ആ നടന് അസൂയ, എന്റെ വസ്ത്രങ്ങള്‍ എടുത്ത് വലിച്ചെറിഞ്ഞു! ദുരനുഭവം വെളിപ്പെടുത്തി റിച്ച ഛദ്ദ

ബോളിവുഡിലെ കുടുംബവേരുകളോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് റിച്ച ഛദ്ദ. ഓണ്‍ സ്‌ക്രീനില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന റിച്ച ഓഫ് സ്‌ക്രീനിലും ബോള്‍ഡാണ്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമൊക്കെ റിച്ച യാതൊരു മറയുമില്ലാതെ തുറന്ന് പറയാറുണ്ട്. ഏറെനാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്താണ് റിച്ച കാമുകനായ നടന്‍ അലി ഫസലിനെ വിവാഹം കഴിച്ചത്.

ഇപ്പോഴിതാ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അസൂയയെക്കുറിച്ച് മനസ് തുറക്കുകയാണ് റിച്ച. ഇന്‍ഡസ്ട്രിയിലുള്ള സഹതാരങ്ങളില്‍ നിന്നും അസൂയ അനുഭവിച്ചിട്ടുണ്ടെന്നാണ് റിച്ച പറയുന്നത്. കരിയറിന്റെ തുടക്കകാലത്ത് കൂടെ അഭിനയിച്ച നടനില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട് റിച്ചയ്ക്ക്. ദേഷ്യത്തില്‍ തന്റെ തുണികള്‍ വലിച്ചെറിയാന്‍ പോലും അയാള്‍ പറഞ്ഞുവെന്നാണ് റിച്ച പറയുന്നത്.

Richa Chadha

''പലവട്ടം സംഭവിച്ചിട്ടുണ്ട്. എന്റെ ആദ്യത്തെ സിനിമയുടെ സമയത്ത് വല്ലാതെ വിഷമം തോന്നിയ സംഭവമുണ്ടായി. ഞാന്‍ കോളേജില്‍ നിന്നും നേരെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയുടെ സെറ്റിലെത്തിയതാണ്. കുറച്ച് കഴിഞ്ഞ് ഒരാള്‍ വരുന്നുണ്ട് അതുവരെ വാനിറ്റി വാന്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു. ഞാന്‍ അതില്‍ നിന്നും റെഡിയായി സെറ്റിലേക്ക് പോയി. പക്ഷെ ഈ സമയത്ത് ആരോ വന്ന് എന്റെ വസ്ത്രങ്ങളൊക്കെ എടുത്തെറിഞ്ഞു'' റിച്ച പറയുന്നു.

അതേസമയം താന്‍ ഒരിക്കലും മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി ശ്രമിക്കാറില്ലെന്നും ആരുമായും മത്സരിക്കാനില്ലെന്നും മുമ്പ് റിച്ച പറഞ്ഞിട്ടുണ്ട്. ''എനിക്ക് ശ്രദ്ധിക്കപ്പെടാന്‍ താല്‍പര്യമില്ല. വിമര്‍ശകരുടേയോ കാഴ്ചക്കാരുടേയോ അംഗീകാരം എനിക്ക് വണ്ട്. ഞാന്‍ ചെയ്തത് ഞാന്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. എനിക്ക് എന്റെ ജോലിയില്‍ താല്‍പര്യമില്ല എന്നല്ല. അതാണ് എന്നെ നിലര്‍ത്തുന്നത്. എന്റെ എല്ലാം എന്റെ തൊഴിലാണ്. ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതാണ്'' എന്നാണ് റിച്ച പറഞ്ഞത്.

തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന കഷ്ടതകളെക്കുറിച്ച് റിച്ച മുമ്പും സംസാരിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യം അവകാശപ്പെടാനില്ലായിരുന്നു. പലപ്പോഴും അവസാന നിമിഷം സിനിമയില്‍ നിന്നും മാറ്റും. പലരും തന്നെ നിരുത്സാഹപ്പെടുത്തുകയും തെറ്റായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും റിച്ച പറഞ്ഞിട്ടുണ്ട്.

Richa Chadha

ഓയ് ലക്കി ലക്കി ഓയ് ആയിരുന്നു റിച്ചയുടെ അരങ്ങേറ്റ സിനിമ. പിന്നീട് ഗ്യാങ്‌സ് ഓഫ് വസീപുര്‍ പരമ്പരയിലൂടെയാണ് റിച്ച ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് വന്ന ഫുക്രെയിലെ കഥാപാത്രവും കയ്യടി നേടി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് റിച്ചയും അലി ഫസലും പരിചയപ്പെടുന്നത്. പിന്നീട് അഭിനയിച്ച മസാന്‍, ഫുക്രെ റിട്ടേണ്‍സ്, ലവ് സോണിയ, രാം ലീല, സെക്ഷന്‍ 375 തുടങ്ങിയ സിനിമകളിലെ റിച്ചയുടെ പ്രകടനങ്ങള്‍ കയ്യടി നേടി.

സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും റിച്ച സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫുക്രെ ത്രീ, ഹീരാമണ്ഡി തുടങ്ങിയവയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന സിനിമകളും സീരീസുകളും. പോയ വര്‍ഷം ഒക്ടോബര്‍ നാലിനായിരുന്നു അലി ഫസലും റിച്ച ഛദ്ദയും വിവാഹം കഴിച്ചത്. അഭിനയത്തിന് പുറമെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നവരാണ് റിച്ചയും അലിയും.

More from Filmibeat

Read more about: richa chadha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X