സുശാന്ത് സിംഗിന് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടോ? ഒടുവില്‍ വെട്ടിത്തുറന്ന് പറഞ്ഞ് റിയ ചക്രവര്‍ത്തി

സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസും തുടര്‍ന്ന് ബോളിവുഡിലെ പ്രമുഖരെയടക്കം ചോദ്യം ചെയ്തതുമൊക്കെ സമീപകാലത്തെ ഏറ്റവും വലിയ വിവാദമായിരുന്നു. ഇന്ന് മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ഏറ്റവും വലിയ വേട്ടയാടലിന് ഇരയായത് നടി റിയ ചക്രവര്‍ത്തിയായിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ്ക്ക് മാസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു.

2020 ജൂലൈ 14 നായിരുന്നു സുശാന്തിന്റെ മരണം. രാജ്യം ഞെട്ടിയ വാര്‍ത്തയായിരുന്നു സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തുവെന്നത്. ബോളിവുഡിലെ ഔട്ട്‌സൈഡറായ സുശാന്ത് ടെലിവിഷനിലൂടെ ബോളിവുഡിലെത്തുകയും എംസ് ധോണിയടക്കം നിരവധി ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്ത താരമാണ്. സുശാന്തിന്റെ മരണം സിനിമാ ലോകവും കടന്ന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയായി മാറുന്ന സാഹചര്യം വരെയുണ്ടായി.

Rhea Chakraborty

സുശാന്തിന് മയക്കുമരുന്ന് നല്‍കിയെന്ന കുറ്റത്തിന് 2020 സെപ്തംബറിനാണ് റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്യുന്നത്. ഒരു മാസത്തോളം റിയ ജയില്‍ വാസം അനുഭവിച്ചിരുന്നു. ആ സംഭവത്തിന് ശേഷം റിയ ചക്രവര്‍ത്തി പൊതുവേദികളില്‍ നിന്നും അകലം പാലിക്കുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ ഷോയിലൂടെയാണ് റിയ മടങ്ങിയെത്തുന്നത്. ഇപ്പോഴിതാ ആദ്യമായി പൊതുവേദിയിലെത്തിയിരിക്കുകയാണ് റിയ. ഇന്ത്യ ടുഡേ കോണ്‍ക്ലേവിലൂടെയാണ് റിയയുടെ മടങ്ങി വരവ്.

പരിപാടിയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ റിയ സുശാന്ത് സിംഗിനെക്കുറിച്ചും കേസിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. സുശാന്തിന് മയക്കുമരുന്ന് നല്‍കിയിരുന്നുവോ എന്ന ചോദ്യത്തിനും റിയ മറുപടി നല്‍കിയിട്ടുണ്ട്. ''ഞാന്‍ ഈ വിഷയം അവസാനിപ്പിച്ചതാണ്. എനിക്ക് മയക്കുമരുന്നിനെക്കുറിച്ച് സംസാരിക്കണ്ട. എന്‍സിബിയെക്കുറിച്ച് സംസാരിക്കണ്ട. സിബിഐയെക്കുറിച്ച് സംസാരിക്കണ്ട'' എന്നായിരുന്നു റിയയുടെ പ്രതികരണം.

താന്‍ ആളുകളെ കാണുമ്പോള്‍ അവര്‍ തന്നെക്കുറിച്ച് എന്താണ് മനസില്‍ ചിന്തിക്കുന്നതെന്ന് തനിക്ക് അറിയാന്‍ സാധിക്കുന്നുണ്ടെന്നും റിയ പറയുന്നുണ്ട്. ''ആളുകളുമായി സംസാരിക്കുമ്പോള്‍ എനിക്ക് അവരുടെ മനസില്‍ നടക്കുന്ന ചിന്തകള്‍ കേള്‍ക്കാനാകും. ചിലപ്പോള്‍ അവര്‍ എന്നെ നോക്കി ഇവളെ കണ്ടാല്‍ ക്രിമിനലിനെ പോലെ തോന്നുന്നില്ലല്ലോ എന്നാകും ചിന്തിക്കുക. ആ ചിന്ത എനിക്ക് അനുഭവിക്കാന്‍ സാധിക്കും. അതെന്നെ ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഒട്ടുമില്ല'' എന്നാണ് റിയ പറയുന്നത്.

സുശാന്തിന്റെ മരണ ശേഷം തന്നെ ദുര്‍മന്ത്രവാദിനിയെന്നും യക്ഷിയെന്നുമൊക്കെ വിളിച്ചതിനെക്കുറിച്ചും റിയ സംസാരിക്കുന്നുണ്ട്. ദുര്‍മന്ത്രവാദിനിയെന്ന പേര് തനിക്ക് ഇഷ്ടമാണെന്നാണ് റിയ പറയുന്നത്. ദുര്‍മന്ത്രവാദിനി എന്ന പേര് എനിക്കിഷ്ടമാണ്. പണ്ടുകാലത്ത് ആരായിരുന്നു ദുര്‍മന്ത്രവാദിനി? പുരുഷാധിപത്യം നിറഞ്ഞ സമൂഹത്തില്‍ അതിന് അടിമപ്പെടാന്‍ തയ്യാറാകാതിരുന്ന സ്ത്രീയാണെന്നാണ് റിയ പറയുന്നത്.

സ്വന്തം ഇഷ്ടത്തിന് ജീവിച്ചവള്‍. സ്വന്തമായ അഭിപ്രായമുണ്ടായിരുന്നവള്‍. പുരുഷാധിപത്യത്തിന് എതിരായിരുന്നവള്‍. സ്വന്തമായ കാഴ്ചപ്പാടുകളും ചിന്തകളുമുണ്ടായിരുന്നവള്‍. ചിലപ്പോള്‍ ഞാന്‍ അതായിരിക്കാം. ചിലപ്പോള്‍ ഞാന്‍ ദുര്‍മന്ത്രവാദിനിയായിരിക്കാം. ദുര്‍മന്ത്രവാദം ചെയ്യേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയുമായിരിക്കുമെന്നും റിയ പറയുന്നുണ്ട്.

Rhea Chakraborty

സുശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിയായി തന്നെ ചിത്രീകരിച്ചതിനെക്കുറിച്ചും റിയ സംസാരിക്കുന്നുണ്ട്. അവള്‍ അവന്റെ ജീവിതത്തിലേക്ക് വന്നതോടെ അവന്‍ മാറിപ്പോയെന്ന് ആളുകള്‍ പറഞ്ഞു. അവന് എനിക്ക് മുമ്പ് തന്നെ സ്വന്തമായൊരു വ്യക്തിത്വമുണ്ടായിരുന്നു. ചെറിയ പട്ടണത്തില്‍ നിന്നും വന്നവനായിരുന്നു. ബോളിവുഡിലൊരു ഇടം കണ്ടെത്തി. അത് നിയന്ത്രിക്കാന്‍ പറ്റുന്നൊരാളുടെ മനസല്ലെന്നാണ് റിയ പറയുന്നത്.

അതേസമയം, അവനെ അങ്ങനൊരു കാര്യം ചെയ്യുന്നതിലേക്ക് നയിച്ചത് എന്താണെന്ന് എനിക്കറിയില്ലെന്നും റിയ പറയുന്നു. കാരണം പലരും കരുതുന്നത് പോലെ ഞാന്‍ അവന്റെ മനസിലല്ല ജീവിക്കുന്നതെന്നും റിയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പക്ഷെ അവന്റെ മനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നത് അറിയാമായിരുന്നു. അവന്‍ കടന്നു പോകുന്ന അവസ്ഥ അറിയാമായിരുന്നുവെന്നും റിയ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: sushant singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X