For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമിതാഭ് ബച്ചനോടൊപ്പം ഒരു സിനിമയിലും അഭിനയിക്കാതെ മാധുരി ദീക്ഷിത്; കാരണമിതാണ്

  |

  ഒരുകാലത്ത് ബോളിവുഡ് ആരാധകരുടെ മനംകവര്‍ന്ന താരസുന്ദരിയാണ് മാധുരി ദീക്ഷിത്. നടി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് മാധുരി. നൃത്തത്തിലൂടെ മാത്രം വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാധുരിക്ക് സാധിച്ചിരുന്നു. ഓൺ സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും പ്രകടനങ്ങൾ കൊണ്ടെല്ലാം മാധുരി ദീക്ഷിത് എന്ന നടി അന്നും ഇന്നും പലര്‍ക്കും അത്ഭുതമാണ്.

  55 വയസുകാരിയായ മാധുരി ഇപ്പോഴും നൃത്തത്തിൽ സജീവമാണ്. അഭിനയത്തിൽ നിന്നും മാറി നിൽക്കാൻ മാധുരി തയ്യാറായിട്ടില്ല. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മാധുരിയുടെ ഏറ്റവും പുതിയ ചിത്രം മജാ മാ കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ മാധുരിയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്.

  Also Read: കരീനയെ കല്യാണം കഴിക്കും മുമ്പ് ആദ്യ ഭാര്യയ്ക്ക് സെയ്ഫിന്റെ കത്ത്; മകളെ ഇരുത്തി തുറന്നു പറച്ചില്‍

  90 കളിൽ ആയിരുന്നു മാധുരിയുടെ സുവർണ കാലഘട്ടം. അക്കാലത്തെ മികച്ച നടിമാരിൽ ഒരാളായിരുന്നു മാധുരി ദീക്ഷിത്, അക്കാലത്തെ പല വലിയ അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കാൻ അവർക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, അമിതാഭ് ബച്ചനോടൊപ്പം മാത്രം ഒരു സിനിമ പോലും മാധുരി ദിക്ഷിത് ചെയ്തിരുന്നില്ല. അതിന്റെ കാരണമാണ് ആരാധകരെ ഞെട്ടിക്കുന്നത്.

  പരസ്‌പരം വലിയ രീതിയിലുള്ള മത്സരങ്ങൾ നടക്കുന്ന ഇന്ഡസ്ട്രിയാണ് ബോളിവുഡ്. അതുകൊണ്ട് തന്നെ അങ്ങനെയുള്ള പല കഥകളും പുറത്തു വരാറുണ്ട്. ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളമാകും എന്ന രീതിയിൽ മാത്രമേ ഇൻഡസ്ട്രി പ്രവർത്തിക്കുകയുള്ളു. അതുകൊണ്ട് തന്നെ പലർക്കും അവസരങ്ങൾ നഷ്ടമാകുകയും ചെയ്യാറുണ്ട്. അങ്ങനെ ഒരു സംഭവമായി വേണമെങ്കിൽ ഇതിനെ കാണാം.

  Also Read: 'ഒരുപാട് വിവാഹങ്ങൾ തകരുന്നത് കണ്ടിട്ടുണ്ട്'; വിവാഹം കഴിച്ചതിന് പിന്നാലെ അലി ഫസൽ

  ഒരു സിനിമ ചെയ്യേണ്ടതില്ലെന്ന് താരങ്ങൾ തീരുമാനിക്കുന്നതിന് പല കാരണങ്ങളുമുണ്ടാകാം, ചിത്രത്തിന്റെ തിരക്കഥ മുതൽ കൂടെ അഭിനയിക്കുന്ന താരങ്ങൾ വരെയാകാം അതിന് കാരണം. അപ്പോഴും അമിതാഭ് ബച്ചനൊപ്പം ലഭിക്കുന്ന അവസരം ആരും വേണ്ടന്ന് വയ്ക്കാൻ സാധ്യതയില്ല. അതും ആ കാലത്ത്. പക്ഷെ മാധുരി ദീക്ഷിതിന്റെയും അമിതാഭ് ബച്ചന്റെയും ആരാധകർക്ക് ഇരുവരെയും ഒരുമിച്ചു കാണാനുള്ള അവസരം ഉണ്ടായില്ല. അനിൽ കപൂർ ആണ് അതിന് കാരണമായത് എന്നാണ് പറയപ്പെടുന്നത്.

  ബോളിവുഡിലെ മാധുരിയുടെ തുടക്കകാലം അത്ര മികച്ചതായിരുന്നില്ല. ആദ്യ സിനിമകൾ പലതും പരാജയപ്പെട്ടിരുന്നു. അനിൽ കപൂറിനൊപ്പം ആദ്യം ഹിഫാസത്തിലും (1987) തേസാബിലും (1988) അഭിനയിച്ചതോടെയാണ് മാധുരിയുടെ കരിയറിൽ വളർച്ചയുണ്ടായത്. ബോളിവുഡിലെ ജനപ്രിയ ജോഡികളായി അവർ മാറി. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായി.

  Also Read: ഇതെന്താ സ്‌കൂളിലേക്കാണോ!; റിച്ച ഛദ്ദയുടെ വിവാഹത്തിനെത്തിയ ഹൃത്വികിന്റെ മുൻ ഭാര്യ സുസന്നെയ്ക്ക് ട്രോൾ

  അതോടെ മാധുരി ദീക്ഷിത് അനിൽ കപൂർ ജോഡി സിനിമകളുടെ വിജയ ഫോർമുലയാണെന്ന് വ്യകതമായി. മധുരിക്കും കൂടുതൽ അവസരങ്ങൾ ലഭിച്ചു. അതിനിടയിലാണ് അമിതാഭ് ബച്ചനൊപ്പം പ്രവർത്തിക്കാനുള്ള അവസരം മാധുരിക്ക് ലഭിക്കുന്നത്. ഇത് മാധുരി ആദ്യം തന്നെ ചർച്ച ചെയ്തത് അനിൽ കപൂറുമായിട്ട് ആയിരുന്നു. ഇൻഡസ്ട്രിയിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ അനിലിനോട് അല്ലാതെ ആരോട് ചോദിക്കാൻ!

  എന്നാൽ, അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കേണ്ട എന്ന് അനിൽ കപൂർ ഉപദേശിച്ചു എന്നാണ് റിപ്പോർട്ട്. അനിൽ കപൂറും അമിതാഭ് ബച്ചനും അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു അഭിനേതാക്കളായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ പരസ്‌പരം മത്സരിച്ചുകൊണ്ടിരുന്ന രണ്ടു താരങ്ങൾ. ആ അവസരം അങ്ങനെ മാധുരി വേണ്ടെന്ന് വെച്ചു.

  എന്നാൽ പിന്നീട് ബഡേ മിയാൻ ഛോട്ടേ മിയാനിലെ പ്യാർ കാ റാസ് സര ചഖ്ന എന്ന ഗാന രംഗത്തിൽ അമിതാഭ് ബച്ചനൊപ്പം മാധുരി ദീക്ഷിത് അഭിനയിച്ചിരുന്നു. ആ സിനിമയ്ക്ക് ശേഷം പിന്നീട് അനിൽ കപൂറിനൊപ്പം ഒരു സിനിമയിലും മാധുരി പ്രത്യക്ഷപ്പെട്ടിട്ടില്ല.

  Read more about: madhuri dixit
  English summary
  Reason Why Madhuri Dixit Never Worked With Amitabh Bachchan Goes Viral And Trending - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X