രാത്രി സൺഗ്ലാസും വെച്ച് തലപ്പാവും കെട്ടി വേറിട്ട ലുക്കിൽ രേഖ; എന്താണ് ഒളിക്കാൻ ശ്രമിക്കുന്നതെന്ന് സോഷ്യൽ മീഡിയ
ബോളിവുഡിലെ എവർഗ്രീൻ നായികമാരിൽ ഒരാളാണ് രേഖ. 70 കളിലും 80 കളിലും ബോളിവുഡ് സിനിമകളിൽ നിറഞ്ഞ് നിന്നിരുന്ന താരമാണ് രേഖ. ശിവാജി ഗണേശന്റെ മകളായ രേഖ, തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോളിവുഡിലെ ഏറ്റവും വലിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. കൊമേഴ്ഷ്യൽ സിനിമകളിലെ നായിക ആയിരുന്ന രേഖ 90 കളിൽ നിരൂപക പ്രശംസ നേടിയ നിരവധി പരീക്ഷണ സിനിമകളുടെ ഭാഗമായിട്ടുണ്ട്.
കരിയറിലും ജീവിതത്തിലും ഒരു പോലെ വ്യത്യസ്തത പുലർത്തിയ താരമായിരുന്നു രേഖ. തെന്നിന്ത്യയിൽ ജനിച്ച് വളർന്ന രേഖയക്ക് ബോളിവുഡിൽ പെട്ടെന്ന് തന്നെ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. അമിതാഭ് ബച്ചന്റെ ഹിറ്റ് ഓൺ സ്ക്രീൻ ജോഡി ആയിരുന്നു രേഖ. 40 വർഷത്തിലധികമായ അഭിനയ ജീവിതത്തിൽ ഏകദേശം 180 -ലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. കരിയറിൽ നിരവധി ഗോസിപ്പുകളിലും വിവാദങ്ങളിമൊക്കെ ചെന്ന് ചാടിയിട്ടുള്ള താരമാണ് രേഖ.

ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട് രേഖ. ഇപ്പോഴിതാ, രേഖയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം രാത്രി മനീഷ് മൽഹോത്രയുടെ വീടിന് പുറത്ത് രേഖയെ കണ്ടപ്പോൾ പാപ്പരാസികൾ പകർത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. തന്റെ പതിവ് ശൈലികളിൽ നിന്ന് മാറിയ ലുക്കിലാണ് രേഖയെ ചിത്രത്തിൽ കാണുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ച് തലയിൽ തലപ്പാവും വെച്ചാണ് താരത്തെ കണ്ടത്.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നതിന് പിന്നാലെ നിറയെ ചോദ്യങ്ങളും ട്രോളുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. എന്തിനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. അതേസമയം രാത്രി വീടിനു മുന്നിലെ പാപ്പരാസികളുടെ സാന്നിധ്യം മനീഷ് മൽഹോത്രയെ അസ്വസ്ഥനാക്കിയിരുന്നു. അദ്ദേഹം പാപ്പരാസികളോട് ക്ഷുഭിതനായി സംസാരിക്കുന്നത് വീഡിയോയിൽ ഉണ്ട്.
അതേസമയം, നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. രാത്രിയിൽ തലയിൽ തലപ്പാവും കെട്ടി സൺഗ്ലാസും വെച്ച് ഇറങ്ങിയിരിക്കുന്നത് എന്തിനാണെന്ന് ആരെങ്കിലും പറഞ്ഞു തരാമോ എന്നാണ് ഒരാളുടെ ചോദ്യം. എന്താണ് ഒളിപ്പിക്കാൻ ശ്രമിക്കുന്നത് ചുളിവുകളും മറ്റുമാണോയെന്നാണ് ഒരാളുടെ ചോദ്യം. അതേസമയം ബോട്ടോക്സ് ചികിത്സ നടത്തിയിട്ടുണ്ടോ അതാണോ ഇങ്ങനെയൊന്നും നിരവധി പേർ ചോദിക്കുന്നുണ്ട്.

ഫാഷൻ താരങ്ങളെ ഭ്രാന്താകും എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം, നിരവധി പേർ മനീഷിന്റെ വീട്ടിൽ വന്നു പോകുന്നുണ്ട്. എന്തോ വലിയ സംഭവം നടക്കാൻ പോകുന്നുണ്ട് എന്നും ചിലർ കുറിക്കുന്നുണ്ട്. അടുത്തിടെ പ്രിയങ്ക ചോപ്രയുടെ വരാനിരിക്കുന്ന സിറ്റാഡൽ സീരീസിന്റെ ബ്ലൂ കാർപെറ്റിലും രേഖ എത്തിയിരുന്നു. റോസ് ഗോൾഡ്, പർപ്പിൾ നിറങ്ങളിലുള്ള ഹൈബ്രിഡ് സിൽക്ക് വസ്ത്രം ധരിച്ച രേഖ എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു.
കൂടാതെ നിതാ മുകേഷ് അംബാനിയുടെ പരിപാടിയിലും രേഖയുടെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ റായ് ബച്ചനും ആരാധ്യക്കുമൊപ്പം രേഖ അവിടെ നിന്നെടുത്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ആരാധ്യയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന രേഖയുടെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്തിരുന്നു.


Click it and Unblock the Notifications