അക്ഷയ്‌ക്കൊപ്പമുള്ള ഗ്ലാമറസ് പാട്ട്, ഷൂട്ടിന് ശേഷം ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നു: രവീണ
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഒരുകാലത്ത് ഏറ്റവും തിരക്കുള്ള നായികയായിരുന്നു രവീണ. ബോളിവുഡ് ആരാധകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത, നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. പിന്നീട് സിനിമകളില്‍ നിന്നും ഇടവേളയെടുത്ത രവീണ ടണ്ടന്‍ ഈയ്യടുത്താണ് തിരികെ വന്നത്. ഒടിടിയിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. പിന്നാലെ ബിഗ് സ്‌ക്രീനിലുമെത്തി.
രവീണ ടണ്ടന്റെ പേര് പറയുമ്പോള്‍ ബോളിവുഡ് ആരാധകരുടെ മനസിലേക്ക് ആദ്യം കടന്നു വരുന്ന ഓര്‍മ്മകളില്‍ ഒന്ന് ടിപ്പ് ടിപ്പ് ബര്‍സാ പാനി എന്ന ഗാനമായിരിക്കും. 1994 ല്‍ പുറത്തിറങ്ങിയ മൊഹ്‌റ എന്ന ചിത്രത്തിലെ ഈ പാട്ട് ഇന്നും ബോളിവുഡ് മറന്നിട്ടില്ല. പുതിയ കാലത്തിന്റെ മാറ്റങ്ങളുമായി ഈയ്യടുത്ത് ടിപ് ടിപ് ബര്‍സാ പാനി വീണ്ടുമെത്തിയിരുന്നു.

അക്ഷയ് കുമാറും രവീണ ടണ്ടനുമായിരുന്നു പാട്ടില്‍ അഭിനയിച്ചത്. ഇരുവരും ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഒരുകാലത്ത് ഓഫ് സ്‌ക്രീനീലും ജോഡികളായിരുന്നു. പാട്ടും രവീണയുടെ പ്രകടനവും ഐക്കോണിക്കായി മാറി. ഇപ്പോഴിതാ ടിപ് ടിപ് ബര്‍സാ പാനിയുടെ ചിത്രീകരണത്തെക്കുറിച്ച് സംസാരിക്കുകയാണ് രവീണ ടണ്ടന്‍. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് രവീണ അക്കഥ പങ്കുവച്ചത്.
ചിത്രത്തിലെ പാട്ടില്‍ അഭിനയിക്കുന്നതിനായി താന്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്തിരുന്നുവെന്നും എന്നിട്ടും തനിക്ക് സുഖമില്ലാതായി എന്നാണ് രവീണ പറയുന്നത്. ടിപ് ടിപ് ബര്‍സാ പാനിയ്ക്ക് ഒരു മത്സരാര്‍ത്ഥി ചുവടുവച്ചതിന് പിന്നാലെയാണ് താരം ഓര്‍മ്മകള്‍ പങ്കുവച്ചത്. പാട്ട് ചിത്രീകരിച്ചത് പണിതുകൊണ്ടിരിക്കുന്നൊരു കെട്ടിടത്തിലായിരുന്നു. അതിനാല്‍ പലയിടത്തും ആണിയും കമ്പിയുമൊക്കെയുണ്ടായിരുന്നു. നഗ്നപാദയായിട്ടാണ് പാട്ടില്‍ രവീണയെത്തിയത്.
കാല്‍ മുട്ടില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ പാഡും ധരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ സഹായിച്ചില്ലെന്നാണ് രവീണ പറയുന്നത്. ''ഞാന്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്തിരുന്നു. രണ്ട് ദിവസമാണ് സുഖമില്ലാതെ പോയത്. മഴ നനഞ്ഞത് പ്രശ്‌നമായി. സ്‌ക്രീനില്‍ നിങ്ങള്‍ കാണുന്ന ഗ്ലാമറിന് പുറകില്‍ ഒരുപാട് കഥകളുണ്ട്. റിഹേഴ്‌സലിനിടെ പരുക്ക് പറ്റുന്നത് സാധാരണയാണ്. പക്ഷെ എന്നിട്ടും നമ്മള്‍ അതൊക്കെ സഹിക്കും. ഷോ മസ്റ്റ് ഗോ ഓണ്‍.. അതിപ്പോള്‍ സ്‌ക്രീന്‍ ആണെങ്കിലും സ്‌റ്റേജ് ആണെങ്കിലും. നമ്മളുടെ വേദന മുഖത്തേ ചിരിയില്‍ കാണരുത്. എല്ലാ കാലകാരും അനുഭവിക്കുന്ന കഷ്ടതാണിത്'' എന്നാണ് രവീണ പറയുന്നത്.

നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യകിലൂടെയാണ് രവീണ തിരികെ വരുന്നത്. പിന്നാലെ കെജിഎഫ് ചാപ്റ്റര്‍ 2വിലും രവീണയെത്തി. ഇപ്പോഴിതാ ബോളിവുഡിലേക്ക് തിരികെ വന്നിരിക്കുകയാണ് രവീണ. വെല്‍ക്കം പരമ്പരയിലെ മൂന്നാമത്തെ സിനിമയായ വെല്‍ക്കം ടു ജംഗിള്‍ ആണ് രവീണയുടെ തിരിച്ചുവരവ് ചിത്രം. അക്ഷയ് കുമാറും രവീണയും വീണ്ടുമൊരുമിക്കുന്ന ചിത്രമാണിത്. സുനില്‍ ഷെട്ടി, സഞ്ജയ് ദത്ത്, അര്‍ഷദ് വാര്‍സി, പരേഷ് റാവല്‍, ജോണി ലെവര്‍, രാജ്പാല്‍ യാദവ്, ദിഷ പഠാനി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications