For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ നിന്നെയും കാത്തിരിക്കുകയാണ്, പ്ലീസ് തിരികെ വരൂ; സുശാന്തിന്റെ ഓര്‍മയില്‍ ഉള്ളുനിറഞ്ഞ് റിയ

  |

  ഒരു വര്‍ഷം മുമ്പ് ഈ ദിവസമാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ഈ ലോകത്തോട് യാത്ര പറഞ്ഞു പോയത്. ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഓര്‍ത്തിരിക്കാന്‍ ഒരിക്കലും മായാത്തൊരു ചിരി സമ്മാനിച്ചായിരുന്നു സുശാന്ത് പോയത്. രാജ്യത്തെയാകെ പിടിച്ചുലച്ചതായിരുന്നു സുശാന്തിന്റെ മരണം. ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും താങ്ങാന്‍ സാധിക്കുന്നതിനും അപ്പുറത്തായിരുന്നു ആ വേദന. പിന്നാലെ വിവാദ പരമ്പരകള്‍ തന്നെ അരങ്ങേറുകയും ചെയ്തു.

  കറുപ്പിനഴകില്‍ മധു ശാലിനി; ചിത്രങ്ങള്‍ കാണാം

  സുശാന്തിന്റെ മരണത്തിന് പിന്നാലെ കടുത്ത വേട്ടയാടലിനായിരുന്നു കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി നേരിട്ടത്. ഇന്നും പ്രിയപ്പെട്ടവന്റെ മരണത്തിന്റേയും അതിന് ശേഷം നടന്ന സംഭവങ്ങളുടെ വേദനകളില്‍ നിന്നും പൂര്‍ണമായും തിരികെ വരാന്‍ റിയയ്ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ സുശാന്തിന്റെ ഒന്നാം ഓര്‍മ്മ ദിവസം ഹൃദയം കൊണ്ടെഴുതിയ കുറിപ്പുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് റിയ ചക്രബര്‍ത്തി. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  നീ ഇവിടെയില്ലെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയിട്ടില്ല. സമയം എല്ലാത്തിനേയും സുഖപ്പെടുത്തുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ എന്റെ സമയവും എന്റെ എല്ലാവും നീയായിരുന്നു. എനിക്കറിയാം, നീയാണ് ഇപ്പോള്‍ എന്റെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന്. നീ ചന്ദ്രനില്‍ നിന്നും നിന്റെ ടെലസ്‌കോപ്പിലൂടെ എന്നെ കാണുകയും സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന്. നീ വന്ന് എന്നെ കൊണ്ടു പോകുന്നതിനായി ഞാന്‍ എല്ലാ ദിവസവും കാത്തിരിക്കുകയാണ്. ഞാന്‍ എല്ലായിടത്തും നിന്നെയാണ് തേടുന്നത്. എനിക്കറിയാം നീ ഇവിടെ എനിക്കരികിലുണ്ടെന്ന്.

  ഓരോ ദിവസവും ഞാന്‍ തകര്‍ന്നു പോകും. അപ്പോള്‍ 'ബേബു യു ഹാവ് ഗോട്ട് ദിസ്' എന്ന് നീ പറയുന്നത് ഞാന്‍ ഓര്‍ക്കും അതെന്നെ അടുത്ത ദിവസത്തിലേക്ക് കൊണ്ടു പോകും. നീ ഇവിടെ ഇല്ലാത്തതിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം വികാരങ്ങളുടെ അണക്കെട്ട് തന്നെ എന്നിലേക്ക് കടന്നു വരും. ഇതെഴുതുമ്പോള്‍ എന്റെ ഹൃദയം വേദനിക്കുന്നുണ്ട്. നീയില്ലാതെ ജീവിതമില്ല. അതിന്റെ അര്‍ത്ഥം നീ നിന്നോടൊപ്പം കൊണ്ടു പോയി. ഈ ശൂന്യത മറ്റൊന്ന് കൊണ്ട് നിറയ്ക്കാനാകില്ല. നീയില്ലാതെ, ഞാന്‍ നിശ്ചലയായി നില്‍ക്കുകയാണ്.

  എന്റെ പ്രിയപ്പെട്ട സണ്‍ഷൈന്‍ ബോയ്, നിനക്ക് എല്ലാ ദിവസവും മാല്‍പുവ തരാമെന്നും ലോകത്തിലുള്ള എല്ലാ ക്വാണ്ടം ഫിസിക്‌സ് പുസ്തകങ്ങള്‍ വായിക്കാമെന്നും ഞാന്‍ വാക്ക് തരുന്നു. എന്നിലേക്ക് മടങ്ങി വരൂ, പ്ലീസ്. എന്റെ ബെസ്റ്റ് ഫ്രണ്ട്, മൈ മാന്‍, എന്റെ പ്രണയമേ നിന്നെ ഞാന്‍ മിസ് ചെയ്യുന്നു. ബേബു ആന്റ് പുട്ട്പുട്ട് ഫോര്‍ എവര്‍. എന്നു പറഞ്ഞാണ് റിയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. സുശാന്തുമൊത്തുള്ള ചിത്രവും റിയ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. രണ്ടര ലക്ഷത്തിലധികം പേരാണ് ഇതുവരെ മാത്രം ലൈക് ചെയ്തിരിക്കുന്നത്.

  Recommended Video

  sushant singh rajput's last video | FilmiBeat Malayalam

  ദിവസങ്ങള്‍ക്ക് മുമ്പ് റിയ പങ്കുവച്ചൊരു കുറിപ്പും ശ്രദ്ധ നേടിയിരുന്നു. വലിയ വേദനകളില്‍ നിന്നുമാണ് വലിയ കരുത്ത് ലഭിക്കുന്നത്. പിടിച്ചു നില്‍ക്കുക എന്നായിരുന്നു റിയ കുറിച്ചിരുന്നത്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് റിയയ്‌ക്കെതിരെ സുശാന്തിന്റെ പിതാവ് കേസ് നല്‍കിയിരുന്നു. കേസില്‍ സിബിഐയും ഇഡിയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. രാജ്യത്തെയാകെ പിടിച്ചുലച്ച വിവാദ സംഭവങ്ങളായിരുന്നു അന്ന് അരങ്ങേറിയത്.അതേസമയം ചെഹരെയാണ് റിയയുടെ പുതിയ സിനിമ. നാളുകളായി പൊതുസമൂഹത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് റിയ.

  Read more about: sushant singh rajput
  English summary
  Rhea Chakraborthy Pens An Heartflet Note About Sushant Singh Rajput , Read More In Malayalam Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X