ആ നടനെ ചുംബിക്കേണ്ടി വന്നു, ഞാന്‍ ഓടിപ്പോയി ഛര്‍ദ്ദിച്ചു; വല്ലാതെ അവസ്ഥയെന്ന് രവീണ ടണ്ടന്‍
തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു രവീണ ടണ്ടന്‍. സൂപ്പര്‍ താരങ്ങളുടെ നായികയായ രവീണ തന്റെ പ്രകടനം കൊണ്ടും ലുക്കു കൊണ്ടുമൊക്കെ അന്ന് ഒപ്പം അഭിനയിച്ചവരെ പിന്നിലാക്കി. മികച്ചൊരു നര്‍ത്തകി കൂടിയായിരുന്ന രവീണയുടെ പാട്ടുകള്‍ ഇന്നും ഐക്കോണിക്കാണ്. അതേസമയം തന്റെ കരിയറില്‍ താന്‍ നോ കിസ് പോളിസി പിന്തുടര്‍ന്നിരുന്നുവെന്നാണ് രവീണ പറയുന്നത്.
ഇപ്പോഴിതാ ഓണ്‍ സ്‌ക്രീന്‍ ചുംബനങ്ങളില്‍ നിന്നും താന്‍ വിട്ടു നില്‍ക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് രവീണ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രവീണ മനസ് തുറന്നത്. തനിക്ക് ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിയിരുന്ന രംഗങ്ങളോട് താന്‍ എന്നും നോ പറഞ്ഞിരുന്നുവെന്നാണ് രവീണ പറയുന്നത്. അതേസമയം അന്നത്തെ കാലത്ത് കോണ്‍ട്രാക്റ്റുകളില്ലായിരുന്നുവെന്നും രവീണ പറയുന്നുണ്ട്. എങ്കിലും താന്‍ ഒരിക്കലും അത്തരം രംഗങ്ങള്‍ ചെയ്തിരുന്നില്ലെന്നാണ് രവീണ പറയുന്നത്.

തനിക്കുണ്ടായൊരു അനുഭവവും രവീണ പങ്കുവെക്കുന്നുണ്ട്. ''അല്‍പ്പം ബുദ്ധിമുട്ടുള്ളൊരു രംഗം ചെയ്യുകയായിരുന്നു. അബദ്ധത്തില്‍ ആ നടന്റെ ചുണ്ട് എന്റെ ചുണ്ടില്‍ ഉരസി. അബദ്ധമായിരുന്നു. ആവശ്യം പോലുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ മുറിയില്‍ പോയി ഛര്‍ദ്ദിച്ചു. ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും എനിക്ക് ഓക്കാനം വന്നു. എനിക്ക് സഹിക്കാനായില്ല. പല്ല് തേക്ക്, വാ കഴുക് നൂറ് തവണ എന്ന് ഞാന്‍ സ്വയം പറഞ്ഞു കൊണ്ടിരുന്നു'' എന്നാണ് രവീണ തുറന്ന് പറയുന്നത്.
അതേസമയം അമ്മയുടെ പാതയിലൂടെ മകള്‍ റാഷ തഡാനിയും സിനിമയിലേക്ക് എത്തുകയാണ്. തനിക്ക് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്ന് കരുതി മകളെ തടയില്ലെന്നാണ് രവീണ പറയുന്നത്. അവള്‍ അത്തരം രംഗങ്ങള്‍ ചെയ്യുന്നതില്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഒരിക്കലും അവളെ ആരും ഒന്നിനും നിര്‍ബന്ധിക്കേണ്ടതില്ലെന്നും രവീണ പറയുന്നു. താര പുത്രി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായി മാറിയിട്ടുണ്ട്.
നേരത്തേയും സ്വിമ്മിങ് സ്യൂട്ട് ധരിക്കാനും ചുംബന രംഗം ചെയ്യാനും തനിക്കുണ്ടായിരുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് രവീണ മനസ് തുറന്നിരുന്നു. ''ഞാന്‍ സ്വിമ്മിങ് സ്യൂട്ട് ധരിക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ ചുംബന രംഗത്തിലും അഭിനയിച്ചിട്ടില്ല. ബലാത്സംഗ രംഗങ്ങളില്‍ അഭിനയിച്ചിട്ടും വസ്ത്രം കീറാതിരുന്ന ഏക നടി ഞാനായിരുന്നു. എന്റെ വസ്ത്രമെല്ലാം അതേസ്ഥാനത്തു തന്നെ ഉണ്ടായിരുന്നു'' എന്നാണ് മുമ്പ് രവീണ പറഞ്ഞത്.

എന്തായാലും ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായിരിക്കുകയാണ് രവീണ ടണ്ടന്‍. ആരണ്യക് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്കും രവീണ മടങ്ങിയെത്തി. കെജിഎഫ് ചാപ്റ്റര്‍ ടുവിലൂടെയാണ് താരം തിരിച്ചുവന്നത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടുകയും ചെയ്തു. വണ്‍ ഫ്രൈഡേ നൈറ്റ് ആണ് രവീണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഘുദ്ച്ചഡിയാണ് രവീണയുടെ പുതിയ സിനിമ. സഞ്ജയ് ദത്താണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications