തമന്നയുടെ അവസ്ഥ ആലിയയ്ക്കും! രാജമൗലിയോട് പിണങ്ങി ആലിയ; താരസുന്ദരിയുടെ പ്രതികാരം ഇങ്ങനെ!

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ബാഹുബലിയൊരുക്കിയ രാജമൗലി തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളായ ജൂനിയര്‍ എന്‍ടിആറിനേയും രാം ചരണ്‍ തേജയേയും നായകന്മാരാക്കിയാണ് രാജമൗലി ആര്‍ആര്‍ആര്‍ ഒരുക്കിയത്. ബ്രഹ്‌മാണ്ഡ സിനിമയായ ആര്‍ആര്‍ആറിന് അതിനൊത്ത സ്വീകരണം തന്നെയാണ് ആരാധകര്‍ നല്‍കിയത്. ഇതിനോടകം തന്നെ പല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിയ ആര്‍ആര്‍ആര്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്.

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ നായകന്മാരായി എത്തിയ ചിത്രത്തിലെ നായിക ബോളിവുഡിലെ സൂപ്പര്‍ നായികയായ ആലിയ ഭട്ട് ആണ്. ആലിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ആര്‍ആര്‍ആര്‍. ചിത്രത്തില്‍ സീത എന്ന നായിക വേഷത്തിലാണ് ആലിയ എത്തുന്നത്. ആലിയയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആലിയ ഭട്ട് സംവിധായകന്‍ രാജമൗലിയുമായി പിണക്കത്തിലാണെന്നാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

രാജമൗലിയുമായി പിണങ്ങി

ചിത്രത്തിലെ നായികയും ഇന്ത്യന്‍ സിനിയിലെ തന്നെ സൂപ്പര്‍ താരവുമായ ആലിയ ഭട്ട് സംവിധായകന്‍ രാജമൗലിയുമായി പിണങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജമൗലിയെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ആലിയ അണ്‍ഫോളോ ചെയ്്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ച്ിട്ടില്ലെങ്കിലും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. രാജമൗലിയുടെ ചില തീരുമാനങ്ങള്‍ ആലിയ അസ്വസ്ഥയാണെന്നും ഇതാണ് പ്രശനത്തിന്് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഭാഗങ്ങള്‍ വെട്ടിക്കുറച്ചു

ആലിയ ഭട്ടിന്റെ ആദ്യ തെലുങ്ക് സിനിമയെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു താരത്തിന്റെ ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. ആലിയയുടെ വരവ് സിനിമയ്ക്ക് ബോളിവുഡിലും സ്വീകാര്യത കൂട്ടാന്‍ കാരണമായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലെല്ലാം ആലിയയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ആലിയയുടെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ആലിയയുടെ കഥാപാത്രത്തിന് കഥയില്‍ വേണ്ടത്ര പ്രാധാന്യമോ സ്‌ക്രീന്‍ സ്‌പെയ്‌സോ നല്‍കിയില്ലെന്ന വിമര്‍ശനം നിരൂപകരും ആരാധകരും ഉയര്‍ത്തിയിരുന്നു.

പിണക്കത്തിന്റെ കാരണം

തന്റെ രംഗങ്ങള്‍ വെട്ടിക്കുറച്ചതും നായകന്മാരുടെ പിന്നില്‍ നില്‍ക്കുന്ന പ്രധാന്യം കുറഞ്ഞ കഥാപാത്രമാക്കി മാറ്റിയെന്നതുമാണ് ആലിയയുടെ പിണക്കത്തിന്റെ കാരണമായി പറയുന്നത്. നേരത്തെ സമാനമായ രീതിയില്‍ ബാഹുബലിയില്‍ നിന്നും തമന്നയുടെ രംഗങ്ങള്‍ വെട്ടിക്കുറച്ചതിനെതിരേയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യ ഭാഗത്തിലെ നായികയായിരുന്ന തമന്നയുടെ കഥാപാത്രത്തിന്് രണ്ടാം ഭാഗത്തില്‍് തീരെ രംഗങ്ങളുണ്ടായിരുന്നില്ല. ഇത് താരത്തിന്റെ ആരാധകരെ വലിയ തോതില്‍ വിഷമിപ്പിച്ചിരുന്നു. സമാനമായ അവസ്ഥയാണ്് ആലിയയെ പോലൊരു സൂപ്പര്‍ താരത്തിനും നേരിടേണ്ടി വന്നിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ആര്‍ആര്‍ആര്‍

അതേസമയം ബോളിവുഡില്‍ ഇത് ആലിയയുടെ സമയമാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗംഗുബായ് കട്ടിയാവാഡി വന്‍ വിജയമായി മാറിയിരിക്കുകയാണ്. ആലിയയുടെ പ്രകടനവും കയ്യടി നേടുന്നു. ആലിയയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ചിത്രത്തിലേത് വിലയിരുത്തപ്പെടുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന സിനിമയാണ് ഗംഗുബായ്. കാമുകന്‍ കൂടിയായ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്ര, രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ഡാര്‍ലിംഗ്‌സ് തുടങ്ങിയവയാണ് ആലിയയുടെ വരാനിരിക്കുന്ന സിനിമകള്‍.

അതേസമയം കേരളത്തിലും വന്‍ വിജയമായി മാറിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച സിനിമ ഇതിനോടകം തന്നെ 400 കോടിയലധികമാണ് കളക്ഷന്‍ നേടിയിട്ടുള്ളത്. അതേസമയം ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. ചിത്രം വലതുപക്ഷ രാഷ്ട്രീയം ഒളിച്ചു കടത്തുന്നതാണെന്നാണ് വിമര്‍ശനങ്ങള്‍.

More from Filmibeat

Read more about: ss rajamouli alia bhatt rrr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X