സല്‍മാന്‍-ഐശ്വര്യ പ്രണയം തകര്‍ത്തത് കരിഷ്മ; അഭിഷേകിനെ കെട്ടിയത് ആ പ്രതികാരത്തിന്: വെളിപ്പെടുത്തല്‍

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് ഒരു വിവാഹ മോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ബോളിവുഡിലെ പവര്‍ കപ്പിളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും പിരിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ റായും ബച്ചന്‍ കുടുംബവും തമ്മില്‍ പ്രശ്‌നത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെ ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്ന റിപ്പോര്‍ട്ടും സജീവമാവുകയായിരുന്നു.

നേരത്തെ സല്‍മാന്‍ ഖാനുമായുള്ള ഐശ്വര്യയുടെ പ്രണയം വലിയ വാര്‍ത്തയായിരുന്നു. സല്‍മാന്‍ ഖാന്‍ ഐശ്വര്യയെ മര്‍ദ്ദിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ ഇരുവരും പിരിയുകയും ചെയ്തു. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു ഗോസിപ്പാണ് ചര്‍ച്ചയാകുന്നത്. സല്‍മാന്‍ ഖാനും ഐശ്വര്യ റായും പിരിയാനുള്ള കാരണം കരിഷ്മ കപൂര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. അതിനുള്ള ഐശ്വര്യയുടെ പ്രതികാരമായിരുന്നു അഭിഷേകുമായുള്ള വിവാഹമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

Aishwarya Rai

അന്ന് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും കരിഷ്മ കപൂറും. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് ഐശ്വര്യയും സല്‍മാനും പ്രണയത്തിലായിരുന്നു. സല്‍മാനും ഐശ്വര്യയ്ക്കുമിടയില്‍ വിള്ളലുണ്ടാക്കിയതും അകറ്റിയതും കരിഷ്മയാണെന്നാണ് ഒരു പോസ്റ്റ് പറയുന്നത്. ''സല്‍മാനും ഐശ്വര്യയ്ക്കും ഇടയില്‍ കരിഷ്മ ഒരു മതിലുണ്ടാക്കി. അവള്‍ക്ക് അവനെ മുഴുവനായും വേണമായിരുന്നു'' എന്നാണ് വിവാദമായി മാറിയിരിക്കുന്ന പോസ്റ്റ്.

സല്‍മാനും കരിഷ്മയും നല്ല സുഹൃത്തുക്കളായിരുന്നു. അസമയത്ത് കരിഷ്മ വരുന്നതും സല്‍മാന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കുറേനേരം ചെലവിടുന്നതും ഐശ്വര്യയെ അലട്ടിയിരുന്നു. അതേക്കുറിച്ച് ഐശ്വര്യ സല്‍മാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സല്‍മാന്റെ ബോക്‌സ് ഓഫീസ് വിജയമായിരുന്നു കരിഷ്മയുടെ ലക്ഷ്യം. പിന്നീട് കരിഷ്മ സല്‍മാന്റെ അയല്‍ക്കാരിയായി വന്നതോടെ ഐശ്വര്യ കൂടുതല്‍ അസ്വസ്ഥയായി മാറുകയായിരുന്നു എന്നാണ് പോസ്റ്റിലെ കുറിപ്പില്‍ പറയുന്നത്.

പിന്നാലെ സോഷ്യല്‍ മീഡിയ തങ്ങളുടെ വിലയിരുത്തലുകളുമായി എത്തുകയായിരുന്നു. ഐശ്വര്യ സല്‍മാന്റേയും കരിഷ്മയുടേയും സൗഹൃദത്തില്‍ അസൂയപ്പെട്ടതാണെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം അന്ന് കരിഷ്മയുടെ കാമുകനായിരുന്ന അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം കഴിച്ചത് ഒരുപക്ഷെ തന്റെ പ്രണയം തകര്‍ത്തതിന്റെ പ്രതികാരം എന്ന നിലയിലാകാമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഈ കഥകള്‍ ഒക്കെ വെറും ഭാവനകള്‍ മാത്രമാണെന്നും സല്‍മാന്റെ ഭാഗത്തു നിന്നുമുണ്ടായ വഞ്ചനയും മര്‍ദ്ദനവും പീഡനവുമാണ് ഐശ്വര്യ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോരാനുള്ള കാരണമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

Aishwarya Rai

അതേസമയം ഐശ്വര്യയും അഭിഷേകും വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ തന്റെ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. വിവാഹ മോതിരമില്ലാതെ അഭിഷേക് പൊതുവേദികളിലെത്തിയതും ചര്‍ച്ചകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. ജയ ബച്ചനും ശ്വേത ബച്ചനും ഐശ്വര്യയെ പലവട്ടം അവഗണിച്ചതും ഈയ്യിടെ വാര്‍ത്തയായിരുന്നു.

അഭിഷേകിന്റെ സഹോദരി ശ്വേതയും ഐശ്വര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് അഭിഷേക് ബച്ചനും ഐശ്വര്യ റായും ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X