അവന്‍ വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമാണ്! അലിയുമായുള്ള വിവാഹത്തെപ്പറ്റി റിച്ചയുടെ അമ്മ
ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് റിച്ച ഛദ്ദയും അലി ഫസലും. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ലിവിംഗ് ടുഗദറിലായിരുന്ന അലിയും റിച്ചയും 2020 ല്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2022 ലാണ് ഇരുവരും വിവാഹത്തിന്റെ ആഘോഷങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസം തങ്ങളുടെ വിവാഹത്തിന്റെ ഡോക്യുമെന്ററിയുടെ ടീസര്‍ താരങ്ങള്‍ പുറത്ത് വിട്ടിരുന്നു. റിയാലിറ്റി എന്നാണ് വിവാഹ വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.
അതിന് ശേഷം തങ്ങളുടെ പ്രണയകാലത്തെ രസകരമായ ഓര്‍മ്മകള്‍ ഇരുവരും നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ താനും അലിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള തന്റെ അമ്മയുടെ പ്രതികരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് റിച്ച ഛദ്ദ. അലി വിവാഹിതനും രണ്ട് കുട്ടികളുടെ മകനുമാണെന്നായിരുന്ന തന്റെ അമ്മ കരുതിയിരുന്നതെന്നാണ് റിച്ച പറയുന്നത്.

''നിനക്ക് അറിയുമോ എന്ന് അറിയില്ല. പക്ഷെ അവന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്'' എന്നാണ് തന്റെ അമ്മ പറഞ്ഞതെന്നാണ് റിച്ച പറയുന്നത്. അകന്ന ബന്ധുക്കളില്‍ നിന്നുമുള്ള വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ എങ്ങനെയാണ് നേരിടേണ്ടത് എന്നും താരം പറയുന്നുണ്ട്. താന്‍ പ്രണയിക്കുന്നത് അന്യമതസ്ഥനായാണെന്ന് പറഞ്ഞാല്‍ മതിയെന്നാണ് റിച്ച പറയുന്നത്. അതേസമയം അച്ഛനും അമ്മയും തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നില്ലെന്നും താരം പറയുന്നുണ്ട്.
താനും അലിയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായതെന്നും റിച്ച പറയുന്നുണ്ട്. ''ഞങ്ങള്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. നല്ല സമാധാനമായിരുന്നു. കുടുംബ കോടതിയും അടുത്തുണ്ടായിരുന്നു. അസാധാരണമായൊന്നുമില്ല അതില്‍. സമൂഹത്തില്‍ നടക്കുന്നത് തന്നെയാണ്. അതിനാണ് അങ്ങനൊരു നിയമമുള്ളത് തന്നെ. എന്നാല്‍ മീഡിയ അത് വലിയൊരു വിഷയമാക്കുന്നുണ്ട്'' എന്നാണ് വിവാഹത്തെക്കുറിച്ച് റിച്ച പറഞ്ഞത്.
താനും അലിയും വ്യത്യസ്ത മതവിശ്വാസികളാണെങ്കിലും ജീവിതത്തില്‍ തങ്ങള്‍ സമാനമായ ചിന്താഗതിയുള്ളവരാണെന്നും മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുമുള്ളവരാണെന്നും റിച്ച പറയുന്നു. താനും അലിയും ഒരിക്കലും വലിയ ആര്‍ഭാടത്തോട് കൂടിയുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും റിച്ച പറയുന്നുണ്ട്. കൊവിഡ് കാലത്തായിരുന്നു റിച്ചയുടേയും അലിയുടേയും വിവാഹം. അതിനാല്‍ കുടുംബാംഗങ്ങള്‍ മാത്രമേ വിവാഹത്തിനുണ്ടായിരുന്നുള്ളൂ.
ഒരുമിച്ച് അഭിനയിച്ച ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ മൂന്നാം ഭാഗം ഈയ്യടുത്താണ് ബോക്‌സ് ഓഫീസിലെത്തിയത്. ഓണ്‍ സ്‌ക്രീനില്‍ അഭിനയ പ്രകടനം കൊണ്ട് കയ്യടി നേടിയിട്ടുള്ള അലിയും റിച്ചയും ഓഫ് സ്‌ക്രീനില്‍ തങ്ങളുടെ കാഴ്ചപ്പാടുകളിലൂടേയും നിലപാടുകളിലൂടേയും ശ്രദ്ധ നേടിയിട്ടുള്ളവരാണ്.

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അലി ഫസല്‍. ഖൂഫിയ ആണ് അലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും അലി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മിര്‍സാപൂറിലൂടെയാണ് ഒടിടി ലോകത്ത് അലി ഫസല്‍ താരമാകുന്നത്. ഈ സീരീസിന്റെ അവസാന ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ബോളിവുഡിലെ ആക്ടിംഗ് പവര്‍ഹൗസാണ് റിച്ച ഛദ്ദ. ഫുക്രെ ത്രീയാണ് റിച്ചയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റിച്ചയും ഒടിടി ലോകത്ത് സാന്നിധ്യം അറിയിച്ച നടിയാണ്. അഭി തോ പാര്‍ട്ടി ഷുരു ഹുയി ഹേ ആണ് റിച്ചയുടെ പുതിയ സിനിമ.


Click it and Unblock the Notifications











