കിയാരയെ സമ്മതമില്ലാതെ ചുംബിച്ച് വരുണ്‍ ധവാന്‍; വഴക്കുണ്ടാക്കി കാമുകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര!

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. ഇരുവരും വിവാഹത്തിനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ പരസ്യമായ യാതൊരു പ്രഖ്യാപനങ്ങളും ഇരുവരും നടത്തിയിട്ടില്ല. എന്തായാലും സിദ്ധാര്‍ത്ഥും കിയാരയും വിവാഹം കഴിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ജനപ്രീയ ജോഡി എന്നത് കൊണ്ടു തന്നെ ധാരാളം ഗോസിപ്പുകള്‍ക്കും കിയാരയും സിദ്ധാര്‍ത്ഥും ഇരയായിട്ടുണ്ട്. ഇപ്പോഴിതാ സിദ്ധാര്‍ത്ഥിനേയും കിയാരയേയും കുറിച്ചുള്ളൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സിദ്ധാര്‍ത്ഥും കിയാരയും തമ്മില്‍ വഴക്കുണ്ടാക്കിയെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ധവാനുമായുള്ള കിയാരയുടെ സൗഹൃദം

റിപ്പോര്‍ട്ടുകള്‍ പറയുന്നത് നടന്‍ വരുണ്‍ ധവാനുമായുള്ള കിയാരയുടെ സൗഹൃദം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് ഇഷ്ടമായില്ലെന്നും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു മാസികയുടെ കവര്‍ ഫോട്ടോഷൂട്ടിനിടെ ഡയറക്ടറുടെ നിര്‍ദ്ദേശമില്ലാതെ തന്നെ വരുണ്‍ ധവാന്‍ കിയാരയുടെ കവിളത്ത് ഉമ്മ വച്ചിരുന്നു. ഇതേചൊല്ലിയാണ് സിദ്ധാര്‍ത്ഥും കിയാരയും വഴക്കിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വളരെ അടുത്ത സുഹൃത്തുക്കളാണ് കിയാരയും വരുണ്‍ ധവാനും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ജുഗ്ഗ് ജുഗ്ഗ് ജിയോ. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോസ്‌മോപൊളിറ്റന്റെ കവറിലാണ് താരങ്ങളെത്തിയത്. ഫോട്ടോഷൂട്ടിനിടെ വരുണ്‍ കിയാരയെ ചുംബിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത് കിയാരയുടെ കാമുകനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വീഡിയോ

സിദ്ധാര്‍ത്ഥും വരുണ്‍ ധവാനും ഒരുമിച്ചായിരുന്നു കരിയര്‍ ആരംഭിച്ചത്. ഇരുവരും കരണ്‍ സജോഹറിന്റെ അസിസ്റ്റന്റുമാരായിട്ടാണ് സിനിമയിലെത്തുന്നത്. പിന്നീട് സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂട ഇരുവരും ഒരുമിച്ച് അരങ്ങേറി. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. ചിത്രം വന്‍ ഹിറ്റായതോടെ മൂന്ന് പേരും താരങ്ങളായി മാറുകയായിരുന്നു. അന്നു മുതല്‍ക്കെ സിദ്ധാര്‍ത്ഥും വരുണും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഇതൊന്നും വീഡിയോ കണ്ടപ്പോള്‍ സിദ്ധാര്‍ത്ഥ് ഓര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍

അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് കണക്കാക്കപ്പെടുന്നത്. സിദ്ധാര്‍ത്ഥും കിയാരയും തമ്മില്‍ വഴക്കുണ്ടായിട്ടില്ല. വരുണും കിയാരയും വളരെ അടുത്ത സുഹൃത്തുക്കളാണ്. സിദ്ധാര്‍ത്ഥും വരുണും വളരെ അടുത്ത സുഹൃത്തുക്കളാണ്. വരുണിന്റെ ചുംബനത്തെ തമാശയായിട്ടാണ് സിദ്ധാര്‍ത്ഥും കിയാരയുമൊക്കെ കണ്ടിട്ടുള്ളൂവെന്നാണ് ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സിദ്ധാര്‍ത്ഥും കിയാരയും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫെബ്രുവരിയില്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ഡിസംബറില്‍ വിവാഹം കഴിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിവാഹം പുതിയ വര്‍ഷത്തിലേക്ക് മാറ്റിവെക്കുകയായിരുന്നു. വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരിക്കും സിദ്ധാര്‍ത്ഥും കിയാരയും തമ്മിലുള്ള വിവാഹം നടക്കുക എന്നാണ് അറിയാന്‍ സാധിക്കുന്നത്.

പുതിയ സിനിമ

ഷംഷേര എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥും കിയാരയും ഒരുമിക്കുന്നത്. ചിത്രം മികച്ച വിജയമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരും തങ്ങള്‍ പ്രണയത്തിലാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇരുവരേയും ഒരുമിച്ച് പലപ്പോഴായി കണ്ടതോടെ സോഷ്യല്‍ മീഡിയ പ്രണയമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

ബോളിവുഡിലെ ഭാവി കാല സൂപ്പർ താരങ്ങളാണ് കിയാരയും സിദ്ധാർത്ഥും. ഷംഷേരയാണ് സിദ്ധാർത്ഥിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയമായിരുന്നു. മിഷന്‍ മജ്നുവാണ് സിദ്ധാർത്ഥിന്റെ പുതിയ സിനിമ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. പിന്നാലെ ധാരാളം സിനിമകളാണ് സിദ്ധാർത്ഥിന്റേതായി അണിയറയിലുള്ളത്.

അതേസമയം ഗോവിന്ദ നാം മേരയാണ് കിയാരയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സത്യപ്രേം കി കഥയാണ് കിയാരയുടെ പുതിയ സിനിമ. കാർത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X