ഭാര്യയേയും മകനേയും വിട്ട് നായികയ്‌ക്കൊപ്പം ജീവിതം; ഷൂട്ടിംഗിലും ശ്രദ്ധയില്ല; രോഹിത് ഷെട്ടിയ്ക്ക് സംഭവിച്ചത്
ബോളിവുഡിലെ മുന്‍നിര സംവിധായകനാണ് രോഹിത് ഷെട്ടി. മാസ് മസാല എന്റര്‍ടെയ്ന്‍മെന്റിന്റെ മറുവാക്കാണ് രോഹിത് ഷെട്ടി. ആക്ഷനും കോമഡിയും ഇത്രത്തോളം രസകരമായി അവതരിപ്പിക്കുന്ന മറ്റൊരു സംവിധായകന്‍ ഈ തലമുറയിലുണ്ടാകില്ല. ഗോമാല്‍ സീരീസുകളിലൂടേയും സിങ്കം സീരീസിലൂടേയുമെല്ലാം വലിയ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് രോഹിത് ഷെട്ടി. കോമഡിയിലും ആക്ഷനിലും ഒരുപോലെ വിജയം കണ്ട സംവിധായകന്‍. അവതരാകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായും ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് രോഹിത് ഷെട്ടി.
തന്റെ ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ മാത്രമല്ല കുറിക്കു കൊള്ളുന്ന മറുപടികള്‍ നല്‍കുന്നതിലും കോമഡി പറഞ്ഞ് രസിപ്പിക്കുന്നതിലുമെല്ലാം മിടുക്കനാണ് രോഹിത് ഷെട്ടി. കരിയറില്‍ വിജയങ്ങളും പരാജയങ്ങളും നേരിടുമ്പോഴും വിവാദങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ രോഹിത് ഷെട്ടി ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരിക്കല്‍ രോഹിത് ഷെട്ടിയുടെ പേരും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുകയുണ്ടായി.

നായികമാരെ പ്രണയിച്ച സംവിധായകരുടെ കഥകള്‍ ഒരുപാടുണ്ട് ബോളിവുഡില്‍. തന്റെ നായികയായ പ്രാച്ചി ദേശായിയുമായാണ് രോഹിത് ഷെട്ടി പ്രണയത്തിലായത്. ടെലിവിഷനിലൂടെയാണ് പ്രാച്ചി ദേശായി ശ്രദ്ധിക്കപ്പെടുന്നത്. ഈ ജനപ്രീതിയാണ് പ്രാച്ചിയെ സിനിമയിലെത്തിക്കുന്നത്. കസം സേ എന്ന പരമ്പരയില്‍ ബനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രാച്ചി താരമാകുന്നത്. തുടര്‍ന്ന് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, അസര്‍, ഐ മീ ഓര്‍ മേം തുടങ്ങയ സിനിമകളില്‍ പ്രാച്ചി അഭിനയിച്ച് കയ്യടി നേടി.
ഇതിനിടെയാണ് പ്രാച്ചി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ബോല്‍ ബച്ചനില്‍ അഭിനയിക്കുന്നത്. അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, അസിന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രമാണ് ബോല്‍ ബച്ചന്‍. സിനിമ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടുവെങ്കിലും ഇന്ന് കള്‍ട്ട് സ്റ്റാറ്റസാണുള്ളത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രോഹിത് ഷെട്ടിയും പ്രാച്ചി ദേശായിയും പ്രണയത്തിലായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുന്നത്.
രാജസ്ഥാനത്തിലെ ജയ്പൂരില്‍ വച്ചായിരുന്നു ബോല്‍ ബച്ചന്റെ ചിത്രീകരണം നടന്നിരുന്നത്. ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായി. പ്രാച്ചിയ്ക്കായി ജയ്പൂരിലും മറ്റുമായി രോഹിത് ഷെട്ടി റൊമാന്റിക് ഡിന്നറുകള്‍ ഒരുക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല ഇരുവരും ലിവിംഗ് ടുഗദറിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളൊക്കെ പ്രചരിക്കുന്ന സമയത്ത് രോഹിത് ഷെട്ടി വിവാഹിതനായിരുന്നു. 2005 ലാണ് രോഹിത് ഷെട്ടി മായ ഷെട്ടിയെ വിവാഹം കഴിക്കുന്നത്. ഇഷാന്‍ ഷെട്ടിയെന്ന മകനുമുണ്ട് ഇരുവര്‍ക്കും.

രോഹിത് ഷെട്ടിയും പ്രാചി ദേശായിയും അടുപ്പത്തിലായെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയതോടെ രോഹിത്തിന്റെ ദാമ്പത്യ ജീവതത്തിലും വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. എന്നാല്‍ ഭാര്യയേയും മകനേയും ഉപേക്ഷിച്ച് പ്രാച്ചിയെ വിവാഹം കഴിക്കാനും രോഹിത് ഷെട്ടി ഒരുക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ പതിയെ എല്ലാം കെട്ടടങ്ങി. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹത്തിന്റെ വക്കോളം എത്തിയ പ്രാച്ചിയും രോഹിത് ഷെട്ടിയും പിരിഞ്ഞു. പ്രാച്ചിയുമായി പിരിഞ്ഞ ശേഷം രോഹിത് ഷെട്ടി വീണ്ടും തന്റെ ഭാര്യ മായയുടെ അടുത്തേക്ക് തന്നെ മടങ്ങി. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുകയും വീണ്ടും ഒരുമിക്കുകയും ചെയ്തു.
എന്നാല്‍ നാളിതുവരെ രോഹിത് ഷെട്ടിയും പ്രാച്ചി ദേശായിയും തങ്ങളുടെ പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. അതേസമയം കരിയറില്‍ വലിയ ഉയരങ്ങളിലെത്തുമെന്ന് കരുതിയ പ്രാച്ചിയ്ക്ക് കാലിടറി. മതിയായ അവസരങ്ങള്‍ ലഭിക്കാതെ പോയതും തുടര്‍ പരാജയങ്ങളും പ്രാച്ചിയുടെ വേഗത കുറച്ചു. ഇപ്പോഴും അഭിനയത്തില്‍ സജീവമായി തന്നെയുണ്ടെങ്കിലും പലരും പ്രവചിച്ച ഉയരങ്ങളിലേക്ക് എത്താന്‍ സാധിച്ചില്ല. മനോജ് വാജ്‌പേയ്‌ക്കൊപ്പം അഭിനയിച്ച സൈലന്‍സ് ടുവിലാണ് പ്രാച്ചിയെ ഒടുവില്‍ കണ്ടത്.


Click it and Unblock the Notifications











