ചുണ്ടത്ത് നടിയുടെ പരീക്ഷണം! പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ഭംഗി കളഞ്ഞുവോ? വെളിപ്പെടുത്തി റിമി സെന്‍
ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു റിമി സെന്‍. ധൂം, ഗോല്‍മാല്‍, ജോണി ഗദ്ദാര്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയാണ് റിമി സെന്‍. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ് റിമി സെന്‍. ഇതിനിടെ ഇപ്പോഴിതാ റിമി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ പുതിയൊരു ചിത്രം വൈറലായതോടെയാണ് താരത്തിന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തിലെ റിമിയുടെ രൂപത്തില്‍ വന്ന മാറ്റമാണ് ചര്‍ച്ചയാകുന്നത്. താരം പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഇതോടെ ഇപ്പോഴിതാ വാര്‍ത്തകളോട് റിമി തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റിമി സെന്‍ പ്രതികരിക്കുന്നത്. താന്‍ സര്‍ജറി നടത്തിയിട്ടില്ലെന്നാണ് റിമി പറയുന്നത്.

സര്‍ജറി ആരോപണത്തെ ചിരിച്ചു തള്ളിയ റിമി പക്ഷെ താന്‍ മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായി സമ്മതിക്കുന്നുണ്ട്. ''ഞാന്‍ പ്ലാസറ്റിക് സര്‍ജറി ചെയ്തതായാണ് ആളുകള്‍ക്ക് തോന്നുന്നതെങ്കില്‍, അത് നല്ല രീതിയിലാണെങ്കില്‍ എനിക്ക് നല്ലതാണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്യാതെ തന്നെ ആളുകള്‍ പറയുന്നു. ഞാന്‍ ഫില്ലറുകളും ബൊട്ടോക്‌സും പിആര്‍പി ട്രീറ്റ്‌മെന്റുമാണ് ചെയ്തത്. മറ്റൊന്നുമില്ല'' എന്നാണ് റിമി പറയുന്നത്.
''എന്തെങ്കിലും ക്രൈം ചെയ്തിട്ട് ഓടുന്നവര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതില്ല. ഫേസ് ലിഫ്റ്റ് നന്നായി ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് നല്ല ഡോക്ടര്‍മാര്‍ ഇന്ത്യയ്ക്ക് പുറത്തുണ്ട്. എനിക്കും അത് ചെയ്യണം എന്നുണ്ട്. പക്ഷെ 50 വയസ് കടന്ന ശേഷം മതിയെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഇതൊക്കെ തന്നെ മതിയാകും'' എന്നും റിമി സെന്‍ പറയുന്നുണ്ട്. താന്‍ രണ്ട് ഡോക്ടര്‍മാരെ കണ്ട ശേഷമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് റിമി പറയുന്നത്.
തന്റെ രൂപം മാറിയതില്‍ ആളുകള്‍ക്ക് സന്തോഷമാണെങ്കില്‍ തനിക്കും സന്തോഷമാണ്. അതേസമയം ആര്‍ക്കെങ്കിലും എന്തെങ്കിലും തെറ്റ് ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ താന്‍ അതും സന്തോഷത്തോടെ കേള്‍ക്കാന്‍ ഒരുക്കമാണെന്നാണ് റിമി സെന്‍ പറയുന്നത്.
''എന്റെ പുതിയ ചിത്രത്തിലെ സ്‌കിന്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. ഇതൊക്കെ ചെയ്താല്‍ ആര്‍ക്കും നല്ല ഭംഗിയാകാം. അതല്ല, ഞാന്‍ ചെയ്തത് തെറ്റായെന്നാണെങ്കില്‍ എങ്ങനെ തിരുത്താമെന്ന് പറയൂ. ഞാന്‍ എന്റെ ഡോക്ടര്‍മാരോട് അവര്‍ക്ക് തെറ്റ് പറ്റിയെന്ന് പറയാം. ഇത് ശരിയാക്കാനും പറയാം'' എന്നാണ് റിമി പറയുന്നത്.

അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന റിമി നേരത്തെ ബിഗ് ബോസിലെത്തിയിരുന്നു. 2015 ലാണ് റിമി ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തുന്നത്. സിനിയുടെ തിരക്കുകളും ബഹളങ്ങളും തനിക്ക് താങ്ങാന്‍ സാധിക്കുന്നതായിരുന്നില്ല എന്നാണ് പിന്മാറാനുള്ള കാരണമായി റിമി പറഞ്ഞത്. ബംഗാളി സിനിമയിലൂടെയാണ് റിമി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തെലുങ്കില്‍ അഭിനയിച്ചു. ഹംഗാമയിലൂടെയാണ് ബോളിവുഡിലെത്തുന്നത്. ചിത്രം വലിയ വിജയം നേടിയതോടെ തുടര്‍ന്നും സിനിമകളെത്തി.
ഹംഗാമ, ബാഭ്ബന്‍, ധൂം, ഗരം മസാല, ക്യൂം കീ, ഫിര്‍ ഹേര ഫേരി, ഗോല്‍മാല്‍, ധൂം 2, ജോണി ഗദ്ദാര്‍, ദേ താലി, താങ്ക്യു തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2011 ല്‍ പുറത്തിറങ്ങിയ ഷഗ്രിഡ് ആയിരുന്നു അവസാന സിനിമ.


Click it and Unblock the Notifications











