ആ ഒറ്റ കാരണം കൊണ്ട് ഐശ്വര്യ നോ പറഞ്ഞു; അരങ്ങേറ്റ അവസരം വേണ്ടെന്ന് വച്ചപ്പോള്‍ സംഭവിച്ചത്!

ലോകമുഴുവനും ആരാധകരുള്ള താരറാണിയാണ് ഇന്ന് ഐശ്വര്യ റായ്. സൗന്ദര്യ മത്സര ലോകത്ത് തിളങ്ങിയ ഐശ്വര്യ ലോകസുന്ദരി പട്ടം നേടിയ ഇന്ത്യന്‍ സുന്ദരിയാണ്. അഭിനയത്തിലും മിന്നും പ്രകടനം കാഴ്ചവച്ച ഐശ്വര്യ തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം വലിയ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്നും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ഐശ്വര്യ. താരത്തിന്റെ ഒരു ചിത്രം പോലും സോഷ്യല്‍ മീഡിയ ഇന്ന് ആഘോഷമാക്കാറുണ്ട്.

ഐശ്വര്യയെക്കുറിച്ച് പറയുമ്പോള്‍ മിക്കപ്പോഴും എല്ലാവരും പറയാറുള്ളത് ലോകസുന്ദരിപ്പട്ടം നേടിയതിന് ശേഷം സിനിമയിലെത്തിയ താരം എന്ന നിലയിലാണ്. എന്നാല്‍ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ ഐശ്വര്യയുടെ അഭിനയജീവിതം ആരംഭിച്ചിരുന്നുവെന്നതാണ് വാസ്തം. ഈയ്യടുത്ത് വോഗിന് നല്‍കിയൊരു അഭിമുഖത്തില്‍ ഐശ്വര്യ തന്നെയാണ് ഇതേക്കുറിച്ച് മനസ് തുറന്നത്.

അതല്ല വാസ്തവം

സിനിമയും സൗന്ദര്യ മത്സരങളും ഒരമിച്ച് കൊണ്ടു പോകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഐശ്വര്യയുടെ പ്രതികരണം.''അതെ, ശരിയാണ്. എന്നെക്കുറിച്ച് പലപ്പോഴും പറയാറുള്ളത് സൗന്ദര്യ മത്സരങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ വ്യക്തിയെന്ന നിലയിലാണ്. പക്ഷെ അതല്ല വാസ്തവം. സൗന്ദര്യ മത്സരത്തിന് മുമ്പ് തന്നെ എനിക്ക് നാല് സിനിമകളുടെ ഓഫര്‍ വന്നിരുന്നു. സത്യത്തില്‍ സിനിമയില്‍ നിന്നും കുറച്ചുനാള്‍ മാറി നില്‍ക്കാനാണ് ഞാന്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത് തന്നെ'' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അരങ്ങേറ്റ സിനിമ

1994 ലായിരുന്നു ഐശ്വര്യ റായി ലോകസുന്ദരി മത്സരത്തില്‍ വിജയിക്കുന്നത്. അതേസമയം താന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തില്ലായിരുന്നുവെങ്കില്‍ തന്റെ അരങ്ങേറ്റ സിനിമ രാജാ ഹിന്ദുസ്ഥാനിയായിരിക്കുമായിരുന്നുവെന്നും ഐശ്വര്യ വെളിപ്പെടുത്തി. ഐശ്വര്യ ഓഫര്‍ നിഷേധിച്ചതോടെ കരിഷ്മ കപൂര്‍ ചിത്രത്തിലേക്ക് എത്തുകയായിരുന്നു. ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തുവെന്നതാണ് ബാക്കി കഥ.

പൊന്നിയിന്‍ സെല്‍വന്‍

1997 ല്‍ പുറത്തിറങ്ങിയ ഇരുവര്‍ ആയിരുന്നു ഐശ്വര്യ റായിയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു ഐശ്വര്യ എത്തിയത്. പിന്നീട് ഹിന്ദിയിലും തമിഴിലുമെല്ലാം ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയില്‍ സ്ഥിരസാന്നിധ്യമായി മാറുകയായിരുന്നു പിന്നീട്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന വന്‍ ബജറ്റില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
നാല് വര്‍ഷത്തിന് ശേഷം

അടുത്ത വര്‍ഷമായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക. 1995 ല്‍ പുറത്തിറങ്ങിയ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് ഐശ്വര്യയുടെ ഒരു സിനിമയെത്തുന്നത് എന്നത് ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. തമിഴിലേക്കും ഐശ്വര്യയുടെ തിരിച്ചുവരവായിരിക്കും ഈ സിനിമ. ചിത്രത്തില്‍ കാര്‍ത്തി, ജയം രവി, വിക്രം, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ് തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. എആര്‍ റഹ്‌മാന്‍ ആണ് സംഗീതം. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

അതേസമയം കഴിഞ്ഞ ദിവസം ഐശ്വര്യ റായിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി വരലക്ഷ്മി ശരത്കുമാര്‍ പങ്കുവച്ച ചിത്രമാണ് വൈറലായി മാറിയത്. ചിത്രം കണ്ടതോടെ ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയാണോ എന്ന സംശയങ്ങളുമായി സോഷ്യല്‍ മീഡിയ എത്തുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടിയൊന്നും നല്‍കിയിട്ടില്ല.

Read more about: aishwarya rai bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X