ചെരുപ്പൂരി തല്ലി കാമുകന്റെ അമ്മ, ലെസ്ബിയന്‍ ബന്ധം, രഹസ്യവിവാഹങ്ങള്‍; സഞ്ജയ് ദത്തിനായി സിന്ദൂരം ചാര്‍ത്തിയ രേഖ
ബോളിവുഡില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ മറ്റൊരാള്‍ക്കും പകരമാകാന്‍ സാധിക്കാത്ത താരമാണ് രേഖ. ഭാനുരേഖ ഗണേശന്‍ എന്ന രേഖയെ പോലെ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും വ്യത്യസ്ത പുലര്‍ത്തിയ മറ്റൊരു താരമുണ്ടാകില്ല. ഓണ്‍ സ്‌ക്രീനില്‍ ഐക്കോണിക് പ്രകടനങ്ങള്‍ നല്‍കിയ രേഖ ഓഫ് സ്‌ക്രീനിലും എന്നും ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തയായിരുന്നു. നായിക ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും എങ്ങനെയായിരിക്കണം എന്നുള്ള സങ്കല്‍പ്പങ്ങളെയെല്ലാം രേഖ തച്ചുടച്ചിട്ടുണ്ട്.
ഇന്ന് രേഖയെന്ന ബോളിവുഡിന്റെ ഒറിജനില്‍ ഡീവയുടെ ജന്മദിനമാണ്. രേഖയുടെ അഭിനയ ജീവിതം പോലെ തന്നെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകൡ നിറയാറുണ്ട്. രേഖയുടെ പ്രണയങ്ങളും വിവാഹവുമെല്ലാം ബോളിവുഡ് സിനിമകളേക്കാള്‍ സംഭവബഹുലവും നാടകീയവുമായിരുന്നു. വാര്‍ത്തകളില്‍ ഇടം നേടിയ രേഖയുടെ പ്രണയങ്ങളെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

രേഖയുടെ ആദ്യത്തെ അവിഹിത ഗോസിപ്പിലെ നായകന്‍ ജിതേന്ദ്രയായിരുന്നു. തന്റെ പ്രതാപകാലത്ത് തന്നെ പ്രണയ വാര്‍ത്തകളില്‍ സ്ഥിരം ഇടം നേടിയിരുന്നു ജിതേന്ദ്ര. രേഖയും ജിതേന്ദ്രയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. ഇതാണ് ഇരുവരുടേയും പ്രണയ വാര്‍ത്തകള്‍ക്ക് പിന്നില്‍. ഈ സമയത്ത് ജിതേന്ദ്ര ശോഭ കപൂറിനെ വിവാഹം കഴിച്ചിരുന്നു. ജിതേന്ദ്രയുമായുള്ള പ്രണയത്തില്‍ രേഖ സീരിയസായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ കുടുംബം കലക്കിയെന്ന പേരും രേഖയെ തേടിയെത്തി.
രേഖയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട മറ്റൊരു പേരാണ് കിരണ്‍ കുമാറിന്റേത്. പ്രശസ്ത നടന്‍ ജീവന്റെ മകനാണ് കിരണ്‍ കുമാര്‍. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. രേഖയുടേയും വിനോദ് മെഹ്‌റയുടേയും പ്രണയവും വലിയ വാര്‍ത്തയായിരുന്നു. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ ബന്ധം തകര്‍ന്നു. വിനോദിന്റെ അമ്മ കമല്‍ ആ വിവാഹത്തിന് എതിരായിരുന്നു. അവര്‍ രേഖയെ ചെരുപ്പൂരി തല്ലാന്‍ വരെ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിനോദിനെ വിവാഹം കഴിച്ചിട്ടില്ലെന്നാണ് പിന്നീട് രേഖ പറഞ്ഞത്.
രേഖയുടെ പ്രണയങ്ങളില്‍ ഏറ്റവും പ്രശസ്തം അമിതാഭ് ബച്ചനുമായുള്ളതാണ്. വിവാഹിതനായ ബച്ചനോടുള്ള പ്രണയം രേഖ പരസ്യമായി തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇരുവരും ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു. വാര്‍ത്തകള്‍ കാരണം ബച്ചനെ ഭാര്യ ജയ രേഖയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നു. അതേസമയം രേഖയെക്കുറിച്ച് പരസ്യമായി ബച്ചന്‍ ഇക്കാലം വരേയും സംസാരിച്ചിട്ടില്ല.
ഡല്‍ഹി സ്വദേശിയായ മുകേഷ് അഗര്‍വാളിനെ രേഖ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു മുകേഷ്. 1990 ഒക്ടോബര്‍ രണ്ടിന് തന്റെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു മുകേഷിന്. രേഖയെ ഈ മരണത്തിന്റെ ഉത്തരവാദിയായി അക്കാലത്ത് മാധ്യമങ്ങളും മറ്റും ചിത്രീകരിച്ചിരുന്നു.

പിന്നീട് രേഖയുടെ പേരിനൊപ്പം കേട്ട പേരാണ് അക്ഷയ് കുമാറിന്റേത്. രവീണ ടണ്ടനുമായി പ്രണയത്തിലായിരുന്ന കാലത്താണ് അക്ഷയ് കുമാറിന്റെ പേര് രേഖയുടെ ഒപ്പവും വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ രേഖയാണ് അക്ഷയ് കുമാറിന്റെ പിന്നാലെ നടക്കുന്നതെന്നായിരുന്നു രവീണയുടെ ആരോപണം. സഞ്ജയ് ദത്തിനൊപ്പവും രേഖയുടെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും രേഖ സിന്ദൂരം ചൂടുന്നത് സഞ്ജുവിന് വേണ്ടിയാണെന്നും വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലെസ്ബിയന്‍ പ്രണയവും രേഖയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്. തന്റെ മാനേജരായ ഫര്‍സാനയുമായി രേഖ പ്രണയത്തിലാണെന്നും ഇരുവരും ലിവിംഗ് റിലേഷന്‍ഷിപ്പിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മാളവിക സാംഗ്വി എഴുതിയ രേഖയുടെ ജീവിതകഥയിലാണ് ഈ ആരോപണമുള്ളത്.


Click it and Unblock the Notifications