ശുബ്മന്‍ ഗില്ലും റിദ്ധിമ പണ്ഡിറ്റും പ്രണയത്തില്‍, വിവാഹം ഡിസംബറില്‍! തുറന്നു പറഞ്ഞ് റിദ്ധിമ
ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയത്തിനും. ടര്‍മിള ടഗോറും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും മുതല്‍ കെഎല്‍ രാഹുലും അതിയ ഷെട്ടിയും വരെ എത്തി നില്‍ക്കുകയാണ് ആ ക്രിക്കറ്റ്-ബോളിവുഡ് പ്രണയഗാഥ. ഈയ്യടുത്തായി ബോളിവുഡ് സുന്ദരിയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളില്‍ ഇടം നേടിയ ക്രിക്കറ്റ് താരമാണ് ശുബ്മന്‍ ഗില്‍.
ബോളിവുഡ് താരം സാറ അലി ഖാനും ശുബ്മന്‍ ഗില്ലും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ ഈ വാര്‍ത്ത കെട്ടടങ്ങി. പിന്നീട് ഗില്ലിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ട പേരാണ് സാറ ടെണ്ടുല്‍ക്കറുടേത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളാണ് സാറ ടെണ്ടുല്‍ക്കര്‍. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേക്കാലമായി ശക്തമാണ്.

അതിനിടെയാണ് ഈയ്യടുത്ത് ശുബ്മന്‍ ഗില്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ വധുവിന്റെ സ്ഥാനത്ത് കണ്ടത് സാറ ടെണ്ടുല്‍ക്കറുടെ പേരിയായിരുന്നു. ബോളിവുഡ് താരം റിദ്ധിമ പണ്ഡിറ്റ് ആയിരുന്നു വാര്‍ത്തകളിലെ ഗില്ലിന്റെ ഭാവി വധു. ഇപ്പോഴിതാ ആ വാര്‍ത്തകളെക്കുറിച്ച് സംസാരിക്കുകയാണ് റിദ്ധിമ പണ്ഡിറ്റ്. ശുബ്മന്‍ ഗില്ലും റിദ്ധിമ പണ്ഡിറ്റും 2024 ഡിസംബറില്‍ വിവാഹം കഴിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണെന്നാണ് റിദ്ധിമ പറയുന്നത്. ഫില്‍മിഗ്യാനിന് നല്‍കിയ അഭിമുഖത്തിലാണ് റിദ്ധിമ മനസ് തുറന്നത്. ''ഇല്ല. ആദ്യം തന്നെ പറയട്ടെ, എനിക്ക് അവനെ അറിയുക പോലുമില്ല. അവന്‍ ഗംഭീര കായിക താരമാണ്. പക്ഷെ എനിക്ക് അവനെ അരിയില്ല. ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ ഇതേക്കുറിച്ച് സംസാരിച്ച് ചിരിക്കുമായിരിക്കും. അവന്‍ സുന്ദരനാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അങ്ങനൊന്നും സംഭവിക്കുന്നില്ല'' എന്നാണ് റിദ്ധിമ പറഞ്ഞത്.

മെയ് മാസത്തിലായിരുന്നു റിദ്ധിമയുടേയും ഗില്ലിന്റേയും പ്രണയ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഉടനെ തന്നെ റിദ്ധിമ പ്രതികരണവുമായി എത്തിയിരുന്നു. '' എന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചു കൊണ്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകളിലേക്കാണ് എഴുന്നേറ്റത്. എന്ത് കല്യാണം? ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഇതുപോലെ പ്രധാനപ്പെട്ടത് എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ വന്ന് പറയും. ഈ വാര്‍ത്തയില്‍ സത്യമില്ല'' എന്നാണ് റിദ്ധിമ പറഞ്ഞത്.
മിനി സ്‌ക്രീനിലെ മിന്നും താരമാണ് റിദ്ധിമ. അവതാരകയായും അഭിനേത്രിയായുമൊക്കെ കയ്യടി നേടിയിട്ടുണ്ട്. ഡാന്‍സ് പ്ലസിലെ അവതാരകയായിരുന്നു റിദ്ധിമ. ബഹു ഹമാരി രജനീകാന്ത്, കത്ര കത്ര കത്ര തടുങ്ങിയ ഷോകളില്‍ റിദ്ധിമ എത്തിയിരുന്നു. ബിഗ് ബോസ് ഒടിടി സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു. കത്രോം കി കില്ലാഡിയിലും റിദ്ധിമ പങ്കെടുത്തിരുുന്നു. മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഹം ബിക്കോസ് ഓഫ് അസ് എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമാണ് ശുബ്മന്‍ ഗില്‍. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായിട്ടാണ് ഗില്ലിനെ കണക്കാക്കുന്നത്.


Click it and Unblock the Notifications