For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ വസ്ത്രമൊക്കെ ഇവന്‍ കാമുകിമാര്‍ക്ക് സമ്മാനമായി നല്‍കുമായിരുന്നു; രണ്‍ബീറിനെക്കുറിച്ച് സഹോദരി

  |

  ബോളിവുഡിലെ സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീര്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും സൂപ്പര്‍താരമായി മാറുകയുമായിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് രണ്‍ബീറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയമായി മാറുകയും ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറുകയും ചെയ്തു. ഇതിനിടെ രണ്‍ബീറിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  ഇപ്പോഴിതാ രണ്‍ബീറിനെക്കുറിച്ചുള്ള അമ്മ നീതു സിംഗിന്റേയും സഹോദരി റിദ്ധിമ കപൂറിന്റേയും വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പ്രശസ്ത കോമഡി ഷോ ആയ ദ കപില്‍ ശര്‍മ ഷോയില്‍ ഈ ആഴ്ച അതിഥികളായി എത്തുന്നത് റിദ്ധിമയും അമ്മ നീതു കപൂറുമാണ്. ഇരുവരും രസകരമായ ഒരുപാട് അനുഭവങ്ങള്‍ തുറന്നു പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  കപില്‍ ശര്‍മയാണ് റിദ്ധിമയോട് രസകരമായ കഥയെക്കുറിച്ച് ചോദിക്കുന്നത്. നേരത്തെ റിദ്ധിമ വിദേശത്ത് പഠിക്കുന്ന സമയത്ത് രണ്‍ബീര്‍ സഹോദരിയുടെ വസ്ത്രങ്ങള്‍ തന്റെ കാമുകിമാര്‍ക്ക് സമ്മാനിക്കുമായിരുന്നുവെന്ന് കേട്ടിട്ടിട്ടുണ്ട് ശരിയാണോ എന്നായിരുന്നു കപില്‍ ചോദിച്ചത്. കേട്ടത് ശരിയാണെന്ന് പറഞ്ഞു കൊണ്ട് റിദ്ധിമ കഥ പറയുകയായിരുന്നു.

  ''അതെ. ഞാന്‍ ലണ്ടനില്‍ പഠിക്കുന്ന സമയമായിരുന്നു. അവധിക്കാലത്താണ് വീട്ടില്‍ വരുന്നത്. ഒരു തവണ വീട്ടില്‍ വന്ന ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ അവന്റെ ഒരു കാമുകി വീട്ടിലേക്ക് വന്നു. നോക്കുമ്പോള്‍ അവളുടെ ടോപ്പ് നല്ല പരിചയം ഉളളത് പോലെ. ഇതുപോലെ ഒന്ന് എന്റെ പക്കലും ഉണ്ടല്ലോ എന്ന് തോന്നി. അത് തപ്പി നോക്കിയപ്പോള്‍ കണ്ടില്ല. അപ്പോഴാണ് ഞാന്‍ ആ സത്യം അറിയുന്നത്. ഞാന്‍ ഇല്ലാത്ത സമയം നോക്കി ഇവന്‍ എന്റെ വസ്തുക്കളെല്ലാം തന്റെ കാമുകിമാര്‍ക്ക് നല്‍കുകയായിരുന്നു. അവന്റെ പോക്കറ്റ് മണി സേവ് ചെയ്യാന്‍ വേണ്ടിയായിരുന്നു അത്'' എന്നാണ് റിദ്ധിമ പറഞ്ഞത്.

  അരികിലുണ്ടായിരുന്ന നീതു പൊട്ടിച്ചിരിച്ചു കൊണ്ട് ആ കഥ ശരിവെക്കുകയും ചെയ്തു. ''ഞാന്‍ എന്റെ മക്കള്‍ക്ക് ഒരുപാട് പണം കൊടുക്കുമായിരുന്നില്ല. അവര്‍ക്ക് അത്യാവശ്യത്തിന് വേണ്ടിയുള്ള പണം മാത്രമായിരുന്നു ഞാന്‍ നല്‍കിയിരുന്നത്. കൂടുതല്‍ നല്‍കിയിരുന്നുവെങ്കില്‍ അവര്‍ നശിച്ചു പോവുമായിരുന്നു. അതുകൊണ്ട് വേണ്ടത്ര മാത്രമായിരുന്നു നല്‍കിയിരുന്നത്''. എന്നാണ് നീതു പറയുന്നത്. ഈയ്യടുത്തായിരുന്നു രണ്‍ബീറിന്റെ പിതാവും ബോളിവുഡിന്റെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളുമായ ഋഷി കപൂര്‍ അന്തരിക്കുന്നത്. ആരാധകരേയും സിനിമാലോകത്തേയും ഏറെ വേദനിപ്പിച്ചതായിരുന്നു ആ മരണ വാര്‍ത്ത.

  ഇതിനിടെ രണ്‍ബീറിന്റെ വിവാഹ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. യുവനടി ആലിയ ഭട്ടും രണ്‍ബീറും നാളുകളായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. ഇരുവരുടേയേും കുടുംബങ്ങള്‍ ഒരുമിച്ച് സമയം ചിലവിടുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതോടെയാണ് രണ്‍ബീറും ആലിയയും ഉടനെ വിവാഹം കഴിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സജീവമായി മാറിയത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ലഭ്യമായിട്ടില്ല.

  Also Read: 'ഒരു നായയും ആ സിനിമ കണ്ടില്ല'; സഞ്ജയ് ലീലാ ബന്‍സാലിയെ കടന്നാക്രമിച്ച് സല്‍മാന്‍, പ്രതിരോധിച്ച് ഹൃത്വിക്

  രണ്‍ബീറും ആലിയ ഭട്ടും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്ര അണിയറയില്‍ തയ്യാറെടുക്കുകയാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മൂന്ന് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുക്കുന്നത്. ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അയാന്‍ മുഖര്‍ജിയാണ്. ഷംഷേരയാണ് റിലീസിന് തയ്യാറെടുത്തിരിക്കുന്ന പുതിയ സിനിമ.

  Read more about: ranbir kapoor
  English summary
  Riddhima Kapoor Opens Up Ranbir Kapoor Used To Gift Her Dresses To His Girlfriends, Know Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X