ബോധം കെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; 16-ാം വയസിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രശ്മി ദേശായി

ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് രശ്മി ദേശായി. ടെലിവിഷനിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് രശ്മി ദേശായി. ബിഗ് ബോസിലൂടെയും ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം തനിക്ക് കരിയറില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പലപ്പോഴായി രശ്മി തുറന്ന് പറഞ്ഞിട്ടുണ്ട്.

തന്റെ കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിനെക്കുറിച്ച് രശ്മി മനസ് തുറന്നിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കുകയാണ് രശ്മി ദേശായി. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മി മനസ് തുറന്നത്. സംഭവം നടക്കുമ്പോള്‍ തനിക്ക് 16 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് രശ്മി പറയുന്നത്.

Resmi Desai

''നിര്‍ഭാഗ്യവശാല്‍ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടുണ്ട്. പലപ്പോഴും ഞാന്‍ അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റ് നിറയെ ഇത്തരം കഥകളാണ്. ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്നെ ഒരു ഓഡിഷന് വേണ്ടി വിളിച്ചതായിരുന്നു. ഞാന്‍ പോയി. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. എനിക്ക് അന്ന് 16 വയസാണ്. അയാള്‍ എന്നെ ബോധരഹിതയാക്കാന്‍ ശ്രമിച്ചു. എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടു. കുറച്ച് കഴിഞ്ഞ് എന്റെ അമ്മയോട് ഞാന്‍ എല്ലാം പറഞ്ഞു'' എന്നാണ് രശ്മി പറയുന്നത്.

''അടുത്ത ദിവസം അയാളെ കാണാന്‍ ഞാന്‍ അമ്മയുടെ കൂടെ പോയി. അമ്മ അയാളുടെ കരണത്തടിച്ചു. അവനെ ഒരു പാഠം പഠിപ്പിച്ചു. കാസ്റ്റിംഗ് കൗച്ച് യഥാര്‍ത്ഥ്യമാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും നല്ലവരും ചീത്തവരുമുണ്ട്. വളരെ നല്ല കുറേ ആളുകളുടെ ജോലി ചെയ്യാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. അവര്‍ക്കൊപ്പം എനിക്ക് നല്ല അനുഭവങ്ങളാണുള്ളത്. ദൈവം കനിവ് കാണിച്ചിട്ടുണ്ട്'' എന്നും താരം പറയുന്നുണ്ട്.

ഉത്തരാന്‍ എന്ന സീരിയിലൂടെയാണ് രശ്മി ദേശായി താരമായി മാറുന്നത്. പിന്നീട് ദില്‍ സേ ദില്‍ തക് എന്ന പരമ്പരയിലൂടേയും കയ്യടി നേടി. ഇപ്പോഴിതാ സീരിയലില്‍ നിന്നും സിനിമയിലേക്ക് ചുവടുമാറ്റാനുള്ള ഒരുക്കത്തിലാണ് രശ്മി ദേശായി. മിഷന്‍ ലൈല, ഹിസാബ് ബരാബര്‍, എവര തുടങ്ങിയ സിനിമകള്‍ രശ്മിയുടേതായി അണിയറയിലുണ്ട്. ഹിന്ദിയ്ക്ക് പുറമെ ഗുജറാത്തിയിലും പഞ്ചാബിയിലും രശ്മി അഭിനയിക്കുന്നുണ്ട്.

Resmi Desai

ഇതിന് പുറമെ വെബ് സീരീസുകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സീരിയലുകളാണ് രശ്മിയെ താരമാക്കുന്നത്. തന്റെ പതിനാറാം വയസിലാണ് രശ്മി കരിയര്‍ ആരംഭിക്കുന്നത്. അധികം വൈകാതെ താരമായി മാറുകയായിരുന്നു. ബിഗ് ബോസ് സീസണ്‍ 13 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്ന രശ്മി. തന്റെ ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിനെക്കുറിച്ചും തുടര്‍ന്ന് വീടടക്കം നഷ്ടമാവുകയും കാറില്‍ അന്തിയുറങ്ങുകയും ചെയ്യേണ്ടി വന്നതിനെക്കുറിച്ചുള്ള രശ്മിയുടെ തുറന്നു പറച്ചിലും വാര്‍ത്തയായിരുന്നു. സീരിയലുകള്‍ക്ക് പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സീരിയലുകളാണ് രശ്മിയെ താരമാക്കുന്നത്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X