For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ പെണ്‍കുട്ടികളുടെ നായകനാകുന്നത് നിര്‍ത്തിക്കൂടെ? ഇനിയെങ്കിലും നന്നാകൂ; സല്‍മാന്‍ ഖാനെതിരെ നടി

  |

  ബോളിവുഡിന്റെ ഭായിജാന്‍ ആണ് സല്‍മാന്‍ ഖാന്‍. തന്റെ ചിത്രങ്ങള്‍ക്കെതിരെ എത്ര വലിയ വിമര്‍ശനം ഉയര്‍ന്നാലും അതൊന്നും സല്‍മാന്‍ ഖാനെ ബാധിക്കാറേയില്ല. ചിത്രങ്ങള്‍ നേടുന്ന വലിയ വിജയങ്ങള്‍ സല്‍മാന്‍ ഖാനുള്ള ആരാധകപിന്തുണ വ്യക്തമാക്കുന്നത്. ഈയ്യടുത്തിറങ്ങിയ രാധയ്‌ക്കെതിരെ വിമര്‍ശനം ശക്തമായിരുന്നുവെങ്കിലും റെക്കോര്‍ഡ് കാഴ്ചക്കാരായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ സല്‍മാന്‍ ഖാനെതിരെ തുറന്നടിച്ചിരിക്കുകയാണ് നടിയും മുന്‍ ബിഗ് ബോസ് താരവുമായ സോഫിയ ഹയാത്.

  മനംകവര്‍ന്ന് ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട്

  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് സോഫിയ സല്‍മാന്‍ ഖാനെതിരെ രംഗത്ത് എത്തിയത്. സല്‍മാന്‍ ഖാന്റെ സിനിമകളിലെ ക്ലീഷേ കഥയേയും തന്നേക്കാള്‍ പ്രായംകുറഞ്ഞ നടിമാരെ നായികമാരാക്കുന്നതിനെയുമെല്ലാം സോഫിയ രൂഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. സല്‍മാന്‍ ഖാനൊപ്പം ബിഗ് ബോസ് ഫിനാലെ വേദി പങ്കിടില്ലെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണവും സോഫിയ വെളിപ്പെടുത്തി. താരത്തിന്റെ വാക്കുകളിലേക്ക്.

  ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും സല്‍മാന്‍ ഖാന്‍ പ്രയോഗിക്കുന്നത് ഒരേ ട്രിക്ക് ആണ്. ഈദ് ദിവസം റിലീസ് ചെയ്യുന്നതിലൂടെ മതപരമായ ആഘോഷത്തെ ഉപയോഗിച്ച് ലാഭം കണ്ടെത്തുകയാണ്. സ്ഥിരം ക്ലീഷേ കഥയും സ്ഥിരം ക്യാമറയിലേക്കുള്ള നോട്ടവും, ആണ്‍കുട്ടി പെണ്‍കുട്ടിയെ കണ്ടുമുട്ടുന്ന സ്ഥിരം കഥയും (എപ്പോഴും തന്നേക്കാള്‍ പ്രായം കുറഞ്ഞ നടിമാരാകും നായിക, ഇനിയെങ്കിലും നിങ്ങളുടെ അതേ പ്രായത്തിലുള്ള നടിമാരെ കാസ്റ്റ് ചെയ്തുകൂടേ?) സ്ഥിരം ക്ലീഷേ ഡയലോഗുകളും. വളരാതിരിക്കാന്‍ എന്താണ് അദ്ദേഹം ചെയ്യാതിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരാധകര്‍ വളര്‍ന്നിട്ടുണ്ട്. സ്ഥിരം കഥ കണ്ട് തലച്ചോര്‍ മരവിച്ചു കാണും. രാധയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഇതൊക്കെ മുമ്പും കണ്ടതല്ലേയെന്ന് ഞാന്‍ ചിന്തിച്ചു.

  രണ്‍ദീപ് ഹൂഡയെ ഇങ്ങനെ കാണുന്നത് വേദനാജനകമാണ്. അദ്ദേഹം നല്ല നടനാണ്. ഇതുപോലെ മോശമായി രചിക്കപ്പെട്ടൊരു കഥാപാത്രം അവതരിപ്പിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ കഴിവിനെ നശിപ്പിക്കുകയാണ്. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിലൂടെ ക്രെഡിബിലിറ്റി ലഭിക്കുമെന്ന് കരുതിയാണോ അദ്ദേഹം സിനിമ ചെയ്യുന്നത്. അതാണ് സിനിമയുടെ പ്രശ്‌നം. കഥാപാത്രങ്ങളെ പ്രസ്റ്റീജ് ആക്കുകയാണ്. ഈ കഥാപാത്രം മോശമായാണ് എഴുതിയിരിക്കുന്നതെന്നും ക്ലീഷേ ആണെന്ന് രണ്‍ദീപ് പറഞ്ഞെന്ന് കരുതുക. അയാള്‍ മിക്കവാറും ബോളിവുഡില്‍ നിന്നും പുറത്താകും.

  ബിഗ് ബോസ് ഫിനാലെയില്‍ സല്‍മാന്‍ ഖാനൊപ്പം വേദി പങ്കിടാതിരുന്നത് എന്റെ ധാര്‍മികതയും സത്യവും എന്റെ ഈഗോയേക്കാള്‍ വലുതായത് കൊണ്ടായിരുന്നു. നമ്മള്‍ ഗോള്‍ഡന്‍ ഏജിലാണ്. മനുഷ്യത്വം എല്ലാതരത്തിലും പരിണാമപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളല്ല. ബുദ്ധിയുള്ളവരും നിത്യേനെ വളരുന്നവരുമാണ്. സല്‍മാന്‍ ഖാനും അത് പരീക്ഷിക്കണം. എന്നു പറഞ്ഞാണ് സോഫിയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19

  മുമ്പും സമാനമായ രീതിയില്‍ സല്‍മാന്‍ ഖാനെതിരെ സോഫിയ രംഗത്ത് എത്തിയിരുന്നു. സോഫിയുടെ പോസ്റ്റിന് പിന്തുണയുമായി കെആര്‍കെ രംഗത്ത് എത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ രാധെയില്‍ നായിക ദിഷ പഠാനിയായിരുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ ദിഷയെ നായികയാക്കിയതിനും ചിത്രത്തിലെ ക്ലീഷേകള്‍ക്കും സല്‍മാന്‍ ഖാനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സോഫിയയും രംഗത്ത് എത്തുന്നത്.

  Read more about: sofia hayat salman khan
  English summary
  Rohit Sharma's Ex-Girlfriend And Bigg Boss Fame Sofia Hayat Slammed Salman Khan And His Movies, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X