135 ശതമാനത്തിന്റെ വളര്‍ച്ച, സീതാ രാമം നായികയുടെ ഞെട്ടിക്കുന്ന സമ്പത്ത്; ഒരു പടത്തിന് വാങ്ങുന്നത് ഇത്ര!
ഇന്ന് പാന്‍ ഇന്ത്യന്‍ റീച്ചുള്ള താരങ്ങളില്‍ ഒരാളാണ് മൃണാല്‍ ഠാക്കൂര്‍. ടെലിവിഷനിലൂടെ ആരംഭിച്ച കരിയര്‍ പിന്നീട് ബോളിവുഡിലേക്കും തെന്നിന്ത്യന്‍ സിനിമയിലേക്കുമൊക്കെ എത്തുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമത്തിലൂടെയാണ് മൃണാല്‍ ഠാക്കൂര്‍ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ താരമായി മാറുന്നത്. ഇപ്പോഴിതാ മൃണാലിന്റെ പുതിയ തെന്നിന്ത്യന്‍ സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുകയാണ്.
ടെലിവിഷന്‍ പരമ്പരയിലൂടെയാണ് മൃണാല്‍ ഠാക്കൂര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. കുംകും ഭാഗ്യ എന്ന പരമ്പരയിലെ പ്രകടനത്തിലൂടെയാണ് മൃണാല്‍ താരമായി മാറുന്നത്. പിന്നീട് 2018 ല്‍ പുറത്തിറങ്ങിയ ലവ് സോണിയ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി. പിന്നാലെ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു മൃണാല്‍.

സീരിയല്‍ ലോകത്തു നിന്നും ബോളിവുഡ് നായികയായി മാറുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സിനിമാ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഇല്ലാത്തൊരാള്‍ക്ക്. ബോളിവുഡില്‍ മാത്രമല്ല ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും മുന്‍നിര നായികയായി മൃണാല്‍ മാറുമ്പോള്‍ ആ വിജയം പ്രശംസനീയം തന്നെയാണ്. മൃണാലിന്റെ സ്വത്ത് വിവരങ്ങളും മറ്റും എങ്ങനെയാണെന്ന് നോക്കാം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മൃണാല്‍ ഠാക്കൂര്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം രണ്ട് കോടിയാണ്. മാസം താരത്തിന് പരസ്യത്തില്‍ നിന്നും മറ്റുമായി 60 ലക്ഷം രൂപയുടെ മറ്റ് വരുമാനവുമുണ്ട്. ഒരു വര്‍ഷത്തെ മൃണാലിന്റെ വരുമാനം എഴ് കോടിയാണെന്നാണ് ലൈഫ്‌സ്റ്റൈല്‍ ഏഷ്യ പറയുന്നത്. മുംബൈയില്‍ സ്വന്തമായൊരു ആഢംബര വസതിയും മൃണാലിനുണ്ട്.
കാറുകളോട് വലിയ താല്‍പര്യമുള്ള താരമാണ് മൃണാല്‍ ഠാക്കൂര്‍. 30 ലക്ഷം രൂപയുടെ ടോയോട്ട ഫോര്‍ച്യൂണറാണ് മൃണാലിന്റെ പക്കലുള്ള ഒരു വാഹനം. കൂടാതെ 45 ലക്ഷം രൂപ വില വരുന്ന ഹോണ്ട അക്കോര്‍ഡും താരത്തിനുണ്ട്. ഇതിന് പുറമെയാണ് ഈയ്യടുത്ത് മൃണാല്‍ മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് വാങ്ങുന്നത്. ഇതിന്റെ വില 2.17 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കാറുകള്‍ക്ക് പുറമെ മൃണാലിന് ഇഷ്ടമുള്ളത് ബാഗുകളോടാണ്. ഈയ്യടുത്ത് 2.50 ലക്ഷത്തിന്റെ മിനി ഹാന്‍ഡ് ബാഗുമായെത്തി മൃണാല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൃണാലിന്റെ സമ്പത്ത് 33 കോടിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്‌റ്റെഡിയായൊരു വളര്‍ച്ച തന്റെ സമ്പത്തിന്റെ കാര്യത്തില്‍ കൈവരിക്കാന്‍ മൃണാലിന് സാധിച്ചിട്ടുണ്ട്. 2022 ല്‍ ഇത് 28 കോടിയായിരുന്നു. 2021 ല്‍ 16 കോടിയും. 2020 ല്‍ എട്ടും 2019 ല്‍ നാലും കോടിയുമായിരുന്നു.

പതുക്കെയാണെങ്കിലും സ്ഥായിയായ വളര്‍ച്ച തന്റെ സമ്പത്തിന്റെ കാര്യത്തില്‍ മൃണാലിന് നേടാന്‍ സാധിച്ചിട്ടുണ്ട്. 85 ലക്ഷത്തില്‍ നിന്നുമാണ് മൃണാല്‍ തന്റെ പ്രതിഫലം രണ്ട് കോടിയിലേക്ക് വര്‍ധിപ്പിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ 135 ശതമാനത്തിന്റെ വളര്‍ച്ചയാണ് മൃണാലിന് സംഭവിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം ചിത്രം പീപ്പയാണ് മൃണാലിന്റേതായി ഒടുവിലിറങ്ങിയ സിനിമ. തെലുങ്ക് ചിത്രം ഹായ് നാന ആണ് മൃണാലിന്റെ പുതിയ സിനിമ. ചിത്രത്തിലെ നായകന്‍ നാനിയാണ്. പിന്നാലെ ഫാമിലി സ്റ്റാര്‍, പൂജാ മേരി ജാന്‍ എന്നീ സിനിമകളും മൃണാലിന്റേതായി അണിയറിയലുണ്ട്.


Click it and Unblock the Notifications