For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരുമറിയാതെ നിശ്ചയം നടത്തി വിക്കിയും കത്രീനയും? വിവാഹത്തിന് തയ്യാറെടുത്ത് താരങ്ങള്‍

  |

  താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം എന്നും മാധ്യമങ്ങളിലേയും ആരാധകര്‍ക്കിടയിലേയും ചര്‍ച്ചാവിഷയാണ്. തങ്ങളുടെ പ്രിയതാരങ്ങള്‍ ഓഫ് സ്‌ക്രീനിലും ഒരുമിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക ആരാധകരും. ബോളിവുഡില്‍ ഇങ്ങനെ ഒരുപാട് താരദമ്പതികളുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡിന് ഒരു താര ദമ്പതികളെക്കൂടി ലഭിക്കുകയാണ്.

  സാരിയണിഞ്ഞ് അതീവസുന്ദരിയായി അനുപമ; നോക്കിയാല്‍ കണ്ണെടുക്കാനാകില്ലെന്ന് ആരാധകര്‍

  ബോളിവുഡിലെ യുവനടന്‍ വിക്കി കൗശലും കത്രീന കൈഫുമാണ് സ്‌ക്രീന് പുറത്തെ പ്രണയകഥയിലെ നായകനും നായികയും. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ നാളിതുവരെ വിക്കിയും കത്രീനയും തങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടെന്നോ ഇല്ലെന്നോ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തരും കഥകള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രണയ വിവാഹത്തിന് വഴി മാറുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  വിക്കിയും കത്രീനയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്നും ഇതിന് മുന്നോടിയായിട്ടുള്ള നിശ്ചയം രഹസ്യമായി നടത്തിയെന്നുമാണ് ഗോസിപ്പുകള്‍ ഉയരുന്നത്. ഇരുവരും മോതിരം കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറുന്നത്. അതേസമയം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള യാതൊരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല. ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ചില സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരും മറ്റുമാണ് വിവാഹ നിശ്ചയം നടന്നതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെയാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

  വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് ആശംസകള്‍ നേരുകയാണ്. നാല് വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ഇതിനിടെ സല്‍മാന്‍ ഖാനേയും ചിലര്‍ കമന്റുകളിലേക്ക് വലിച്ചിടുന്നുണ്ട്. നേരത്തെ കത്രീനയും സല്‍മാനും തമ്മില്‍ പ്രണത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. സല്‍മാന്‍ ഖാന്റെ വിവാഹ വാര്‍ത്തകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.

  വിക്കിയും കത്രീനയും ഉടനെ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ കത്രീനയുടെ ജന്മദിനത്തില്‍ മുന്‍ കാമുകന്റെ പോസ്റ്റ് വൈറലായിരുന്നു. വിവാഹ വസ്ത്രം അണിഞ്ഞു നില്‍ക്കുന്ന കത്രീനയുടെ ചിത്രമായിരുന്നു മുന്‍ കാമുകനായ ആഷ്‌ലി പങ്കുവച്ചത്. ഇത് വേഗം തന്നെ സത്യമാകട്ടെ എന്നും അദ്ദേഹം കുറിച്ചിരുന്നു. ആഷ്‌ലിയ്ക്ക് നന്ദി പറഞ്ഞ് കത്രീനയും എത്തിയിരുന്നു. നേരത്തെ നടന്‍ ഹര്‍ഷ് വര്‍ധന്‍ കപൂറും വിക്കിയും കത്രീനയും തമ്മിലുള്ള വിവാഹത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

  സല്‍മാനും രണ്‍ബീറുമായുള്ള ബന്ധത്തെക്കുറിച്ച് കത്രീന കൈഫ് | Filmibeat Malayalam

  എന്തായാലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴും വാര്‍ത്തയ്ക്ക് പിന്നില്‍ യാതൊരു സ്ഥിരീകരണവും ലഭ്യമായിട്ടില്ല. ഉടനെ തന്നെ വ്യക്തത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്ന ടൈഗര്‍ ത്രീ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്നിവയാണ് പുതിയ സിനിമകള്‍.

  Also Read: ഒപ്പം പഠിച്ചയാളുമായി പ്രണയത്തിലാണ്, കെട്ടണം എന്നുറപ്പില്ലല്ലോ? മനസ് തുറന്ന് അനാര്‍ക്കലി

  അതേസമയം ബോളിവുഡിലെ ഭാവിതാരമായി വിലയിരുത്തുന്ന യുവനടനാണ് വിക്കി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ വിക്കിയുടേതായി നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സര്‍ദ്ദാര്‍ ഉദ്ദം സിംഗ്, സാം ബഹദൂര്‍, ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, മിസ്റ്റര്‍ ലേലെ എന്നിവയാണ് വിക്കിയുടെ പുതിയ സിനിമകള്‍. ഭൂത് പാര്‍ട്ട് വണ്‍ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഉറിയിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്.

  Read more about: vicky kaushal katrina kaif
  English summary
  Reports Suggests Vicky Kaushal And Katrina Kaif Get Engaged Secretly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X