പേരിന് മാത്രം നായിക, കയ്യടി ദീപികയ്ക്ക്! ആറ്റ്‌ലിയോട് പിണങ്ങി നയന്‍താര; ഇനി ബോളിവുഡിലേക്കില്ല!
തിരിച്ചുവരവ് വന്‍ ആഘോഷമാക്കിയിരിക്കുകയാണ് ഷാരൂഖ്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ പഠാനിലൂടെയായിരുന്നു ഷാരൂഖ് ഖാന്‍ അഞ്ച് കൊല്ലത്തോളം നീണ്ടു നിന്ന ഇടവേള അവസാനിപ്പിക്കുന്നത്. പഠാന്‍ വന്‍ വിജയമായി മാറുകയും ചെയ്തു. പിന്നാലെ ഇപ്പോഴിതാ ജവാനിലൂടെ പഠാന്‍ കുറിച്ച ചരിത്രം തിരുത്തി എഴുതുകയാണ് ഷാരൂഖ് ഖാന്‍. 13 ദിവസത്തിനകം തന്നെ 900 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് സിനിമ.
ജവാന്‍ വന്‍ വിജയമായി മാറിയെങ്കിലും ഒരാള്‍ മാത്രം ചിത്രത്തിന്റെ കാര്യത്തില്‍ നിരാശയിലാണ്. പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താര തൃപ്തയല്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. സംവിധായകന്‍ ആറ്റ്‌ലിയോടാണ് നയന്‍താരയുടെ നിരാശയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി കുറിച്ച ചിത്രമാണ് ജവാന്‍. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയെ ജവാനില്‍ ഒതുക്കിക്കളഞ്ഞുവെന്നും അതില്‍ താരത്തിന് നിരാശയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ''തന്റെ കഥാപാത്രത്തെ വെട്ടി ചെറുതാക്കിയ ആറ്റ്‌ലിയോട് നയന്‍താര ദേഷ്യത്തിലാണ്. തന്റെ കഥാപാത്രത്തെ ഒതുക്കി പകരം ദീപികയുടെ കഥാപാത്രത്തെ പ്രധാനപ്പെട്ടതാക്കിയതില്‍ നയന്‍താര അസ്വസ്ഥയാണ്'' എന്നാണ് ഒരാള്‍ പറയുന്നത്.
ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദീപിക അഭിനയിച്ചിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ ദീപിക അഭിനയിച്ചതെന്ന് നേരത്തെ ഷാരൂഖ് ഖാന്‍ പറയുന്നു. ചിത്രത്തില്‍ നായിക നയന്‍താര ആണെങ്കിലും കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രമായേ ജവാന്‍ തോന്നുകയുള്ളൂവെന്നും അതാണ് നയന്‍താരയെ നിരാശപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ ഇനി ഉടനെയൊന്നും നയന്‍താര ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
''അത് വെറുമൊരു അതിഥി വേഷമായിരുന്നില്ല. ജവാന്‍ ഏതാണ്ട് ഷാരൂഖ്-ദീപിക സിനിമയാണ്. തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് നയന്‍താര. തന്നെ ജവാനില്‍ അവതരിപ്പിച്ച രീതി അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഉടനെയൊന്നും നയന്‍താരയെ വീണ്ടുമൊരു ബോളിവുഡ് സിനിമയില്‍ കണ്ടെന്ന് വരില്ല'' എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലൊന്നും നയന്‍താരയെ കണ്ടിരുന്നില്ല. ചിത്രത്തിന്റെ വിജയാഘോഷത്തിനും നയന്‍താര എത്തിയിരുന്നില്ല.

എന്നാല്‍ നയന്‍താര തന്റെ ഒരു സിനിമയുടേയും പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാറില്ല എന്നതാണ് വസ്തുത. ജവാന്റെ വിജയാഘോഷം നടന്ന അന്ന് തന്റെ അമ്മയുടെ ജന്മദിനം ആയിതനാലാണ് നയന്‍താര എത്താതിരുന്നത് എന്ന് ഷാരൂഖ് ഖാന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ വാസ്തവം എന്താണെന്ന് അറിയണമെങ്കില്‍ താരങ്ങള്‍ തന്നെ പ്രതികരിക്കണം. എന്തായാലും ജവാന്‍ ചരിത്ര വിജയമായി മാറിയിരിക്കുകയാണ്. ചിത്രം തീയേറ്റര്‍ റണ്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുമെന്നുറപ്പാണ്.
അതേസമയം കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ തെന്നിന്ത്യന്‍ സിനിമ. ജവാന് ശേഷം ഇരൈവന്‍ എന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുന്നത്. പിന്നാലെ ടെസ്റ്റ് എന്ന ചിത്രവും അണിയറയിലുണ്ട്. ജവാന്റെ വന്‍ വിജയത്തോടെ നയന്‍താര ബോളിവുഡിലും കൂടുതല്‍ സിനിമകള്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗോള്‍ഡിലാണ് അവസാനമായി നയന്‍താരയെ മലയാളത്തില്‍ കണ്ടത്.


Click it and Unblock the Notifications