ഹൃദയമിടിപ്പ് വര്‍ധിച്ചു, ദീപികയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത തെറ്റ്, സത്യമിതാണ്!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. ഒരുപാട് ആരാധകരുള്ള താരമാണ് ദീപിക. തന്റെ പുതിയ സിനിമയായ പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ് ദീപികയുള്ളത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ദീപികയുടെ ആരാധകരെ മാത്രമല്ല സിനിമാ പ്രേമികളെയാകെ ഞെട്ടിക്കുന്നതാണ്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയമിടിപ്പിന്റെ വേഗത കൂടിയതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദീപിക പദുക്കോണിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കാമിനേനി ആശുപത്രിയിലേക്കാണ് താരത്തെ എത്തിച്ചതെന്നും വിദഗ്ധ ചികിത്സ ലഭിച്ച ശേഷം താരം തിരികെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ്. പിങ്ക് വില്ലയാണ് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും താരത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ത്. താരം ഇപ്പോള്‍ പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ തന്നെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും താരത്തിന് ഹൃദയമിടിപ്പ് വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ ആകെ ആശങ്കയിലായിരുന്നു. എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.
പ്രഭാസ് നായകനായി എത്തുന്ന സിനിമയാണ് പ്രൊജക്ട് കെ. നാഗ് അശ്വിന്‍ ആണ് സിനിമയുടെ സംവിധാനം. അമിതാഭ് ബച്ചനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പിന്നാലെ നിരവധി സിനിമകളാണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ളത്. ചെന്നൈ എക്‌സ്പ്രസ്, ഓം ശാന്തി ഓം, ഹാപ്പി ന്യു ഇയര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരൂഖാനൊപ്പം അഭിനയിക്കുന്ന പഠാന്‍, അമിതാഭ് ബച്ചനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ദ ഇന്റേണിന്റെ ഹിന്ദി റീമേക്ക്, ആദ്യ ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ എന്നീ ചിത്രങ്ങളാണ് ദീപികയുടേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications