സ്റ്റണ്ട് ചെയ്യുന്നതിനിടെ കാലൊടിഞ്ഞു; ഒരാൾക്ക് പോലും സഹതാപം തോന്നിയില്ല; വേദനിപ്പിച്ച അനുഭവം പറഞ്ഞ് റിച്ച ചദ്ദ

സിനിമകളിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആക്ഷൻ സീക്വൻസുകൾ. സാധാരണ സംഘട്ടന രംഗങ്ങളാണെങ്കിൽ പോലും അതിൽ അപകടസാധ്യത ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ ആക്ഷൻ സിനിമകളിൽ അഭിനയിക്കുമ്പോൾ മുറിവുകൾ, പൊള്ളൽ, ചതവ്, ചിലപ്പോൾ ജീവൻ അപകടപ്പെടുത്തുന്ന പരിക്കുകൾ വരെ താരങ്ങൾക്ക് ഉണ്ടാകാറുണ്ട്. അമിതാഭ് ബച്ചൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, ഹൃത്വിക് റോഷൻ തുടങ്ങിയ താരങ്ങൾക്കെല്ലാം കരിയറിന്റെ പല ഘട്ടങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുള്ളവരാണ്.

ചില നടിമാർക്കും ആക്ഷൻ സീക്വൻസുകൾക്കിടയിൽ പരിക്ക് പറ്റിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി റിച്ച ചദ്ദ. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയിലെ ആക്ഷൻ സീൻ ചെയ്യുന്നതിനിടെ നടിയുടെ കാൽ ഒടിയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അതൊരു മോശം അനുഭവം ആയിരുന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റിച്ച ഇപ്പോൾ. കാലൊടിഞ്ഞ തന്നെ സെറ്റിൽ ആരും തിരിഞ്ഞു നോക്കിയില്ലെന്നും തന്നോട് യാതൊരു തരത്തിലുള്ള സഹതാപവും പ്രകടിപ്പിച്ചില്ലെന്നും റിച്ച ചദ്ദ പറയുന്നു.

Richa Chadha

സൈറസ് ബ്രോച്ചയുടെ പോഡ്‌കാസ്റ്റായ സൈറസ് സേസിൽ സംസാരിക്കുന്നതിനിടെയാണ് റിച്ച ഏറെ വേദനിപ്പിച്ച ഈ അനുഭവം പങ്കുവച്ചത്. അവൾ വിവരിച്ചു, 'എനിക്ക് ഇപ്പോൾ കാർട്ടിലേജ് ഇല്ല. സ്റ്റണ്ട് ചെയ്യുന്നതിനിടെ പറ്റിയ പരുക്കിലാണ് അതിന് ക്ഷതം സംഭവിച്ചത്. ഞാൻ ഒരു വൃത്തികെട്ട സിനിമയിൽ അഭിനയിച്ചതാണ്. അതിന് ഞാൻ ഇപ്പോൾ ഖേദിക്കുന്നു. എന്റെ കാൽ ഒടിഞ്ഞപ്പോൾ, ഞാൻ ചുറ്റും നോക്കി, ഒരാളുടെ കണ്ണുകളിൽ പോലും സഹതാപം ഉണ്ടായിരുന്നില്ല. ഓഹ്... ഇപ്പോൾ ഒരു ഷെഡ്യൂൾ ബ്രേക്കാവും, ഞങ്ങൾക്ക് പ്രതിഫലം ലഭിക്കില്ല എന്നായിരുന്നു കണ്ണുകളിൽ', റിച്ച പറയുന്നു.

സംഭവിച്ചത് എന്താണെന്നും റിച്ച പങ്കുവച്ചു. 'ഞാൻ എന്തിൽ നിന്നോ ചാടുന്ന രംഗമാണ്, അവർ ഇട്ടിരുന്ന ക്രഷ് മാറ്റ് ശരിയായല്ല കിടന്നിരുന്നത്. അവിടെ ഒരു മെത്തയും ഉണ്ടായിരുന്നു, എന്നിട്ടും എനിക്ക് പരുക്ക് പറ്റി. എന്റെ കാൽമുട്ട് വളഞ്ഞു പുളഞ്ഞു പോയി. ഞാൻ വല്ലാതെ പ്രകോപിതയായി', റിച്ച പറഞ്ഞു.

Richa Chadha

അതിനു ശേഷം ഇനിയൊരിക്കലും എന്റെ ശരീരം വെച്ച് റിസ്ക് എടുക്കില്ലെന്ന് തീരുമാനിച്ചു. താരങ്ങൾ ഇത്രയും വലിയ റിസ്ക് എടുക്കാൻ തയ്യാറാകുമ്പോൾ പോലും അതിനുവേണ്ട സുരക്ഷ സംവിധാനങ്ങൾ അവർ ഉറപ്പാക്കുന്നില്ലെന്നും നടി പറഞ്ഞു, 'താരങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിച്ചുള്ളവരാണ്, ആരും അവരുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നില്ല', റിച്ച പറയുന്നു.

ഫുക്രേ 3 ആണ് റിച്ചയുടെ ഏറ്റവും പുതിയ സിനിമ. സമ്മിശ്ര പ്രതികരണങ്ങൾ നേടി ചിത്രം പ്രദർശനം തുടരുകയാണ്. സംവിധായകൻ സഞ്ജയ് ലീല ബൻസാലി ആദ്യമായി സംവിധാനം ചെയ്യുന്ന ഹീരമാണ്ടി എന്ന സീരീസിലാണ് താരം റിച്ച അടുത്തതായി അഭിനയിക്കുന്നത്. അതേസമയം നടന്‍ അലി ഫസലിനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതവും നയിക്കുകയാണ് താരം. ഏറെനാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷമാണ് റിച്ചയും കാമുകൻ അലി ഫസലും വിവാഹിതരായത്. കഴിഞ്ഞ ഒക്ടോബറിൽ ലഖ്‌നൗവിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.

More from Filmibeat

Read more about: richa chadha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X