിരിച്ചുവന്നു. സൂപ്പര്‍ ഹിറ്റായി മാറിയ കെജിഎഫ് പരമ്പരയിലെ രണ്ടാമത്തെ സിനിമയിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ പ്രധാന മന്ത്രിയുടെ വേഷത്തിലാണ് രവീണയെത്തിയത്.

  Read more about: raveena tandon
  English summary
  Raveena Tandon Reveals She Was Teased And Pinched In Bus
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X