എന്നെ കാണാന്‍ മണിക്കൂറുകളോളം കാത്തു നിന്നെന്ന് ഉര്‍വശി; ഇങ്ങനെ കള്ളം പറയാതെ പെങ്ങളേയെന്ന് പന്ത്
ബോളിവുഡും ക്രിക്കറ്റും തമ്മില്‍ ഒരിക്കലും പിരിക്കാന്‍ സാധിക്കാത്ത വിധം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ക്രിക്കറ്റ് താരങ്ങളെ വിവാഹം കഴിച്ചവരും പ്രണയിച്ചവരുമായി നിരവധി ബോളിവുഡ് താരങ്ങളുണ്ട്. ഷര്‍മിള ടാഗോറും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും മുതല്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും വരെയുള്ള താരദമ്പതികള്‍ ഇതിന്റെ തെളിവുകളാണ്. എന്നാല്‍ എല്ലാ പ്രണയവും വിവാഹത്തിലേക്ക് എത്തണമെന്നോ നന്നായി അവസാനിക്കണമോ എന്നോ ഇല്ല.
ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയും ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തും തമ്മിലുള്ള പ്രണയവും അത്തരത്തിലൊന്നായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഒരുകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്തിന്റെ മത്സരങ്ങള്‍ കാണാനായി ഉര്‍വശി എത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും പിരിയുകയായിരുന്നു.

എന്താണ് പിരിയാനുള്ള കാരണമെന്ന് ഇരുവരും പരസ്യമായി പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ ഉര്‍വശി നടത്തിയ പരാമര്‍ശം വാര്‍ത്തയായിരുന്നു. പിന്നാലെ പരോക്ഷമായൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഋഷഭ് പന്ത്. വിശദമായി വായിക്കാം തുടര്‍ന്ന്.
2018 ലായിരുന്നു പന്തും ഉര്‍വശിയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരുവരും ഒരുമിച്ച് ഡിന്നറുകള്‍ക്കും പോകുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പന്ത് ഉര്‍വശിയെ തന്റെ വാട്‌സ് ആപ്പില്‍ നിന്നും ബ്ലോക്ക് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരുവരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പരസ്പരം ബ്ലോക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി നടത്തിയ പരാമര്‍ശം ശ്രദ്ധ നേടുകയായിരുന്നു. പേര് പറയാതെ ആര്‍പി എന്ന് മാത്രമായിരുന്നു ഉര്‍വശി പരാമര്‍ശിച്ചത്. തന്നെ കാണാനായി ഹോട്ടല്‍ ലോബിയില്‍ അയാള്‍ മണിക്കൂറുകളോളം കാത്തു നിന്നിരുന്നുവെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറിയതോടെ ഋഷഭ് പന്ത് പ്രതികരണവുമായി എത്തുകയായിരുന്നു. താരവും ഉര്‍വശിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.
''പ്രശസ്തിയ്ക്കും വാര്‍ത്തകളില്‍ ഇടം നേടാനും ആളുകള്‍ അഭിമുഖങ്ങളില്‍ എങ്ങനെയൊക്കെ കള്ളം പറയുമെന്നത് തമാശ തന്നെ. ചിലര്‍ പേരിനും പ്രശ്‌സ്തിക്കും ദാഹിക്കുന്നത് കാണുന്നത് തന്നെ സങ്കടമണ്. അവരെ ദൈവം അനുഗ്രഹിക്കട്ടെ. എന്നെ വെറുതെ വിടൂ പെങ്ങളേ, നുണ പറയുന്നതിനും ഒരു പരിധിയുണ്ട്'' എന്നായിരുന്നു ഋഷഭ് പന്ത് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്. താരത്തിന്റെ വാക്കുകള്‍ ഉര്‍വശിയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ആരാധകര്‍ പറയുന്നത്.

താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ കാണാനായി മിസ്റ്റര്‍ ആര്‍പി വന്നു. പക്ഷെ തിരക്കുകാരണം എനിക്ക് കാണാന്‍ സാധിച്ചില്ല. അതിനാല്‍ മുംബൈയില്‍ വച്ച് കാണാന്‍ തീരുമാനിച്ചു. പക്ഷെ അവിടെ പാപ്പരാസികള്‍ ചുറ്റും കൂടിയെന്നും തങ്ങളുടെ സൗഹൃദത്തിന് വെല്ലുവിളിയായത് മാധ്യമങ്ങളാണെന്നുമായിരുന്നു അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞത്.
മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യ പ്രതിനിധീകരിച്ച താരമായിരുന്നു ഉര്‍വശി. പോയ വര്‍ഷം വിധികര്‍ത്താവായും മിസ് യൂണിവേഴ്‌സ് മത്സരവേദിയില്‍ താരമുണ്ടായിരുന്നു. ദ ലെജന്റ് ആണ് ഉര്‍വശിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബ്ലാക്ക് റോസ്, ദില്‍ ഹേ ഗ്രേ എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍. നിരവധി മ്യൂസിക് വീഡിയോകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
Recommended Video

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദനമായിട്ടാണ് ഋഷഭ് പന്തിനെ കണക്കാക്കുന്നത്. ചുരുങ്ങിയകാലം കൊണ്ട് തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാനും ടീമിനെ പലനിര്‍ണായക ഘട്ടത്തിലും രക്ഷിക്കാനുമൊക്കെ പന്തിന് സാധിച്ചിട്ടുണ്ട്. അതേസമയം ഇത്തവണത്തെ ഏഷ്യ കപ്പിനുള്ള ടീമില്‍ നിന്നും പരുക്കു മൂലം പന്തിനെ ഒഴിവാക്കിയിരിക്കുകയാണ്. പകരം മലയാളി താരം സഞ്ജു സാസംസണ്‍ ടീമിലെത്തും.


Click it and Unblock the Notifications











