അതെ ഞാന്‍ ദുര്‍മന്ത്രവാദിനിയാണ്! ജാമ്യം കിട്ടിയ അന്ന് ജയിലില്‍ നാഗിന്‍ ഡാന്‍സ് ചെയ്തു; തുറന്നടിച്ച് റിയ

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവും തുടര്‍ന്നുണ്ടായ വിവാദവുമൊന്നും ആരും മറന്നിട്ടുണ്ടാകില്ല. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദമാണ് സുശാന്തിന്റെ മരണം. സിനിമ ലോകത്തു മാത്രമായിരുന്നില്ല സുശാന്തിന്റെ മരണം വിവാദം സൃഷ്ടിച്ചത്. രാഷ്ട്രീയത്തില്‍ പോലും സ്വാധീനം ചെലുത്തിയതായിരുന്നു സുശാന്തിന്റെ മരണം. ആത്മഹത്യയെ തുടര്‍ന്നായിരുന്നു താരം മരണപ്പെടുന്നത്. പിന്നാലെ ബോളിവുഡിലെ പ്രമുഖരെ പോലും ചോദ്യം ചെയ്തു കൊണ്ടുള്ള അന്വേഷണവും അരങ്ങേറിയിരുന്നു.

ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും സുശാന്തിന്റെ മരണം വഴി തെളിച്ചിരുന്നു. സോഷ്യല്‍ മീഡിയയാകെ ബോളിവുഡിനെതിരെ തിരിയുന്നതിനും കാലം സാക്ഷ്യം വഹിച്ചിരുന്നു. ഇപ്പോഴും സുശാന്തിന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിക്കുന്നവര്‍ കുറവല്ല. നെപ്പോട്ടിസം v/s ഔട്ട് സൈഡര്‍ ചര്‍ച്ചകള്‍ ശക്തമാകാനും സുശാന്തിന്റെ മരണം കാരണമായി. ഒപ്പം മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിയാരുങ്ങി.

Rhea Chakraborty

സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി നേരിട്ട സൈബര്‍ ബുള്ളിയിംഗും അറസ്റ്റും മാധ്യമ വിചാരണയുമൊന്നും കാലം മറക്കില്ലെന്നുറപ്പാണ്. അതിന് ശേഷം പൊതുവേദികളിലൊന്നും റിയ എത്തിയിരുന്നില്ല. കടുത്ത വിഷാദത്തിലേക്ക് കടന്നു പോയ റിയ ഈയ്യടുത്താണ് ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ക്യാമറയുടെ മുന്നിലെത്തുന്നത്. ഇപ്പോഴിതാ മൂന്ന് വര്‍ഷത്തിന് ശേഷം ഒരു പൊതു വേദിയിലെത്തിയിരിക്കുകയാണ് റിയ.

സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ താന്‍ നേരിട്ട വേട്ടയാടലിനെക്കുറിച്ചും ദുര്‍മന്ത്രവാദിനി, യക്ഷി വിളികളോടും റിയ പ്രതികരിക്കുന്നുണ്ട്. ഇന്ത്യ ടുഡേ കോണ്‍ക്ലേവിലായിരുന്നു റിയയുടെ പ്രതികരണം. ഇത് റിയ 2.0 ആണെന്നും പുതിയ താന്‍ പഴയ തന്നേക്കാള്‍ ഒരുപാട് മാറിയിട്ടുണ്ടെന്നും റിയ പറയുന്നു. അതേസമയം ദുര്‍മന്ത്രവാദിനി വിളികള്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് റിയ പറയുന്നത്.

''ദുര്‍മന്ത്രവാദിനി എന്ന പേര് എനിക്കിഷ്ടമാണ്. പണ്ടുകാലത്ത് ആരായിരുന്നു ദുര്‍മന്ത്രവാദിനി? പുരുഷാധിപത്യം നിറഞ്ഞ സമൂഹത്തില്‍ അതിന് അടിമപ്പെടാന്‍ തയ്യാറാകാതിരുന്ന സ്ത്രീയാണ്. സ്വന്തം ഇഷ്ടത്തിന് ജീവിച്ചവള്‍. സ്വന്തമായ അഭിപ്രായമുണ്ടായിരുന്നവള്‍. പുരുഷാധിപത്യത്തിന് എതിരായിരുന്നവള്‍. സ്വന്തമായ കാഴ്ചപ്പാടുകളും ചിന്തകളുമുണ്ടായിരുന്നവള്‍. ചിലപ്പോള്‍ ഞാന്‍ അതായിരിക്കാം. ചിലപ്പോള്‍ ഞാന്‍ ദുര്‍മന്ത്രവാദിനിയായിരിക്കാം. ദുര്‍മന്ത്രവാദം ചെയ്യേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയുമായിരിക്കും'' എന്നാണ് റിയ പറഞ്ഞത്. ജയിലില്‍ കഴിഞ്ഞ കാലത്തെക്കുറിച്ചും റിയ ചക്രവര്‍ത്തി തുറന്ന് സംസാരിക്കുന്നുണ്ട്.

''ജയില്‍ എളുപ്പമല്ല. സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. സമൂഹത്തിന് നമ്മള്‍ ചേരില്ല എന്ന കാരണത്താലാണ് ഇവിടെ കൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഒരു വ്യക്തിയല്ല. സ്വയം ഒന്നുമല്ല എന്ന് ചിന്തിച്ചു തുടങ്ങും. നിങ്ങളൊരു നമ്പറാണ്. പറഞ്ഞത് പോലെ മാത്രം ചെയ്യും. കുറച്ച് സന്തോഷം തന്നിട്ട് അതങ്ങ് തട്ടിയെടുക്കും. അതാണ് ഞാന്‍ ജയിലില്‍ നിന്നും പഠിച്ചത്'' റിയ പറയുന്നു. അന്ധകാരത്തിലേക്ക് വീണു പോകുന്ന അവസ്ഥയാണെന്നും റിയ പറയുന്നു.

''ജയിലില്‍ കണ്ട സ്ത്രീകളില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചു. ഞാന്‍ വിചാരണയിലുള്ള ജയില്‍പുള്ളിയായിരുന്നു. പ്രതിയായിട്ടില്ല'' റിയ പറയുന്നു. തനിക്കൊപ്പം ജയിലിലുണ്ടായിരുന്ന പല സ്ത്രീകള്‍ക്കും തന്റേത് പോലെ കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല. താന്‍ താരമായിരുന്നതിനാല്‍ തന്റെ കേസ് ശ്രദ്ധിക്കപ്പെടുകയും മുന്നോട്ട് പോവുകയും ചെയ്യും. എന്നാല്‍ അവരുടെ അവസ്ഥ അതായിരുന്നില്ലെന്ന് റിയ പറയുന്നു. തന്നേക്കാള്‍ കഷ്ടത അനുഭവിച്ചിരുന്ന സ്ത്രീകളെ താന്‍ കണ്ടുവെന്നും റിയ പറയുന്നു.

Rhea Chakraborty

''എനിക്ക് ജാമ്യം കിട്ടിയ അന്ന് എന്റെ സഹോദരന് ജാമ്യം കിട്ടിയിരുന്നില്ല. ഞാന്‍ തകര്‍ന്നു പോയി. അന്നാണ് ഞാന്‍ ശരിക്കും പൊട്ടിക്കരഞ്ഞത്'' റിയ പറയുന്നു. തനിക്ക് ജാമ്യം കിട്ടുമ്പോള്‍ എല്ലാവര്‍ക്കും വേണ്ടി ഡാന്‍സ് കളിക്കാമെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് അതിന് മനസ് വന്നില്ല. ഒടുവില്‍ പോകാന്‍ നേരം അവര്‍ക്ക് സന്തോഷം ലഭിക്കും എന്ന് തിരിച്ചറിഞ്ഞ് താന്‍ നൃത്തം ചെയ്തുവെന്നും റിയ പറയുന്നു.

''എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ നിമിഷമായിരുന്നു അത്. ഞങ്ങള്‍ നിലത്ത് കിടന്ന് നാഗിന്‍ ഡാന്‍സ് ചെയ്യുകയായിരുന്നു. അവരുടെ കണ്ണുകളില്‍ കണ്ട സന്തോഷവും ആവേശവും മറക്കില്ല. അവര്‍ക്കൊപ്പമാണ് ഇതുവരെയുള്ള എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം ഞാന്‍ അനുഭവിച്ചത്'' എന്നാണ് റിയ പറഞ്ഞത്.

More from Filmibeat

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X