രേഖയുടെ ഷാളിൽ തൂങ്ങിയ ഭർത്താവ്; താരറാണി ജീവിതത്തിൽ ദുരന്തനായിക

ബോളിവുഡിലെ ഐക്കോണിക് നായികയാണ് രേഖ. ഇന്ത്യന്‍ സിനിമയില്‍ രേഖയോളം ഐക്കോണിക് ആയൊരു നായിക വേറെയുണ്ടാകില്ല. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും രേഖ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിന്നിരുന്നു. തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് രേഖ. തനിക്ക് പറയാനുള്ളത് യാതൊരു മടിയുമില്ലാതെ തന്നെ രേഖ തുറന്ന് പറഞ്ഞു. വിമര്‍ശനങ്ങളില്‍ തളരാതെ അവര്‍ തന്റെ ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു.

രേഖയുടെ കരിയറില്‍ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഭര്‍ത്താവ് മുകേഷ് അഗര്‍വാളിന്റെ മരണം. 1990 ലായിരുന്നു രേഖയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്നത്. ബോളിവുഡിനെ മാത്രമല്ല രാജ്യത്തെ തന്നെ പിടിച്ചുലയ്ക്കുന്ന സംഭവമായിരുന്നു അത്. ഭര്‍ത്താവിന്റെ മരണത്തിന്റെ പേരില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ രേഖയ്ക്ക് മാധ്യമവിചാരണ നേരിടേണ്ടി വന്നിരുന്നുവെന്നതാണ് വാസ്തവം.

Rekha

രേഖയുടെ ജീവിതകഥയില്‍ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. രേഖയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ താരത്തെ ദുര്‍മന്ത്രവാദിനിയെന്നായിരുന്നു വിളിച്ചത്. സുഭാഷ് ഗായ്, അനുപം ഖേര്‍ തുടങ്ങിയവര്‍ പോലും താരത്തെ പരസ്യമായി അപമാനിക്കുകയുണ്ടായിട്ടുണ്ട്.

രേഖയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. രേഖയുടെ കടുത്ത ആരാധകനായിരുന്നു ഭര്‍ത്താവായ മുകേഷ്. 1990 ഒക്ടോബര്‍ രണ്ടിനായിരുന്നു രേഖയുടെ ഷാളില്‍ ഭര്‍ത്താവ് തൂങ്ങിമരിക്കുന്നത്. പിന്നാലെ രാജ്യം മുഴുവന്‍ രേഖയ്‌ക്കെതിരെ തിരിയുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന്റെ ഉത്തരവാദിയായി രേഖ ചിത്രീകരിക്കപ്പെടുകയായിരുന്നു. കഠിന ഹൃദയയാണ് രേഖയെന്ന് രാജ്യം പറഞ്ഞു.

''ആ യക്ഷി എന്റെ മകനെ തിന്നുകളഞ്ഞു. ദൈവം ഒരിക്കലും അവള്‍ക്ക് മാപ്പ് നല്‍കില്ല'' എന്നായിരുന്നു രേഖയുടെ ഭര്‍ത്താവിന്റെ അമ്മ പോലും പറഞ്ഞത്. ''എന്റെ സഹോദരന്‍ രേഖയെ പ്രണയിച്ചിരുന്നു. അദ്ദേഹത്തിന് പ്രണയം എന്നാല്‍ ഡു ഓര്‍ ഡൈ ആയിരുന്നു. അവള്‍ അവനോട് ചെയ്യുന്നത് അവനു സഹിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇനി എന്താണ് അവള്‍ക്ക് വേണ്ടത്. ഞങ്ങളുടെ പണമാണോ?'' എന്നായിരുന്നു മുകേഷിന്റെ സഹോദരന്‍ പറഞ്ഞത്.

Rekha

പ്രമുഖ സംവിധായകനായ സുഭാഷ് ഗായും പരസ്യമായി തന്നെ രേഖയെ അപമാനിക്കുകയായിരുന്നു. ''സിനിമ ഇന്‍ഡസ്ട്രിയുടെ മേല്‍ കഴുകിക്കളയാകാത്തൊരു കറയാണ് രേഖ വരുത്തി വച്ചിരിക്കുന്നത്. ഇനി ഏത് നല്ല കുടുംബവും തങ്ങളുടെ മരുമകളായി ഒരു നടി വരുന്നതിനെക്കുറിച്ച് രണ്ട് വട്ടം ചിന്തിക്കും.

അവള്‍ക്ക് ഇനി ബുദ്ധിമുട്ടാകും. മനസാക്ഷിയുള്ള ഒരു സംവിധായകനും ഇനി അവളുടെ കൂടെ ജോലി ചെയ്യില്ല. ജനങ്ങള്‍ അവളെ എങ്ങനെയാണ് കാണുക, ഭാരത് കി നാരി എന്നോ ഇന്‍സാഫ് കി ദേവി എന്നോ'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നാഷണല്‍ വാംപ് എന്നായിരുന്നു രേഖയെ അനുപം ഖേര്‍ വിശേഷിപ്പിച്ചത്. ഇതോടെ രേഖ അവസാനിച്ചുവെന്നു വരെ അനുപം ഖേര്‍ പറഞ്ഞിരുന്നു. ഇനി രേഖ തന്റെ മുന്നില്‍ വന്നാല്‍ എങ്ങനെയായിരിക്കും താന്‍ പ്രതികരിക്കുക എന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ രേഖ പക്ഷെ മറി കടന്നു.

ഇന്നും തലയുയര്‍ത്തി തന്നെയാണ് രേഖ നടക്കുന്നത്. ആരാധകരുടെ മനസില്‍ എന്നും രേഖ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് രേഖ. ഇതിനിടെ ടെലിവിഷന്‍ റിയാലിറ്റി ഷോയിലും മറ്റും അതിഥിയായി രേഖ എത്താറുണ്ട്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X