മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും നടന്നില്ല, ഇനിയും ഒരുപാട് അനുഭവിക്കാനുണ്ട്; വെളിപ്പെടുത്തി രൂപ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനരായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവമുള്ള നടിയാണ് രൂപ ഗാംഗുലി. റിതുപര്‍ണ ഘോഷ്, മൃണാല്‍ സെന്‍, ബിആര്‍ ചോപ്ര തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളില്‍ രൂപ അഭിനയിച്ചിട്ടുണ്ട്. ബിആര്‍ ചോപ്രയുടെ പരമ്പരയില്‍ ദ്രൗപതിയെ അവതരിപ്പിച്ചാണ് രൂപ താരമായി മാറുന്നത്. കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും രൂപയുടെ വ്യക്തി ജീവിതം പ്രശ്‌നഭരിതമായിരുന്നു.

ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം മൂന്ന് തവണ താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് രൂപ പറയുന്നത്. പൊതുവെ തന്റെ വ്യക്തിജീവിതം സ്വകാര്യമായി തന്നെ വെക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രൂപ ഗാംഗുലി. 1992 ലാണ് രൂപ മെക്കാനിക്കല്‍ എന്‍ജിനീയറായ ദ്രുബോ മുഖര്‍ജിയെ വിവാഹം കഴിക്കുന്നത്. 1997 ല്‍ ഇരുവരുടേയും മകന്‍ ആകാശ് ജനിച്ചു.

Roopa Ganguly

എന്നാല്‍ ആ ദാമ്പത്യ ജീവിതത്തില്‍ അധികം വൈകാതെ വെല്ലുവിളികള്‍ ഉയര്‍ന്നു വന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായി. ഇതോടെ 2007 ല്‍ രൂപയും ഭര്‍ത്താവും പിരിഞ്ഞു. ഇതിന് ശേഷം ബംഗാളി ഗായകന്‍ ദിബ്യേന്ദു മുഖര്‍ജിയുമായി ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു രൂപ. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടുന്നില്ല. ഇരുവരും പിരിയുകയും ചെയ്തു.വിവാഹ മോചന ശേഷമുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ രൂപ മനസ് തുറക്കുന്നുണ്ട്.

''ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഒന്നല്ല മൂന്ന് വട്ടം. മകന്‍ ജനിക്കുന്നതിന് മുമ്പ് ഒരു തവണയും മകന്‍ ജനിച്ച ശേഷം രണ്ട് തവണയും. സ്വയം ഇല്ലാതാക്കണമെന്ന വാശിയായിരുന്നു എനിക്ക്. ആദ്യത്തെ തവണ അമിതമായി ഉറക്കഗുളിക കഴിച്ചു. പക്ഷെ എല്ലാ തവണയും രക്ഷപ്പെടുത്തി. എന്നെ കൊല്ലാന്‍ ഞാന്‍ പരാമവധി ശ്രമിച്ചു. എനിക്ക് തോന്നുന്നത് ഞാന്‍ ഇനിയും അനുഭവിക്കണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടാകണം'' എന്നാണ് രൂപ പറഞ്ഞത്.

തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും രൂപ മനസ് തുറന്നിരുന്നു. 2002 വരെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് രൂപ പറഞ്ഞത്. പിന്നീട് പ്രശ്‌നങ്ങള്‍ പതിവായി മാറുകയായിരുന്നു. താന്‍ പലവട്ടം വിവാഹമോചനത്തിന്റെ പേപ്പര്‍ കൊണ്ടു വരികയും പിന്നീടത് വലിച്ച് കീറുകയും ചെയ്തിട്ടുണ്ടെന്നാണ് രൂപ പറയുന്നത്. ഭര്‍ത്താവ് മാപ്പിനായി യാചിക്കുന്നതോടെ വഴക്ക് അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് രൂപ പറയുന്നത്.

എന്നാല്‍ ഒടുവില്‍ സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതായെന്നും രൂപ പറയുന്നു. ''2002 ഓടെ എനിക്ക് ഇനിയും സഹിക്കാന്‍ പറ്റില്ല എന്നായി. അതുവരെ വിവാഹ മോചനത്തിന്റെ പേപ്പര്‍ കൊണ്ടു വരും, കീറും, കൊണ്ടു വരും കീറും എന്നതായിരുന്നു അവസ്ഥ. ഞാന്‍ വിവാഹ മോചനം വേണമെന്ന് പറയുമ്പോള്‍ അദ്ദേഹം മാപ്പ് പറയും. അതോടെ ആ വഴക്ക് അവസാനിക്കും'' എന്നാണ് രൂപ പറയുന്നത്.

ഇതിനിടെയാണ് ദിബ്യേന്ദുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇക്കാര്യം ഭര്‍ത്താവിനോട് താന്‍ തുറന്നു പറഞ്ഞു. അദ്ദേഹത്തിന് അത് താങ്ങാന്‍ സാധിക്കുന്നതായിരുന്നില്ല. അതോടെ താന്‍ മുംബൈയിലേക്ക് മാറാന്‍ തീരുമാനിച്ചു. അതേസമയം തന്റെ മുന്‍ഭര്‍ത്താവ് തങ്ങളുടെ മകന്‍ ആകാശ് തന്നേയും ദിബ്യേന്ദുവിനെയും കാണുന്നതിനെ എതിര്‍ത്തിരുന്നുവെന്നും രൂപ പറയുന്നു. നിയമപരമായി മകന്റെ കസറ്റഡിയും ഭര്‍ത്താവ് നേടിയെടുത്തു.

Roopa Ganguly

അതേസമയം ഭര്‍ത്താവില്‍ നിന്നും താന്‍ ജീവനാംശമായി ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും രൂപ പറയുന്നുണ്ട്. നേരത്തെ തന്നെ താരമാക്കിയ മഹാഭാരത് സീരിയലിന്റെ ഒരു എപ്പിസോഡ് പോലും താന്‍ കണ്ടിട്ടില്ലെന്ന് രൂപ വെളിപ്പെടുത്തിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നപ്പോഴാണ് താന്‍ വര്‍ഷങ്ങള്‍ മുമ്പ് അഭിനയിച്ച പരമ്പര കാണുന്നതെന്നാണ് രൂപ നേരത്തെ വെളിപ്പെടുത്തിയത്.

''ഞാന്‍ രാമായണവും മഹാഭാരതും കാണുന്നത് ലോക്ക്ഡൗണ്‍ സമയത്താണ്. ഞാനത് ശരിക്കും ആസ്വദിച്ചു. അന്നത്തെ ഷൂട്ടിംഗ് ഓര്‍മ്മകളിലേക്ക് എന്നെയത് കൊണ്ടു പോവുകയും നൊസ്റ്റാള്‍ജിക് ആക്കുകയും ചെയ്തു' എന്നാണ് രൂപ പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X