'കൂടെ കിടന്നിട്ട് ലഭിച്ച വേഷമല്ലേ? അല്ലാതെ ആരാണ് നിനക്ക് പ്രധാനവേഷം നൽകുക'; ദുരനുഭവം പങ്കുവച്ച് അഞ്ജലി ആനന്ദ്!

സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന മോശം പ്രവണതകളിൽ ഒന്നാണ് ബോഡി ഷേയ്‌മിങ്. ബിഗ് സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരങ്ങളടക്കം പലപ്പോഴും ബോഡി ഷേയ്മിങ്ങിന് വിധേയരാകാറുണ്ട്. സോഷ്യൽമീഡിയ സജീവമായതോടെ പലരും തങ്ങൾക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞും ഇതിനോട് പ്രതികരിച്ചും രംഗത്തെത്തുന്നുണ്ട്. ബോളിവുഡിൽ നിന്നടക്കം പല താരങ്ങളും തങ്ങൾക്കുണ്ടായിട്ടുള്ള വേദനിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവച്ചെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് നടി അഞ്ജലി ആനന്ദ്. ആലിയ ഭട്ടിനെയും രൺവീർ സിംഗിനെയും പ്രധാന കഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിൽ രൺവീറിന്റെ സഹോദരിയുടെ വേഷത്തിൽ എത്തിയ നടിയാണ് അഞ്ജലി ആനന്ദ്. ചിത്രത്തിലെ പ്രകടനത്തിന് അഭിനന്ദനങ്ങൾ വാരിക്കൂട്ടുകയാണ് താരം. അതിനിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താൻ നേരിട്ട ബോഡി ഷേയ്‌മിങ്ങിനെ കുറിച്ച് അഞ്ജലി മനസ് തുറന്നത്.

anjali anand

സിനിമയോടുള്ള ആഗ്രഹം തുടങ്ങിയപ്പോൾ മുതൽ താൻ ബോഡി ഷേയ്‌മിങ് അനുഭവിക്കുകയാണെന്ന് അഞ്ജലി പറയുന്നു. പത്ത് വർഷങ്ങൾക്ക് മുൻപ് ആക്ടിങ് സ്‌കൂളിൽ ചേർന്നപ്പോൾ മുതൽ പലരും തന്റെ ശരീര ഭാരത്തെ പരിഹസിച്ചു. നിന്നെ പോലൊരാൾക്ക് നല്ല വേഷങ്ങൾ ലഭിക്കില്ല. സൈഡിലിരുന്ന് ബർഗർ കഴിക്കുന്നത് പോലെയുള്ള പ്രാധാന്യമില്ലാത്ത വേഷങ്ങളായിരിക്കും ലഭിക്കുക എന്ന് പറഞ്ഞുവെന്ന് അഞ്ജലി പറയുന്നു.

ധാലി കിലോ, കുൽഫി കുമാർ ബജേവാല തുടങ്ങിയ ഹിറ്റ് പരമ്പരകളിൽ അഭിയനയിച്ച ശേഷമാണ് അഞ്ജലി ആനന്ദ് സിനിമയിലേക്ക് എത്തുന്നത്. തന്റെ രണ്ടാമത്തെ ടെലിവിഷൻ ഷോ ആയ കുൽഫി കുമാർ ബജേവാലയിൽ എത്തിയപ്പോൾ ഉണ്ടായ മോശം അനുഭവവും നടി ഓർത്തു. പരമ്പരയിലെ പ്രധാന കഥാപാത്രമായി സ്‌ക്രീനിൽ എത്തിയതോടെ നൂറിലധികം മെസേജുകളാണ് വന്നത്.

'ഇതുപോലൊരു തടിച്ചിക്ക് രണ്ടാമത്തെ പരമ്പരയിൽ തന്നെ ആരാണ് പ്രധാന വേഷം നൽകുക? ആരുടെയെങ്കിലും കൂടെ കിടന്നിട്ട് ലഭിച്ചതാകും' എന്നൊക്കെയാണ് ചിലർ പറഞ്ഞിരുന്നത്. ഇത്തരം മണ്ടന്മാർക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് കരുതി അപ്പോഴേല്ലാം മിണ്ടാതെയിരിക്കുകയായിരുന്നു എന്നും അഞ്ജലി പറയുന്നു.

anjali anand

ശരീര ഭാരം അൽപം കൂടുതലാണെന്ന് കരുതി താൻ മോശമല്ല. തന്റെ കഴിവിലും ലക്ഷ്യത്തെ കുറിച്ചും തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും തനിക്ക് എന്തിനൊക്കെ കഴിയുമെന്ന ബോധ്യമുണ്ടെന്നും അഞ്ജലി ആനന്ദ് കൂട്ടിച്ചേർത്തു. അഞ്ജലി ആനന്ദിന്റെ വാക്കുകൾ ബോളിവുഡിൽ ചർച്ചയാവുകയാണ്.

അതേസമയം വൻ സ്വീകാര്യതയാണ് റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിനകം 100 കോടി രൂപ ചിത്രം കലക്ട് ചെയ്തു എന്നാണ് വിവരം. ജൂലൈ 28 നാണ് ചിത്രം റിലീസ് ചെയ്തത്.

ആലിയ ഭട്ട്, രൺവീർ സിങ്, അഞ്ജലി ആനന്ദ് എന്നിവരെ കൂടാതെ ധർമേന്ദ്ര, ജയാ ബച്ചൻ, ശബാന ആസ്മി തുടങ്ങിയ അതുല്യ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ഒരു ഇടവേളയ്ക്ക് ശേഷം കരൺ ജോഹർ സംവിധായകനായ ചിത്രമെന്ന പ്രത്യേകതയും റോക്കി ഓർ റാണി കി പ്രേം കഹാനിക്കുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X